വിദ്യാലയ വിശേഷങ്ങള്‍
ഒരു
വിദ്യാലയത്തിലെ ആദ്യ
രണ്ടുമാസങ്ങള്‍ (ജുണ്‍,
ജുലൈ)പൂര്‍ത്തിയായിരിക്കുന്നു
ഓരോ ദിവസവും പഠനാനുഭവങ്ങള്‍
മികവുറ്റതാക്കാനും
പ്രിയങ്കരമാക്കുവാനുമായ
വിദ്യാലയാന്തരീക്ഷം കുട്ടികളില്‍
എത്തിക്കുക എന്നതാണ് വിദ്യാലയം
പാലിച്ചുപോന്നിരുന്നത്.
വിവിധ
ക്സബുകളുടെ സജിവമായ ഇടപെടലിലൂടെ
വിദ്യാലയത്തിലെ ദിനാചരണവും,
ആഘോഷവും
മികവുറ്റതാകുന്നു.
പരിസ്ഥിതിദിനാചരണം
വായനാദിനം
പി.ടി.എ.ജനറല്‍ബോഡി
ബഷീര്‍
ദിനാചരണം
വിദ്യാലയപാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ചാന്ദ്രദിനം
കാര്‍ഗില്‍
വിജയദിനം
പരിസ്ഥിതിദിനാചരണം
മാതൃഭൂമി
സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ഒരുക്കിയത് വിദ്യാലയങ്കണത്തില്‍
വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയും,
വീട്ടിലൊരു
വൃക്ഷത്തൈ എന്ന പദ്ധതിക്ക്
തുടക്കം കുറിക്കുകയും ചെയ്തു.
കാളികാവ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി മറിയകുട്ടി ടീച്ചര്‍
കണ്‍വീനര്‍മാര്‍ക്ക് വൃക്ഷതൈ
വിതരണം ചെയ്തു.
വീട്ടില്‍
ഒരു വൃക്ഷതൈ നട്ടാണ് സീഡ്
ക്ലബ്ബിലേക്ക് കുട്ടികല്‍
അംഗങ്ങളാകുന്നത്.
വായനാദിനം
വായനാലോകത്തേക്ക്
കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍
സഹായകമായ പ്രവര്‍ത്തനങ്ങളായിരുന്നു
വായനാദിനത്തിലെരുക്കിയത്.
വായനയുടെ
സന്ദേശങ്ങള്‍ ഒരുക്കുന്നതിന്
സഹായകമായി പുസ്തക ജാഥയൊരുക്കി,
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
പുസ്തകങ്ങള്‍ വിതരണം ചെയ്തു.
പി.ടി.എ
ജനറല്‍ബോഡി
ബഷീര്‍ദിനാചരണം
മലയാളത്തിലെ
പ്രയപ്പെട്ട എഴുത്തുകാരനായ
വൈക്കം മുഹമ്മദ് ബഷീറിന്റെ
ചരമദിനമായ ജൂലൈ 5
ന്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ
നേതൃത്വത്തില്‍ ബഷീര്‍
പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കി.
ബഷീറിന്റെ
രചനാശൈലിയെ കുറിച്ച് കുട്ടികള്‍
കൂടുതല്‍ മനസ്സിലാക്കുന്നതിനായി
ബഷീര്‍ ദി മാന്‍ ഡോക്യുമെന്ററിയുടെ
പ്രദര്‍ശനവും ഒരുക്കി.
വിദ്യാലയപാര്‍ലമെന്റ്
തെരഞ്ഞെടുപ്പ്
ജനാധിപത്യരാജ്യത്തിലെ
പരമപ്രധാനമായ തെരഞ്ഞടുപ്പ്
പ്രക്രിയ കുട്ടികള്‍ മനസ്സിലാക്കുക
എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ്
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ
നേതൃത്വത്തില്‍ വിദ്യാലയപാര്‍ലമെന്റ്
തെരഞ്ഞടുപ്പ് സംഘടിപ്പിച്ചത്.
വിജ്ഞാപനം
പുറത്തിറക്കല്‍,
നാമനിര്‍ദേശപത്രിക
സമര്‍പ്പിക്കല്‍,
പത്രിക
പിന്‍വലിക്കല്‍,
പ്രചരണം,
തിരഞ്ഞടുപ്പ്,
ഫലപ്രഖ്യാപനം
തുടങ്ങിയ എല്ലാ തിരഞ്ഞെടുപ്പ്
പ്രക്രിയയും പാലിച്ചിരുന്നു.
IT ക്സബ്ബിന്റെ
നേതൃത്വത്തില്‍ വോട്ടെടുപ്പും,
വോട്ടെണ്ണലും
പൂര്‍ണ്ണമായും കമ്പ്യൂട്ടറിന്റെ
സഹായത്തോടെ ആയിരുന്നു.
അതുകൊണ്ട്
തന്നെ വളരെ വേഗത്തില്‍
വോട്ടെടുപ്പും,
ഫലപ്രഖ്യാപനവും
പൂര്‍ത്തിയാക്കാനായി 7B
ക്സാസ്സിലെ
അദ്നാന്‍.
എ,
കൂടുതല്‍
വോട്ടുനേടി,
അന്‍ഷിഫ്,
റിഷ്വാന്‍,
ഹുസൈന്‍,
നിഖിത
തുടങ്ങിയവര്‍ പാര്‍ലമെന്റിലേക്ക്
തിരഞ്ഞടുക്കപ്പെട്ടു.
ചാന്ദ്രദിനം
അമ്പിളിയുടെ
വിശേഷങ്ങള്‍ പങ്കുവെക്കുന്ന
ഒരു ദിനമായിരുന്നു ചാന്ദ്രദിനം,
ജുലൈ
21 ന്
ഞായറാഴ്ച തിരഞ്ഞെടുത്ത
കുട്ടികള്‍ക്കായി ശാസ്ത്ര
ബഹിരാകാശ ക്ലാസ്സുകള്‍ KSSP
യുടെ
സഹകരണത്തോടെയൊരുക്കി.
ജൂലൈ
22 തിങ്കളാഴ്ച
എല്ലാകുട്ടികളോടും ചന്ദ്രന്റെയൊരു
മാതൃകയുമായി വിദ്യാലയത്തിലെത്തുവാനാണന്ന്
പറഞ്ഞിരുന്നത് ,
പൗര്‍ണ്ണമി
മുതല്‍ അമാവാസിവരെയുള്ള
ചന്ദ്രന്റെ
രൂപങ്ങളാണ്
കുട്ടികള്‍ ഒരുക്കിയിരുന്നത്.
കൂടാതെ
ക്ലാസ്സടിസ്ഥാനത്തില്‍
ചുമര്‍പത്രികനിര്‍മാണം,
ആല്‍ബം
നിര്‍മാണം എന്നിവയും ഒരുക്കി.
LP/UP ക്ലാസ്സുകളിലായി
ബഹിരാകാശ ക്വിസ് മത്സരവും
സംഘടിപ്പിച്ചു.
അഭിനന്ദ്
(7A) സന
(4B) എന്നിവര്‍
വിജയികളായി.
കാര്‍ഗില്‍
വിജയദിനം
കാര്‍ഗില്‍
വിയത്തിന്റെ 14
ാം
വാര്‍ഷികം വിദ്യാലയത്തിന്
പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന
ഒന്നാണ്.
വിദ്യാലയത്തിലെ
പൂര്‍വ്വവിദ്യാര്‍ത്ഥിയായ
വീരജവാന്‍ അബ്ദുല്‍നാസര്‍
വീരമൃത്യു വരിച്ചതും കാര്‍ഗില്‍
യുദ്ധത്തിലാണ്.
ധീരപോരാളിയുടെ
ഓര്‍മകള്‍ പങ്കുവെക്കാന്‍കൂടിയാണ്
വിദ്യാലയം കാര്‍ഗില്‍
ദിനാചരണത്തോടെ അബ്ദുല്‍
നാസറിന്റെ ഭവനം സന്ദര്‍ശിക്കുകയും
അദ്ദേഹത്തിന്റെ ചായാചിത്രത്തില്‍
പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും
ചെയ്തു.
വീരജവാന്റെ
മാതാവുമായി കുട്ടികള്‍
സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ