...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

മാനുഷരെല്ലാരുമൊന്നുപോലെ


മാനുഷരെല്ലാരുമൊന്നുപോലെ

ഓണം സമൃദ്ധിയേയും െഎശ്വര്യത്തിന്റെയും ഉത്സവമാണ്. ഓണാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്. ഓണത്തിന്റെ ഐതിഹ്യവും ഓണം നല്‍കുന്ന സന്ദേശവും കുട്ടികളില്‍ എത്തിക്കുന്നതിന് സഹായകമാവുന്ന തരത്തിലാണ് ഓണം ആഘോഷിച്ചത്. മാനുഷ്യരല്ലാരും ഒന്നുപോലെയായിരുന്ന ആ കാലത്തെ കുറിച്ച് അറിയുക മാത്രമല്ല, വിദ്യാലയത്തിന്റെ ആഘോഷപരിപാടികളെ അത്തരത്തിലാക്കി മാറ്റുകയായിരുന്നു.

കുട്ടികള്‍ക്കായി നിരവധി മത്സരങ്ങള്‍ പൂക്കളമൊരുക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരകളി, ചാക്കില്‍ചാട്ടം. വടംവലി തുടങ്ങിയ മത്സരങ്ങള്‍, വിഭവസമൃതമായ സദ്യ , പുലിക്കളി, മാവേലി തുടങ്ങിയവരൊക്കെയായി ഓണാഘോഷം കെങ്കേമമാക്കാന്‍ വിദ്യാലയം തീരുമാനിച്ചു. .പി.ടി., എം.ടി., എസ്,എസ്.ജി തുടങ്ങി എല്ലാ സഹായകഗ്രുപ്പുകളേയും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി.

ശരണര്‍ക്കരു കൈത്താങ്ങ്

വിദ്യാലത്തില്‍ മുഴുവന്‍ കുട്ടികല്‍ക്കും വിഭവസമൃദ്ധമായ സദ്യയൊരുക്കിയപ്പോള്‍ അതു പങ്കിടാന്‍ കുട്ടികളെ മാത്രമല്ല രോഗബാധിതരായി അവശതയനുഭവിക്കുന്ന പാവപ്പെട്ട രോഗികളെകൂടി സ്കൂള്‍ ആഘോഷപരിപാടിയുടെ ഭാഗമാക്കി മാറ്റി. കാളികാവ് ഗ്രാമപ‍ഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ആഘോഷപരിപാടിയില്‍ അതിഥികളായി ഉള്‍പ്പെടുത്തിയിരുന്നത്. സ്കൂള്‍മുറ്റത്തൊരുക്കിയ പൂക്കളത്തിനുചുറ്റും തിരിതെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. സദ്യയ്ക്ക് പുറമെ രോഗികള്‍ക്ക് ഓണക്കിറ്റും, കമ്പിളിപുതപ്പും മാവേലിവേഷം കെട്ടിയകുട്ടി സമ്മാനിച്ചു ഓണത്തിന്റെ ആഘോഷം നിര്‍ധനരായ രോഗികള്‍ക്ക് ഒരിറ്റു ആശ്വാസമാകാന്‍ കുട്ടികള്‍ക്കായി
ആശുപത്രിയിലെ ഓണാഘോഷം

വിദ്യാലയത്തിന്റെ അടുത്തായാണ് കാളികാവ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റെര്‍ സ്ഥി തിചെയ്യുന്നത്. വിദ്യാലയത്തിലെ ഓണാഘോഷം അങ്ങോട്ടുകൂടി എത്തിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കം വിഭവസമൃതമായ ഓണാസദ്യനല്‍കി. ആശുപത്രി അങ്കണത്തില്‍ പൂക്കളമിട്ടു. മാവേലിയും കുട്ടികളും രോഗികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു, പോലീസ്റ്റേഷന്‍ , പഞ്ചായത്ത്, .., ബി.ആര്‍.സി എന്നീ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വ്യാപാരി സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പൊതുജനങ്ങളും ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെത്തുകയും വിദ്യാലയത്തിലെ ഓണാഘോഷപരിപാടി വന്‍വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

2013, ജൂലൈ 31, ബുധനാഴ്‌ച

വിദ്യാലയ വിശേഷങ്ങള്‍


വിദ്യാലയ വിശേഷങ്ങള്‍


ഒരു വിദ്യാലയത്തിലെ ആദ്യ രണ്ടുമാസങ്ങള്‍ (ജുണ്‍, ജുലൈ)പൂര്‍ത്തിയായിരിക്കുന്നു ഓരോ ദിവസവും പഠനാനുഭവങ്ങള്‍ മികവുറ്റതാക്കാനും പ്രിയങ്കരമാക്കുവാനുമായ വിദ്യാലയാന്തരീക്ഷം കുട്ടികളില്‍ എത്തിക്കുക എന്നതാണ് വിദ്യാലയം പാലിച്ചുപോന്നിരുന്നത്. വിവിധ ക്സബുകളുടെ സജിവമായ ഇടപെടലിലൂടെ വിദ്യാലയത്തിലെ ദിനാചരണവും, ആഘോഷവും മികവുറ്റതാകുന്നു.
പരിസ്ഥിതിദിനാചരണം 
വായനാദിനം
പി.ടി..ജനറല്‍ബോഡി
ബഷീര്‍ ദിനാചരണം
വിദ്യാലയപാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ചാന്ദ്രദിനം
കാര്‍ഗില്‍ വിജയദിനം

പരിസ്ഥിതിദിനാചരണം

മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത് വിദ്യാലയങ്കണത്തില്‍
വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയും, വീട്ടിലൊരു വൃക്ഷത്തൈ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി മറിയകുട്ടി ടീച്ചര്‍ കണ്‍വീനര്‍മാര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. വീട്ടില്‍ ഒരു വൃക്ഷതൈ നട്ടാണ് സീഡ് ക്ലബ്ബിലേക്ക് കുട്ടികല്‍ അംഗങ്ങളാകുന്നത്.

വായനാദിനം

വായനാലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങളായിരുന്നു വായനാദിനത്തിലെരുക്കിയത്. വായനയുടെ സന്ദേശങ്ങള്‍ ഒരുക്കുന്നതിന് സഹായകമായി പുസ്തക ജാഥയൊരുക്കി, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.

പി.ടി.എ ജനറല്‍ബോഡി

2013-14 അധ്യയനവര്‍ഷത്തെക്കുള്ള ഭാരവാഹികളെ കണ്ടെത്തുന്നതിനും, പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്യുന്നതിനും, വരവ് ചെലവ് അംഗീകരിക്കുന്നതിനുമായി ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ 400 ല്‍ പരം രക്ഷിതാക്കള്‍ പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചും വിദ്യാലയത്തില്‍ എത്തിയ രക്ഷിതാക്കള്‍ ഒരുവര്‍ഷത്തെ വിദ്യാലയപ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി വിശകലനം ചെയ്തു. വിമര്‍ശനങ്ങളും, അഭിനന്ദനങ്ങളും അവര്‍ മറച്ചുവെച്ചില്ല. പുതിയ ഭാരവാഹികളായി സമീദ്, നജീബ് ബാബു എന്നിവരെ തിരഞെടുത്തു. SMS, SSG അംഗങ്ങളെയും തിരഞ്ഞടുത്തു.

ബഷീര്‍ദിനാചരണം

മലയാളത്തിലെ പ്രയപ്പെട്ട എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കി. ബഷീറിന്റെ രചനാശൈലിയെ കുറിച്ച് കുട്ടികള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ബഷീര്‍ ദി മാന്‍ ‍ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഒരുക്കി.

വിദ്യാലയപാര്‍ലമെന്റ് തെരഞ്ഞെടുപ്പ്


ജനാധിപത്യരാജ്യത്തിലെ പരമപ്രധാനമായ തെരഞ്ഞടുപ്പ് പ്രക്രിയ കുട്ടികള്‍ മനസ്സിലാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാലയപാര്‍ലമെന്റ് തെരഞ്ഞടുപ്പ് സംഘടിപ്പിച്ചത്. വിജ്ഞാപനം പുറത്തിറക്കല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍, പത്രിക പിന്‍വലിക്കല്‍, പ്രചരണം, തിരഞ്ഞടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയയും പാലിച്ചിരുന്നു. IT ക്സബ്ബിന്റെ നേതൃത്വത്തില്‍ വോട്ടെടുപ്പും, വോട്ടെണ്ണലും പൂര്‍ണ്ണമായും കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആയിരുന്നു. അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ വോട്ടെടുപ്പും, ഫലപ്രഖ്യാപനവും പൂര്‍ത്തിയാക്കാനായി 7B ക്സാസ്സിലെ അദ്നാന്‍. , കൂടുതല്‍ വോട്ടുനേടി, അന്‍ഷിഫ്, റിഷ്വാന്‍, ഹുസൈന്‍, നിഖിത തുടങ്ങിയവര്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.


ചാന്ദ്രദിനം

അമ്പിളിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഒരു ദിനമായിരുന്നു ചാന്ദ്രദിനം, ജുലൈ 21 ന് ഞായറാഴ്ച തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി ശാസ്ത്ര ബഹിരാകാശ ക്ലാസ്സുകള്‍ KSSP യുടെ സഹകരണത്തോടെയൊരുക്കി. ജൂലൈ 22 തിങ്കളാഴ്ച എല്ലാകുട്ടികളോടും ചന്ദ്രന്റെയൊരു മാതൃകയുമായി വിദ്യാലയത്തിലെത്തുവാനാണന്ന് പറഞ്ഞിരുന്നത് , പൗര്‍ണ്ണമി മുതല്‍ അമാവാസിവരെയുള്ള ചന്ദ്രന്റെ
രൂപങ്ങളാണ് കുട്ടികള്‍ ഒരുക്കിയിരുന്നത്. കൂടാതെ ക്ലാസ്സടിസ്ഥാനത്തില്‍ ചുമര്‍പത്രികനിര്‍മാണം, ആല്‍ബം നിര്‍മാണം എന്നിവയും ഒരുക്കി. LP/UP ക്ലാസ്സുകളിലായി ബഹിരാകാശ ക്വിസ് മത്സരവും സംഘടിപ്പിച്ചു. അഭിനന്ദ് (7A) സന (4B) എന്നിവര്‍ വിജയികളായി.

കാര്‍ഗില്‍ വിജയദിനം

കാര്‍ഗില്‍ വി‍യത്തിന്റെ 14 ാം വാര്‍ഷികം വിദ്യാലയത്തിന് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ വീരജവാന്‍ അബ്ദുല്‍നാസര്‍ വീരമൃത്യു വരിച്ചതും കാര്‍ഗില്‍ യുദ്ധത്തിലാണ്. ധീരപോരാളിയുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍കൂടിയാണ് വിദ്യാലയം കാര്‍ഗില്‍ ദിനാചരണത്തോടെ അബ്ദുല്‍ നാസറിന്റെ ഭവനം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ചായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വീരജവാന്റെ മാതാവുമായി കുട്ടികള്‍ സംസാരിച്ചു.

ബിഗ് സല്യൂട്ട് അബ്ദുല്‍നാസര്‍

ജയ്ജവാന്‍ ജയ്ഭാരത്.



2013, ജൂൺ 21, വെള്ളിയാഴ്‌ച

പ്രവേശനം ഉത്സവമാക്കി കാളികാവ് ബസാര്‍ മോഡല്‍ യു.പി.സ്കൂള്‍




പ്രവേശനം ഉത്സവമാക്കി

കാളികാവ് ബസാര്‍ മോഡല്‍ യു.പി.സ്കൂള്‍



   പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമായിരിക്കുന്നു. അക്ഷരമുറ്റത്തേക്ക് ലക്ഷകണക്കിന് കുരുന്നുകള്‍ പിച്ചവെച്ചെത്തുന്ന ജൂണ്‍ മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിവസം കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ സ്കൂളുകളിലും ആവേശവും , ആഘോഷവുമെക്കെയാണ്. കാളികാവ് പ്രേ‍ദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളും പ്രവേശനോത്സവം ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു. നാടിന്റെ നാട്ടുകാരുടെ ഉത്സവം......


വിദ്യാലയവും, സമൂഹവും

മാര്‍ച്ച് മാസത്തെ മികവ് അവതരണത്തിനേക്കാള്‍ വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാലയത്തില്‍ കണ്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അധ്യാപകരുടെയും , രക്ഷിതാക്കളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ ഒരുക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഓരോ രക്ഷിതാവും വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സഹകരിക്കുന്നവരായത്.

പൊതുവിദ്യാലയത്തിന്റെ മുന്നേറ്റമായി കുട്ടികളുടെ വര്‍ദ്ധന 2000 ത്തിന്റെ തുടക്കത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു വിദ്യാലയം കുട്ടികള്‍ കൊഴിഞ്ഞുപോയ് അടച്ചുപൂട്ടല്‍ ഭീഷണിവരെ നേരിട്ടിരുന്ന അവസ്ഥയില്‍ നിന്ന് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ, അധ്യാപക കൂട്ടായ്മയിലൂടെ വളര്‍ച്ചയുടെ പാതയിലേക്ക് മുന്നേറിയത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളും, വിദ്യാലയത്തെ കൂടുതല്‍ ചലമാത്മകമാക്കിമാറ്റിയതാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് കാരണം.


അണ്‍ എയ്ഡഡ് CBSE വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണെന്ന് പറയപ്പെടുന്ന ഈ കാലത്ത് പ്രദേശത്തെ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് വരെ കുട്ടികള്‍ തിരികെയെത്തുന്ന കാഴ്ച ഈ വിദ്യാലയത്തിലെ അനുഭവസാക്ഷ്യമാണ്. 319 ല്‍ നിന്ന് 912 ലേക്കുള്ള കുട്ടികളുടെ എണ്ണത്തിലെ വളര്‍ച്ച വിദ്യാലയം കൈവരിച്ച മികവ് തന്നെയാണ്. ഈ വര്‍ഷം ഒന്നാം ക്സാസില്‍ 100 കുട്ടികളും LKG യില്‍ 120 കുട്ടികളും , 5-ാം തരത്തില്‍ 63 കുട്ടികളുമാണ് വിദ്യാലയത്തില്‍ പുതിയതായി പ്രവേശനം നേടിയത്.

പ്രവേശനോത്സവം 2013

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയം ഒരുങ്ങിയപ്പോള്‍ പൂര്‍ണപിന്തുണയുമായി പ്രദേശത്തെ യുവജനങ്ങളും, ക്ലബുകളും മുന്നോട്ടുവന്നു. വിളംബര ഘോഷയാത്രയോടെയായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കാളികാവ് അങ്ങാടിയില്‍ നിന്ന് വിദ്യാലയത്തിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചത് വര്‍ണക്കുടയും, വാദ്യമേളങ്ങളുമായി സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീലയാണ് പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തത്. അക്ഷരങ്ങളുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു കൂറ്റന്‍ പുസ്തകം തുറന്ന് കൊണ്ടാണ് പ്രവേശനോത്സവ പരിപാടി ആരംഭിച്ചത്. LSS പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പുസ്തകങ്ങളുടെ വിതരണോത്ഘാടനം ബി. ആര്‍, സി, ട്രെയ്നര്‍ അബ്ദുല്‍കരീം നിര്‍വ്വഹിച്ചു. വാര്‍‍‍ഡ് അംഗം മുജീബ് റഹ്മാന്‍, ഹെഡ് മാസ്റ്റര്‍ എന്‍. ബി. സുരേഷ്കുമാര്‍, പി.ടി. എ പ്രസിഡന്റ് സി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു തുടര്‍ന്ന് കുട്ടികള്‍ക്ക് പായസവും, മധുരപലഹാരങ്ങളും വിതരണം ചെയ്തു.

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ബഹിരാകാശം മാനവസുരക്ഷക്ക്



ബഹിരാകാശ വാരാഘോഷം

വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ബഹിരാകാശ വാരാഘോത്തിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലേക്കുമായി അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും ബഹിരാകാശ വിസ്മയത്തെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് സ്വാംശീകരിക്കാന്‍ സാഹായകമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. 'ബഹിരാകാശം മാനവസുരക്ഷക്ക് ' എന്നാശയം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് വിദ്യാലയത്തില്‍ ഒരുക്കിയത്.

വിദ്യാലയ SRG യോഗം ചേര്‍ന്ന് ബഹിരാകാശ വാരാഘോഷം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലൊരുക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സയന്‍സ് ക്ലബ്ബിനെ ചുമതലപ്പെടുത്തി.ബഹിരാകാശ വാരാഘോഷ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പിലാക്കുന്നതിനുമായി നിര്‍വ്വഹണ കമ്മിറ്റിയെയും തീരുമാനിച്ചു.
 
എന്‍. ബി. സുരേഷ് കുമാര്‍ മുഖ്യ രക്ഷാധികാരി
        സി. ഷൗക്കത്തലി രക്ഷാധികാരി
പ്രീതി. പി കണ്‍വീനര്‍ WSW
ജിഷ ജോ. കണ്‍വീനര്‍ WSW
രജീഷ്. കെ SRG കണ്‍വീനര്‍
അബ്ദുല്‍ സലാം സ്റ്റാഫ് സെക്രട്ടറി
ബാബു ഫ്രാന്‍സിസ് ഗണിത ക്ലബ്ബ് കണ്‍വീനര്‍
മുരളീകൃഷ്ണന്‍ SS ക്ലബ്ബ് കണ്‍വീനര്‍
.കെ. ഭാസ്കരന്‍ SSG കണ്‍വീനര്‍
സമീദ് വൈ. പ്രസിഡന്റ് PTA


പ്രവര്‍ത്തന കലണ്ടര്‍

ഒക്ടോബര്‍- 4 ഉദ്ഘാടനം
ഒക്ടോബര്‍-4 പ്ലക്കാര്‍ഡ് നിര്‍മാണം
ഒക്ടോബര്‍-5വിളംബരജാഥ
ഒക്ടോബര്‍-5 ബഹിരാകാശ ശില്പശാല
ഒക്ടോബര്‍-6 ഫീല്‍ഡ് ട്രിപ്പ്
ഒക്ടോബര്‍-8 ആകാശത്തേക്കൊരു കിളിവാതില്‍ - CD പ്രദര്‍ശനം
ഒക്ടോബര്‍-9 റോക്കറ്റ് നിര്‍മ്മാണം,
ഒക്ടോബര്‍-9ചാര്‍ട്ട് മത്സരം - പ്രദര്‍ശനം
ഒക്ടോബര്‍-10 ബഹിരാകാശ ക്വിസ്സ്




ബഹിരാകാശ വാരാഘോഷം

ഉദ്ഘാടനം - 04-10-12

ബഹിരാകാശവാരാഘോഷത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്തിന്റെ വിസ്മയങ്ങള്‍, അറിവുകള്‍ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ വാരാഘോഷത്തിലൂടെ സാധ്യമാകട്ടെയെന്ന് പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.

പ്ലക്കാര്‍ഡ് നിര്‍മാണം 04/10/12


ബഹിരാകാശ വിശേഷങ്ങള്‍, സന്ദേശങ്ങള്‍ പങ്കുവെക്കു ന്നതിനു സഹായകമായ തരത്തില്‍ പ്ലക്കാര്‍ഡുകള്‍ നിര്‍മിക്കുന്നതിനു ക്ലാസടിസ്ഥാനത്തില്‍ മത്സരം ഉണ്ടായിരുന്നു.മത്സരത്തില്‍ എല്‍.പി,യു.പി വിഭാഗങ്ങളില്‍ നിന്നായി 350തില്‍ പരം കുട്ടികള്‍ പങ്കാളികളായി

വിളംബരജാഥ 05/10/12


വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും അണിനിരത്തി വിളംബരജാഥ സംഘടിപ്പിച്ചു. വിളംബരജാഥയില്‍ കുട്ടികള്‍ തയ്യാറാക്കിയ ബഹിരാകാശ നേട്ടങ്ങളും വിശേഷങ്ങളും അറിയിക്കുന്ന പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ നിന്ന് തുടങ്ങിയ റാലി ബി.പി.ഒ ആന്‍ഡ്രൂസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.


ബഹിരാകാശ ലോകം. ശില്പശാല...05/10/12



സൗരയൂഥത്തെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനായാണ് ബഹിരാകാശവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സഹായകമായ തരത്തില്‍ ഒരു ശില്പശാല ഒരുക്കിയത്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും തുടങ്ങിയ നിരവധി കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ അധ്യാപകനും നക്ഷത്രനിരീക്ഷികനുമായി ശ്രീ. ബെന്നി പുല്ലങ്കോടിന് സാധിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ശില്പശാല ഹെഡ്മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 80 കുട്ടികള്‍ പങ്കെടുത്തു.വൈകീട്ട് ടെലിസ്കോപ്പിലൂടെ ചന്ദ്രനെയും, നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നതിന് സഹായകമായ തരത്തിലുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വളരെയധികം വിസ്മയത്തോടെയാണ് കുട്ടികള്‍ ഓരോ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായത്.


പ്ലാനറ്റോറിയം - ഫീല്‍ഡ് ട്രിപ്പ്... 06/10/12



ആകാശ വിസ്മയങ്ങളുടെ കൂടുതല്‍ അറിവുകള്‍ തേടിയാണ് സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50ല്‍ പരം കുട്ടികളും, അധ്യാപകരും കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ഒരു ദിവസത്തെ സന്ദര്‍ശത്തിനായി പോയത്. ജോതിശാസ്ത്രത്തിലെ പുത്തന്‍ അറിവുകളും ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം, സൗരയൂഥത്തിലെ ഗ്രഹങ്ങളെയും, നക്ഷത്രങ്ങളെയുമൊക്കെ കുറിച്ചുള്ള അറിവുകളും, ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതല്‍ അറിയുന്നതിനും ഈ ഫീല്‍ഡ്ട്രിപ്പ് ഏറെ സഹായകമായി...

ആകാശത്തേക്കൊരു കിളിവാതില്‍ ….....
CD പ്രദര്‍ശനം 
ആകാശകാഴ്ചകളും അവിടുത്തെ വിസ്മയങ്ങളും പ്ലാനറ്റോറിയത്തില്‍ നിന്നും ഏതാനും ചില കുട്ടികള്‍ക്ക് മാത്രമെ മനസ്സിലാക്കാനായൊള്ളു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിനൊര വസരമൊരുക്കുന്നതിന് വേണ്ടിയാണ് 'ബഹിരാകാശ ലോകം' CD പ്രദര്‍ശനം ഒരുക്കിയത്. 3 മുതല്‍ 7 വരെ ക്ലാസുകളിലെ അറനൂരില്‍ പരം കുട്ടികള്‍ക്ക് CD പ്രദര്‍ശനം വീക്ഷിക്കുന്നതിന് അവസരം ഒരുക്കി.


ചാര്‍ട്ട് നിര്‍മ്മാണ മത്സരം. 09/10/12




ബഹിരാകാശവാര്‍ത്തകളും, ചിത്രങ്ങളും, വിശേഷങ്ങളും, ശേഖരിക്കുന്നതിനും അവ ക്ലാസടിസ്ഥാനത്തില്‍ ചുമര്‍ പത്രങ്ങളുമായി തയ്യാറാക്കുന്നതിനുമുള്ള അവസരമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഓരോ ഗ്രൂപ്പും ഒരുക്കിയ ചാര്‍ട്ടുകള്‍ എല്ലാവര്‍ക്കും വീക്ഷിക്കുന്നതിനും വിവരശേഖരത്തിനുമായി ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ഒരുക്കി...

.
ബഹിരാകാശ ക്വിസ് 10/10/12





ബഹിരാകാശ വാരാഘോഷവുമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേടാനായ അറിവുകള്‍ പരിശോധിക്കുന്നതിനും പുതിയ ധാരണകള്‍ കൈവരിക്കുന്നതിനും സഹായകമായ തരത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് മത്സരങ്ങള്‍ മത്സരങ്ങള്‍ ഒരുക്കുകയും ചെയ്തു. ഓരോ ക്ലാസില്‍ നിന്നും 4 കുട്ടികള്‍ വീതമാണ് സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. 25 ചോദ്യങ്ങളാണ് സ്കൂള്‍ തല മത്സരത്തിലുണ്ടായിരുന്നത്



റോക്കറ്റ് നിര്‍മ്മാണം 09/10/12





നിങ്ങള്‍ക്കൊരു റോക്കറ്റു് നിര്‍മ്മിക്കാമോ? ഇങ്ങനെയൊരു മത്സരത്തില്‍ കുട്ടികള്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. എങ്ങനെയാണ് റോക്കറ്റ് നിര്‍മിക്കുക. പ്ലാനറ്റോറിയത്തിലെ റോക്കറ്റ് കുട്ടികള്‍ക്ക് ഏറെ കൗതുകം പകര്‍ന്നതാണ്. അത്തരെമൊരു ധാരണയിലാണ് കുട്ടികള്‍ റോക്കറ്റ് നിര്‍മാണ മത്സരത്തില്‍ പങ്കെടുത്തത്. ഏവര്‍ക്കും കൗതുകമുണ്ടാക്കുന്ന തരത്തില്‍ 5C ക്ലാസിലെ റെന്ന ഹാരിസാണ് മികച്ച റോക്കറ്റ് മാതൃക ഒരുക്കിയത്.