സ്കൂളിന്റെ 2011-12 വര്‍ഷത്തെ പിടിഎ ജനറല്‍ ബോഡി യോഗം രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
ഉദ്ഘാടനം : ശ്രീ മാത്യു പി തോമസ് , ബി പിഓ വണ്ടൂര്‍ |
ഒരു അക്കാദമിക വര്‍ഷത്തിന്റെ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചുരുക്കമാണിത്. പൊതു വിദ്യാലയങ്ങള്‍ സാമൂഹ്യ കൂട്ടായ്മയിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും കൂടുതല്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഈ കാലത്ത് വണ്ടൂര്‍ ഉപജില്ലയില്‍ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പൊതു വിദ്യാലയമായി നമ്മുടെ സ്ഥാപനം മാറിയിരിക്കുന്നു. അതിന് കരുത്തും ഊര്‍ജ്ജവും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ PTA പ്രധിനിധികള്‍.
2010-11 അധ്യായന വര്‍ഷത്തെ ജനറല്‍ ബോഡി യോഗം ആഗസ്റ്റ്മാസത്തില്‍ ചേര്‍ന്നു. മുന്‍വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ചു. പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍
സി.ഷൗക്കത്തലി പി.ടി.എ. പ്രസിഡന്റ് ജുമൈല എം.ടി.എ.പ്രസിഡന്റ്
രാജന്‍ വൈസ് പ്രസിഡന്റ്
മജീദ് നസീമ
ഹാരിസ് ഹസീന
അന്‍വര്‍ ആരിഫ
റസാഖ് കൂത്രാടന്‍ ഹാജറ
സുധീര്‍ ബാബു സുലൈഖ
നജീബ് ബാബു രജനി
മികവുകള്‍
വിദ്യാലയ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് കഴിഞ്ഞ വര്‍ഷം നമുക്ക് കൈവരിക്കാനായത്. സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ചചെയ്ത ഹരിത വിദ്യാലയം വിദ്യാഭ്യാസ "റിയാലിറ്റി ഷോയില്‍" പങ്കെടുത്ത് ജില്ലയിലെ മികച്ച സ്കോര്‍ നേടുവാനായി. റിയാല്റ്റിഷോയുടെ സമ്മാനമായി ഒരു ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങള്‍ നമുക്ക് ലഭിച്ചു. SSA മലപ്പുറം ജില്ല നടപ്പിലാക്കിയ പഠനം മധുരം പരിപാടിയില്‍ പങ്കാളിയാവാനും വിദ്യാലയ സൗന്ദര്യവത്കരണമടക്കമുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനും സാധിച്ചു. മുന്‍വര്‍ഷത്തെ പോലെ LSS/USSപരീക്ഷകളില്‍ പഞ്ചായത്ത് തലത്തിലും സംസ്ഥാന തലത്തിലും നടന്ന പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ നമ്മുടെ കുട്ടികള്‍ക്കായി. ഇതിന്റെയെല്ലാം ഭാഗമായി SSA മലപ്പുറം ജില്ല ഈ വര്‍ഷം നമ്മുടെ വിദ്യാലയ പ്രവര്‍ത്തിക്കായി 9 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഭൗതിക അടിസ്ഥാന സൗകര്യത്തില്‍ നമ്മുടെ വിദ്യാലയം ജില്ലയില്‍ തന്നെ ഒരു മാതൃകയാകും.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍
രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് |
ഭൗതിക അടിസ്ഥാന വികസനം നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമിക രംഗത്തെ വളര്‍ച്ചക്ക് ഏറെ സഹായകമാകുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ സര്‍വ്വോതോത്മുഖമായ വളര്‍ച്ചയ്ക്ക് സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ ഒരുക്കുവാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു
ഒന്ന്,രണ്ട്, ക്ലാസുകളില്‍ പഠനം രസകരമാക്കാന്‍ ഒരുക്കുന്ന ബിഗ് പിച്ചര്‍ . കുഞ്ഞ് മനസുകളില്‍ കൗതുകവും ആഹ്ളാദവും പകര്‍ന്ന് പഠനം മധുരമാക്കുന്നു.
ക്ലാസ് റൂമിന്റെഗണിതവത്കരണം , ക്ലാസ്ചുമരുകളില്‍ ഗണിതരൂപങ്ങള്‍, രേഖിയ ജോഡികള്‍,പ്രൊട്ടക്ടര്‍ എനിനവ ഒപ്പം സ്വയം ക്രമീകരിക്കാവുന്ന തരത്തില്‍ ഒരുക്കിയ സഡോക്കു, മാന്ത്രിക ചതുരം, ജിയോബോര്‍ഡ്, ഇവയെല്ലാം ഏറെ പ്രയോജനപ്രദമാകുന്നു.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു
ഒന്ന്,രണ്ട്, ക്ലാസുകളില്‍ പഠനം രസകരമാക്കാന്‍ ഒരുക്കുന്ന ബിഗ് പിച്ചര്‍ . കുഞ്ഞ് മനസുകളില്‍ കൗതുകവും ആഹ്ളാദവും പകര്‍ന്ന് പഠനം മധുരമാക്കുന്നു.
വായന, ഇളം മനസില്‍ സൃഷ്ടിക്കുന്ന പുതുചലനം ഒന്നു വേറെ തന്നെയാണ്. സജീവമായ സ്കൂള്‍ ലൈബ്രറിക്കൊപ്പം ക്ലാസിലും ഒരു ലൈബ്രറി അത്തരമൊരു ആശയത്തിലാണ് ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ ക്ലാസുകളിലും കുഞ്ഞുലൈബ്രറിയും ഇതിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ക്ലാസ്ല ലൈബ്രറേറിയനുമുണ്ട്. നിരന്തര മൂല്യനിര്‍ണയത്തിന് സഹായകമായതരത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും പോര്‍ട്ഫോലിയോ ഒരുക്കുവാനും നമുക്കായി. വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി ഗുന്നത്മകാമായി വിലയിരുത്തുവാനും രക്ഷിതാകള്‍ക്കും തങ്ങളുടെകുട്ടികളുടെ അക്കാദമിക വളര്‍ച്ച അടുത്തറിയാനും പോര്ടുഫോലിയോ സഹായകമാകുന്നു . ഒപ്പം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പഠനപ്രവര്തനങ്ങള്‍ക്ക് എസ് ആര്‍ ജി നേതൃത്വം നല്‍കുന്നു.ഇത്തരം കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി അക്കാദമിക രംഗത്തെ സജീവ ഇടപെടലുമായി നാടക തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു.
ദിനാചരണങ്ങള്‍
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായെന്ന നിലയില്‍ ദിനാചരണങ്ങള്‍ , ദിനാഘോഷങ്ങള്‍, എന്നിവ വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിക്കാറുണ്ട്. പ്രവേശനോല്‍സവം മുതല്‍ വാര്‍ഷികാഘോഷം വരെ ഇത്തരമൊരാശയം മുന്‍നിര്‍ത്തിയാണൊരുക്കുന്നത്. സ്വാതന്ത്രദിനാഘോഷം,കാര്‍ഷിക ദിനം, ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, ആഘോഷം എന്നിവ നല്ല പഠനാനുഭവമാക്കി മാറ്റാന്‍ വിദ്യാലയത്തിനായി.കാര്‍ഷികാദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ കാര്‍ഷിക പ്രദര്‍ശനവും കൃഷിഓഫീസറുടെ സന്ദര്‍ശനവും എടുത്തുപറയേണ്ടതാണ്.
ക്ലബ്ബുപ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ തരത്തിലാണ് വിദ്യാലയക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. മാഗസിനുകള്‍, പതിപ്പുകള്‍, ശില്‍പശാലകള്‍ എന്നിവ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നു .
കലാ-കായിക പ്രവര്‍ത്തി പരിചയ മേളയില്‍ നമുക്ക് ഇത്തവണയും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. ശാസ്ത്രമേളയില്‍ സാമൂഹ്യ-ശാസ്ത്രവിഷയങ്ങളില്‍ ഓവറോള്‍ പുരസ്കാരം നേടി. പ്രവര്‍ത്തി പരിചയ മേളയില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് വാങ്ങാന്‍ നമ്മുടെ വിദ്യാലയത്തിനായി. കലാമേളയില്‍ സംഘനൃത്തം, തിരുവാതിരകളി എന്നിവയില്‍ വിജയം നേടാനായി.
ഭൗതിക സൗകര്യങ്ങള്‍.
ഭൗതിക അടിസ്ഥാനസൗകര്യ വികസനത്തില്‍ ഈ വര്‍ഷവും കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുവാനായി. വിദ്യാലയസൗന്ദര്യവല്‍കരണം, പൂന്തോട്ട നിര്‍മാണം, പെയിന്റിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അനുവദിച്ച ക്ലാസ് മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. മുഴുവന്‍ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിക്കുകയും കുടിവെള്ള ലഭ്യതക്കായി പുതിയ പൈപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ശുദ്ധജല വിതരണത്തിനായി "വാട്ടര്‍ ഫ്യൂരിഫെയര്‍ "കൂടി അതിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്, ഒന്നാംക്ലാസ് മുതല്‍ കുട്ടികള്‍ക്ക് ഡെസ്ക്ക് ഒരുക്കുവാനും ഏഴാം തരത്തില്‍ റൈറ്റിംഗ് പാഡോഡ്കൂടിയ കസേര ഏര്‍പ്പെടുത്താനും കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം മുതല്‍ സ്കൂളിനായി പുതിയ ബസ് സര്‍വ്വീസ് നടത്തുന്നു. ബസ് പുറത്തിറക്കാന്‍ വാങ്ങിയ ലോണ്‍ ഇതുവരെ അടച്ചുതീര്‍ക്കാനായിട്ടില്ല. അതൊരു പരിമിതിയായ് കാണണം. എങ്കിലും കുട്ടികള്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ ബസ് സര്‍വ്വീസ് നടത്തുന്നു.
പ്രീ-പ്രൈമറി
ഇംഗ്ലീഷ് മീഡിയം സിലബസില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ കൂടിയിട്ടുണ്ട്. പുതിയ കെട്ടിടം പണിപൂര്‍ത്തിയാവുന്നതോടെ സ്ഥലപരിമിതി ഒഴിവാക്കാനാവും.
പ്രീ-പ്രൈമറികുട്ടികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഈ വര്‍ഷം ശ്രമിക്കുന്നതാണ്.
വാര്‍ഷികം.
വിദ്യാലയത്തിന്റെ 96-ാംവാര്‍ഷികാഘോഷം ഉജ്ജ്വലമായി ആഘോഷിക്കാന്‍ നമുക്കായി. കാളികാവിലെ അനാര്‍ക്കലി ഫാഷന്‍ ജ്വല്ലറിയുടെയും ബ്രദേഴ്സ് ഒപ്റ്റിക്കല്‍സിന്റെയും സഹകരണത്തോടെ ശിങ്കാരിമേളത്തോടെയുള്ള വാര്‍ഷിക പ്രചരണ ജാഥ, കാളികാവിന്റെ വിവിധ പ്രാന്ത പ്രദേശങ്ങളില്‍ എത്തുകയുണ്ടായി. വാര്‍ഷികാഘോഷ പരിപാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. മറിയ കുട്ടിടീച്ചര്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല, AEO കൃഷ്ണനുണ്ണി, BPO മാത്യൂ വി തോമസ്, വാര്‍ഡ് മെമ്പര്‍ രാഷ്ട്രീയ പ്രധിനിതികള്‍ വികസന സമിതിചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്റ്,ഹെഡ്മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി "കാല്‍പാടുകള്‍" വാര്‍ഷിക പതിപ്പ് പുറത്തിറക്കി. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി.
പ്രഥമ കാളികാവ് ബ്ലോക്ക് തല പ്രവേശനോത്സവം ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തില്‍ സംഘടിപ്പിക്കാന്‍ നമുക്കായി. മനോഹരമായ തരത്തില്‍ കുരുന്നു പ്രതിഭകളെ വരവേല്‍ക്കുവാന്‍ നമുക്ക് സാധിച്ചു. ബ്ലോക്ക് പ്രസിഡന്റ്, AEO.BPO, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി
വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്തെ സന്നദ്ധസംഘടനകള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ നല്‍കുന്ന സേവനം എടുത്തു പറയേണ്ടതാണ്. ടൗണ്‍ ക്ലബ്ബ് ഫുട്ബോള്‍ ലാഭവിഹിതത്തില്‍ നിന്ന് നല്‍കിയ 9000/രൂപ ഖുമൈനി ക്ലബ്ബ് നല്‍കിയ സേവനങ്ങള്‍ എന്നിവയ്ക്ക് വിദ്യാലയത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. ഒന്നാം തരത്തില്‍ വിദ്യാലയത്തില്‍ എത്തിയ കുട്ടികള്‍ക്ക് സൗജന്യയൂണിഫോം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ DYFI,സോളിഡാരിറ്റി, ഒപ്പം അധ്യപകരുമാണ് അതിന്റെ ചെലവ് ഏറ്റെടുത്തത്. ഇത്തരം സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
പ്രിയമുള്ളവരേ....................... ഒരു പഠന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രത്നച്ചുരുക്കമാണി റിപ്പോര്‍ട്ട്. കുറവുകളും പോരായ്മകളും ഉണ്ടാകാം. കൂടുതല്‍ മികവോടെ മുന്നോട്ട് പോകുവാന്‍ ഈ അധ്യയനവര്‍ഷം ശ്രമിക്കുന്നതാണ്. നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവം ലഭ്യാമാകുന്ന തരത്തിലുള്ള വിദ്യാലയ പ്രവര്‍ത്തനമൊരുക്കി മുന്നോട്ട് പോകുവാന്‍ ഏവരുടെയും സഹകരണം ഇനിയും പ്രതീക്ഷിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് നിങ്ങളുടെ അംഗീകരത്തിനായി സമര്‍പ്പിക്കുന്നു.