...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഒരു യാത്രാവിവരണം............... അമാനി.സി 7A

തീവണ്ടിയിലെ യാത്ര
രണ്ടാം പ്രാവശ്യമായിരുന്നു ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നത്. 8.30 ന് തീവണ്ടിയില്‍ കയറി. എനിക്ക് കാഴ്ചകള്‍ കാണുന്നത് വളരെ ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ ഞാന്‍ പകലില്‍ കാഴ്ചകള്‍ കണ്ടിരുന്നു.സ്വര്‍ണ്ണകതിര് കൊണ്ട് നിറഞ്ഞുനില്‍കുന്ന പാടവും, തന്റെ വീടിനു മുമ്പില്‍ തീവണ്ടി വരുബോള്‍ എവിടെയൊക്കെയോ നിന്ന് വീടിനു മുന്നില്‍ എത്തി കുട്ടികള്‍ ടാറ്റ തരുന്നതും, റയില്‍വേ ഗേറ്റിനു മുന്നിലൂടെ തീവണ്ടിപോകുമ്പോള്‍ ഓട്ടോകളില്‍ നിന്നും ജീപ്പുകളില്‍ നിന്നും തല പുറത്തേക്കിട്ടു നോക്കി കുട്ടികള്‍ കൈ വീശുന്നതും ചിലര്‍ അപ്പോഴും മുന്നില്‍ നില്‍ക്കാനായി വഴക്കു കൂട്ടുകയായിരിക്കും. ഇതെല്ലാം ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. വളവുകള്‍ എത്തുമ്പോള്‍ ഞാന്‍ ജനലിനരികിലേക്ക് അടുപ്പിച്ചിരുന്ന് തീവണ്ടിയുടെ മുന്‍ഭാഗം കാണുവാന്‍ ശ്രമിക്കുന്നതും കാഴ്ചകള്‍ കാണാന്‍ ഇഷ്ടമായിരുന്ന എനിക്ക് ജനലരിക് വേണമെന്ന് ശാഠ്യം പിടിച്ചതുമെല്ലാം ഒരു പക്ഷേ നാളത്തെ മധുരിക്കുന്ന ഓര്‍മ്മകളാവാം ........ അല്ലെങ്കില്‍ നാളെ കാണാന്‍ കഴിയാത്ത കാഴ്ചകള്‍ കണ്ട അനുഭവങ്ങളായിരിക്കാം ഓരോ ജില്ല കഴിയുമ്പോഴും ഷീബ ടീച്ചറും രജീഷ് മാഷും പറഞ്ഞു തന്നു.എറണാകുളത്ത് എത്തിയപ്പോള്‍ ഞാന്‍ ആകെ കണ്ടത് വലിയ ബില്‍ഡിംഗുകളും കുന്നുകൂടിയ മാലിന്യങ്ങളുമായിരുന്നു. ഇങ്ങനെയൊരുനാട് ഉണ്ടോ എന്ന് ശങ്കിച്ചുപോയി.ചിലപ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന്റെ മണം കാറ്റിലൂടെയെത്തി. ഞാന്‍ വേഗം മൂക്ക്പൊത്തി. അപ്പോഴോര്‍ത്തത് സയന്‍സ് ടീച്ചറായ സജിതടീച്ചറുടെ വാക്കുകളായിരുന്നു. പ്ലാസ്റ്റിക് കത്തിച്ചാല്‍ അന്തരീക്ഷത്തില്‍ ഡയോക്സിന്‍ ഉണ്ടാകും അത് പലരോഗങ്ങള്‍ക്കും കാരണമാവും, അത്കൊണ്ട് നിങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കണം.
കാപ്പി,കാപ്പി എന്ന് ഇടവിടാതെ പറയുന്നവരുടെ കഴിവിനെയായിരുന്നു പിന്നെ കുറച്ച് കഴിഞ്ഞപ്പോഴുള്ള ചിന്ത. നേരം ചെറുതായി ഇരുട്ടായപ്പോള്‍ കൈയ്യില്‍ കരുതിയ പുസ്തകം വായിക്കാന്‍ തുടങ്ങി. ഒരധ്യായം കഴിഞ്ഞപ്പോഴേക്ക് സുരേഷ് മാഷിന്റെ ശബ്ദം.........
സ്റ്റേഷന്‍ എത്തി.... ജൗഹര്‍,സായി, നിഷാന്‍, ഷിഫാന, ഷെറിന്‍,ഷഹാന, അമാനി, ഇറങ്ങ്.............................
നിയമസഭയില്‍
പലപ്രവശ്യം വാര്‍ത്തകളിലും ന്യൂസ് പേപ്പറുകളിലും കണ്ട നിയമസഭമന്ദിരമാണോ എന്റെ മുന്നില്‍ എന്ന് ഞാന്‍ ശങ്കിച്ചുപോയ സമയങ്ങള്‍ എനിക്കിന്ന് കൗതുകമുണര്‍ത്തുന്നു. നിയമസഭാമന്ദിരത്തിനുള്ളില്‍, ബഹു.ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക്കിന്റെ അനുവാദത്തോടെ, ഞങ്ങള്‍ കടന്നു. ഞങ്ങള്‍ ആറോ, ഏഴോ, അടി വെച്ചപ്പോഴേക്കും നമ്മുടെ ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്ചുതാനന്ദന്‍ കാറിലൂടെ പോകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുതാനന്ദന്‍എന്ന് പറഞ്ഞ് വശമാക്കിയ ഞങ്ങള്‍ ആ മഹത് വ്യക്തിയെകാണാന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിച്ചു. എന്തൊരു സുരക്ഷക്രമീകരണങ്ങള്‍.........എല്ലായിടത്തും പോലീസ് എസ്കോര്‍ട്ട്.പിന്നെ ഞങ്ങള്‍ ചോദ്യോത്തരവേള കണ്ടു.അവിടെ ഇരുന്നാരും കൈകൊട്ടാനോ കൈചൂണ്ടാനോ ഭാവ പ്രകടനങ്ങള്‍ നടത്തുവാനോ പാടില്ല. ഉറങ്ങാന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല, അങ്ങനെ ധാരാളം നിബന്ധനകള്‍ ........ പിന്നെ ചോദ്യോത്തരവേളയില്‍ നിന്ന് പുറത്തേക്കിറങ്ങി നിയമസഭാമ്യൂസിയം കണ്ടു. അതില്‍ എന്നെ ആകര്‍ഷിച്ചത് ഗാന്ധിജി കൊല്ലപ്പെട്ടതിന് പിറ്റേന്ന് മാതൃഭൂമിപത്രം പ്രസിന്ധീകരിച്ച വാര്‍ത്തയായിരുന്നു.പിന്നെ ഞങ്ങള്‍ നായമാസഭയില്‍ നിന്ന് പുറത്തിറങ്ങി.
സ്റ്റുഡിയോയില്‍
ഞങ്ങള്‍ 7.30ന് സ്റ്റുഡിയോയില്‍ എത്തിചേര്‍ന്നു.ഞങ്ങള്‍ തിരുവനന്തപുരത്ത് വന്നതിന്റെ ലക്ഷ്യത്തിലേക്ക്.........സ്റ്റുഡിയോയിലൂടെ സ്റ്റേജിനുമുകളില്‍ മേല്‍ഭാഗം കാണത്തക്കവിധം ലൈറ്റുകള്‍ ..........അതായിരുന്നു എന്നെ ആദ്യം ആകര്‍ഷിച്ചത്. അത് എന്നെ അമ്പരപ്പിച്ചു........സ്റ്റേജില്‍ കയറിയിരുന്നപ്പോള്‍ കാലുകള്‍ രണ്ടും കൂട്ടിമുട്ടുന്നതിന്റെയും ഹൃദയമിടിപ്പും എനിക്കു കേള്‍ക്കാമായിരുന്നു. വായയിലെ വെള്ളം വറ്റി, കാലന്‍ ജീവനെടുക്കാന്‍ പോകുന്നപോലെയുള്ള ക്യാമറയുടെ നീളന്‍ കൈകള്‍ മുന്നിലേക്ക് വന്നപ്പോള്‍ വളരെയധികം പേടിയായി. ജഡ്ജസുമായി ആശയവിനിമയം നടത്തിയപ്പോഴായിരുന്നു എന്നിലെ ഭയം മാറി. ചോദ്യത്തില്‍ എന്റെ ശ്രദ്ധമുഴുകിയതും പ്രമിതചേച്ചി മാര്‍ക്ക് പറയാനുള്ള സമയമായി എന്ന് പറഞ്ഞതും എന്റെ മനസ്സില്‍ ആകാംക്ഷകൂട്ടി.88 മാര്‍ക്കായിരുന്നു ഈ ക്രിസ്തുമസ്സും ന്യൂഇയറും ഞങ്ങള്‍ക്കായി സൂക്ഷിച്ചുവെച്ചിരുന്ന സമ്മാനം.............. (തുടരും)
അമാനി.സി 7A

3 അഭിപ്രായങ്ങൾ: