...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ക്രിസ്തുമസ്സിന്‍റ സന്ദേശം..ക്രിസ്തുമസ്സിന്‍റ സന്ദേശം..
ആഘോഷങ്ങളും അവയുടെ സന്ദേശവും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന് സഹായകമായ തരത്തിലാണ് ക്രസ്തുമസ് ആഘോഷം വിദ്യാലയത്തില്‍ സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ ക്രിസ്തുമസ് ട്രീ നിര്‍മാണ മത്സരം, ആശംസാകാര്‍ഡ് നിര്‍മാണം എന്നിവ നടത്തി. സാന്താക്ലോസിന്‍റ വേഷമണിഞ്ഞ കുരുന്നുകള്‍ മധുര വിതരണം നടത്തി. ആടിയും പാടിയും സ്നേസന്ദേശം പരത്തി ഒരു ദിനം അവധികാലത്ത് ഓര്‍ത്തിരിക്കാന്‍ ഒരു നല്ല ദിവസം.......2010, ഡിസംബർ 22, ബുധനാഴ്‌ച

വായനക്കൊരു മുറി4 മലയാളം ഒരു ഇംഗ്ലീഷ് പത്രം, ആനുകാലികങ്ങള്‍,ബാലമാസികകള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവ ഒരുക്കി വായനയുടെ ലോകം വിശാലമാകുകയാണ് ഇവിടെ. അമ്പതിലധികം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കുവാനുള്ള സൗകര്യമാണ് വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍റെര്‍ വെല്‍ സമയത്തും ഒഴിവുസമയത്തും റീഡിംഗ് വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നു. റീഡിംഗം റും പരിചരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു സംഘവും പ്രവര്‍ത്തിക്കുന്നു.ഇനി വായന തുടങ്ങാം

2010, ഡിസംബർ 21, ചൊവ്വാഴ്ച

ഞങ്ങള്‍ക്കുണ്ടൊരു ചങ്ങാതി


ഞങ്ങള്‍ക്കുണ്ടൊരു ചങ്ങാതി

സ്കൂള്‍ വാര്‍ത്തകളും വിശേഷങ്ങളും കുട്ടികളുടെ രചനകളും കോര്‍ത്തിണക്കി തയ്യാറാക്കിയ ഒരു ഇന്‍ലെന്‍റ് മാസിക അതാണ് ചങ്ങാതി. കാളികാവ് ഗവ.യു.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയാണ് ഈ പ്രസിദ്ധീകരണത്തിന് നേതൃത്വം വഹിക്കുന്നത്. സര്‍ഗ രചനകള്‍ കൂടാതെ സാഹിത്യകിസ്സ്, പദപ്രശ്നം,മലയാളത്തിലെ എഴുത്തുകാര്‍ തുടങ്ങിയ പക്തികളും ഉണ്ട്. അങ്ങനെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ഇവിടെ ഞങ്ങള്‍ക്കുണ്ടൊരു ചങ്ങാതി...................................

SSA പഠന സംഘം വിദ്യാലയത്തില്‍SSA പഠന സംഘം വിദ്യാലയത്തില്‍

വിദ്യാലയ മികവുകള്‍ അറിയുന്നതിനും പഠനവിധേയമാക്കുന്നതിനുമായി സംസ്ഥാന തലത്തില്‍ നിന്നും SSA പഠനസംഘം വിദ്യാലയം സന്ദര്‍ശിച്ചു. മാവേലിക്കര BPO റെജി സ്റ്റീഫന്‍റ നേതൃത്വത്തിലുള്ള അംഞ്ചഗ സംഘമാണ് വിദ്യാലയത്തില്‍ എത്തിയത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയതാണ് വിദ്യാലയത്തെ ഇത്തരമൊരു പരിപാടിയിലേക്ക് തിരഞ്ഞെടുക്കുവാന്‍ കാരണം.വിദ്യാലയത്തിന്‍റെ ഭൗതിക അക്കാദമിക മികവുകള്‍ വിലയിരുത്തുകയും അധ്യാപകര്‍ ,രക്ഷിതാക്കള്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി പഠനസംഘം സംവദിക്കുകയും ചെയ്തു. മികവിന്‍റ പാതയിലേക്ക് മുന്നേറുന്ന വിദ്യാലയത്തിനൊരു തൂവലാണ് ഈ സന്ദര്‍ശനം.................................

ഞങ്ങളുടെ വിദ്യാലയത്തില്‍ പഠനം മധുരം.


ഞങ്ങളുടെ വിദ്യാലയത്തില്‍ പഠനം മധുരം.
മലപ്പുറം ഡയറ്റ് നടപ്പിലാക്കുന്ന പഠനം മധുരം പരിപാടിയില്‍ ജില്ലയില്‍ നിന്ന് 43 വിദ്യാലയങ്ങളിലുണ്ട്. വിദ്യാലയത്തിന്‍റ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി അക്കാദമിക നിലവാരം മികവുറ്റതാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിലൂടെ വിദ്യാലയ സൗന്ദര്യവത്കരണം പൂന്തോട്ട-ഔഷധത്തോട്ട നിര്‍മ്മാണം,സയന്‍സ്, കംമ്പ്യൂട്ടര്‍ ലാബ് വികസനം,ലൈബ്രറി ശാക്തീകരണം , ഐ.ടി. പ്രവര്‍ത്തനം ക്രിയാഗവേഷണം,വിലയിരുത്തല്‍എന്നിവ ഇതില്‍ ചിലതാണ്. പഠനം മധുരം നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനവും വിദ്യാലയം പൂര്‍ത്തിയാക്കി വരുന്നു.

നല്ല ആഹാരം......... സുഗമമായ വിതരണം


നല്ല ആഹാരം......... സുഗമമായ വിതരണം

500-പരം വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുബോള്‍ ആഹാരം മികച്ചതാവണ്ടേ...
സാമ്പാറും, പയറും, മോരുകറിയുമായി വിഭവങ്ങള്‍ മാറുമ്പോള്‍ നാല് കൗണ്ടറുകളിലായി ഭക്ഷണം വിതരണം ചെയ്യുന്നു. ക്ലാസുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും തിളപ്പിച്ചാറിയ കുടി വെള്ളം, ലഭ്യാമാകുകയും ചെയ്യുമ്പോള്‍ സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിന് എന്തിന് വീടിനെ ആശ്രയിക്കണം...................

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ക്ലാസ് ലൈബ്രറി-വായനയുടെ പുതിയ ലോകം


ക്ലാസ് ലൈബ്രറി-വായനയുടെ പുതിയ ലോകം

വായന, ഇളം മനസില്‍ സൃഷ്ടിക്കുന്ന പുതുചലനം ഒന്നു വേറെ തന്നെയാണ്. സജീവമായ സ്കൂള്‍ ലൈബ്രറിക്കൊപ്പം ക്ലാസിലും ഒരു ലൈബ്രറി അത്തരമൊരു ആശയത്തിലാണ് ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ ക്ലാസുകളിലും കുഞ്ഞുലൈബ്രറിയും ഇതിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ക്ലാസ്ല ലൈബ്രറേറിയനുമുണ്ട്.

ശാസ്ത്രലാബിന്‍റ മേന്മ


ശാസ്ത്രലാബിന്റെ മേന്മ
ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തവനങ്ങള്‍ ഒറ്റയ്ക്കും ,സംഘമായും പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഉപരകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും ക്രമീകരിച്ചിരിക്കുന്നു.ഇവിടെ ആധ്യാപകവിഹിതമായി 40000 രൂപയും 30000 രൂപ പി.ടി.എയും സ്വരൂപിച്ചാണ് ഇത്തരത്തിലൊരു ലാബ് ക്രമീകരിച്ചത്.ശാസ്ത്രവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിലൊന്നായി മലപ്പുറം ഡയറ്റ് തെരഞ്ഞെടുത്ത ഈ പ്രവര്‍ത്തനം ഗവ.യു.പി കാളികാവ് ബസാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു.

2010, ഡിസംബർ 18, ശനിയാഴ്‌ച

മുഖം മിനുക്കുന്ന വിദ്യാലയം

വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്‍റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്.......

ക്ലാസ് റൂമിന്റെഗണിതവത്കരണം.

ക്ലാസ് റൂമിന്റെഗണിതവത്കരണം.
ഗണിതപഠനം ലളിത വല്‍കരിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു മാതൃക. ക്ലാസ്ചുമരുകളില്‍ ഗണിതരൂപങ്ങള്‍, രേഖിയ ജോഡികള്‍,പ്രൊട്ടക്ടര്‍ എനിനവ ഒപ്പം സ്വയം ക്രമീകരിക്കാവുന്ന തരത്തില്‍ ഒരുക്കിയ സഡോക്കു, മാന്ത്രിക ചതുരം, ജിയോബോര്‍ഡ്, ഇവയെല്ലാം ഗണിത പ്രവര്‍ത്തനം

ബിഗ് പിക്ച്ചര്‍ ,പഠനം രസകരമാക്കുന്നുബിഗ് പിക്ച്ചര്‍ ,പഠനം രസകരമാക്കുന്നു

ഒന്ന്,രണ്ട്, ക്ലാസുകളില്‍ പഠനം രസകരമാക്കാന്‍ ഒരുക്കുന്ന ബിഗ് പിച്ചര്‍ . കുഞ്ഞ് മനസുകളില്‍ കൗതുകവും ആഹ്ളാദവും പകര്‍ന്ന് പഠനം മധുരമാക്കുന്നു. പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ ചുമരിലൊരുക്കുബോള്‍ ഹായ് എന്ത് രസം.

മികവിന്‍റ പാതപൊതു വിദ്യാലയങ്ങള്‍ നാടിന്‍റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്‍റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 610 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.കാളികാവ് ബസാര്‍ യു.പി. സ്കൂള്‍ വിശേഷങ്ങളിലൂടെ.........