...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജനുവരി 6, വ്യാഴാഴ്‌ച

മന്ത്രിയുടെ വീട്ടില്‍

മന്ത്രിയുടെ വീട്ടില്‍
തിരുവനന്തപുരം യാത്രയില്‍ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു സ്ഥലം ....അനന്തപുരിയിലെ റോസ് വില്ല.... ബഹു.ധനമന്ത്രി ശ്രീ തോമസ്ഐസക്കിന്‍റ ഭവനത്തില്‍ ഞങ്ങള്‍ എത്തിയത്.29തിയ്യതി ബുധനാഴ്ചയായിരുന്നു.നിയമസഭയിലെ ബില്ലവതരണ സെഷന്‍ കണ്ടുമടങ്ങുബോഴാണ് ധനമന്ത്രിയുടെ വീട്ടിലെത്തിയത്.ധനമന്ത്രിയുടെ മാതാവ് ശ്രിമതി സാറാമ്മ മാത്യു ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. റിയാലിറ്റോഷോയിലെ ഞങ്ങളുടെ പ്രകടനത്തെ ചോദിച്ചറിഞ്ഞ അമ്മ അവിടെ അവതരിപ്പിച്ച നാടന്‍പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്തു.കേക്കും,മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് അമ്മ ഞങ്ങളെയാത്രയാക്കിയത്.ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ച ഞങ്ങള്‍ പിന്നീട് കോവളം ബീച്ചിലേക്ക് യാത്രതിരിച്ചു.
ഷഹാന.സി6B

2011, ജനുവരി 5, ബുധനാഴ്‌ച

നിയമസഭയിലെ കാഴ്ചകള്‍


നിയമസഭയിലെ കാഴ്ചകള്‍

അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങള്‍ക്ക് നിയമസഭയിലേക്ക് പ്രവേശനം നേടാനായത്.അതീവ സുരക്ഷാക്രമീകരണങ്ങളുള്ള സഭയിലേക്ക് 12മണിയോടെയാണ് ഞങ്ങള്‍ക്ക് പ്രവേശിക്കാനായത്. ആരോഗ്യസര്‍വ്വകലാശാലയെ സംബന്ധിച്ച ബില്ലിന്‍റ മറുപടിയാണ് ഞങ്ങള്‍ക്ക്അവിടെ കാണാനായത്. പ്രതിപക്ഷത്ത് നിന്ന് ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ ശ്രീതോമസ്ഐസക്ക് , ശ്രീമതി ടീച്ചര്‍, എളമരം കരിം, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, എന്നിവരായിരുന്നു സഭയിലുണ്ടായിരുന്ന പ്രമുഖര്‍. നിയമസഭയിലെ ബാല്‍ക്കണിയില്‍ നിന്ന് സഭ വീക്ഷിച്ചശേഷം നിയമസഭയുടെ പ്രധാന്യവും ചരിത്രവും അറിയിക്കുന്ന നിയമാസഭാ മ്യൂസിയവും കണ്ടിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.
‍ഷെറിന്‍ ഷഹാന,7B

2011, ജനുവരി 4, ചൊവ്വാഴ്ച

ഷൂട്ടിംങ് വിശേഷങ്ങള്‍ -അമാനി.സി
ഷൂട്ടിംങ് വിശേഷങ്ങള്‍

ഡിസംമ്പര്‍ 29 ബുധനാഴ്ചയാണ് ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഫ്ലോര്‍ ഷൂട്ടിംങ് നടന്നത്. രാവിലെ 7.30ന് തന്നെ കിള്ളിപാലത്തെ ജയ്ഹിന്ദ് സ്റ്റുഡിയോയില്‍ ഞങ്ങളെത്തി.ഞങ്ങളെ കൂടാതെ പരിപാടിയില്‍ പങ്കെടുക്കാനത്തിയ മറ്റു വിദ്യാലയത്തിലെ കുട്ടികളും അവിടെ യുണ്ടായിരുന്നു. ആദ്യ ഷൂട്ട് ഞങ്ങളുടേതായിരുന്നു.സ്റ്റുഡിയോയില്‍ കയറുമ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു. ജൂറി അഗംങ്ങളായ ശ്രീ.RVG മേനോന്‍, അക്ബര്‍ കക്കട്ടില്‍, പിയൂഷ് ആന്‍റണി, കെ.ആര്‍. മീര, എന്നിവരുടെ മുമ്പില്‍ ചോദ്യങ്ങളെ നേരിട്ടപ്പോള്‍ അല്‍പമൊന്ന് പരിഭ്രമിച്ചു. എന്നാല്‍ അവസാനമായപ്പോഴേക്കും തൃപ്തികരമായ ഉത്തരം പറയാന്‍ കഴിഞ്ഞു. സ്റ്റുഡിയോ ഫ്ളോറിലെ കാഴ്ചകള്‍ .....ചുറ്റും ലൈറ്റുകള്‍ നീണ്ടുവരുന്ന ക്യമറ കണ്ണുകള്‍ ..... ചടുലമായ അവതരണത്തോടെ പ്രഭിതച്ചേച്ചി ........ സ്റ്റുഡിയോയൂണിറ്റ് അഗംങ്ങള്‍ ......... സന്തോഷം ഒരു നല്ല അനുഭവം ഞങ്ങള്‍ ക്ക് സമ്മാനിച്ചു, ഈ ദിനം............
-അമാനി.സി,7A

2011, ജനുവരി 3, തിങ്കളാഴ്‌ച

ഹരിത വിദ്യാലയം റിയാലിറ്റിഷോ... അനന്തപുരിയിലേക്കൊരു യാത്ര
ഹരിത വിദ്യാലയം റിയാലിറ്റിഷോ...
അനന്തപുരിയിലേക്കൊരു യാത്ര

കാളികാവ് ബസാര്‍ യു.പി.യിലെ 6 അധ്യാപകരും 7 വിദ്യാര്‍ത്ഥികളും പി.ടി.എ. പ്രതിനിധികളുമായി ക്ര്സ്തുമസ് അവധികാല യാത്ര.... തിരുവന്തപുരത്തേക്ക്. വിദ്യാലയപ്രവര്‍ത്തനത്തിന്‍റ മികവ് അവതരിപ്പിക്കുവാന്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ യാത്രതിരിച്ചത്.27 ന് ഉച്ചയ്ക്ക 12 മണിക്ക് വാണിയമ്പലം റെയില്‍വേസ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ച ഞങ്ങള്‍ രാത്രി11 മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്.3 ദിവസത്തെ യാത്രനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ. അനന്തപുരിയിലെ കാഴ്ചകള്‍.........