...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍
കൃഷിയും കൃഷിരീതികളും അന്യംനിന്ന് പോവുന്ന കാലഘട്ടത്തില്‍ അത്തരം പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് മാതൃഭൂമി സീഡ്,പരിസ്ഥിതി,കാര്‍ഷിക ക്ളബുകളുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവത്തില്‍ കുട്ടികളെ പങ്കാളികളാക്കിയത്. പ്രദേശത്തെ അനുഗ്രഹ സാമുഹ്യകൂട്ടായ്മ കാളികാവ് ക്ഷേത്ര വയലില്‍ ഒരുക്കിയ ഞാറ് നടീല്‍ ഉത്സവത്തിലാണ് കുട്ടികള്‍ പങ്കെടുത്തത്..........

മുന്നൊരുക്കങ്ങള്‍.....

ആഗസ്റ്റ് 20ഞായറാഴ്ച്ചയാണ് നടീല്‍ ഉത്സവം അരങ്ങേറിയത്.ക്ളബിലെ അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.അന്‍പതിലധികം കുട്ടികള്‍ ഞായറാഴ്ച്ച 10മണിക്ക് മുന്‍പ് തന്നെ വയലില്‍ എത്തിയിരുന്നു.കര്‍ഷകരുടെ വേഷം ധരിച്ച് വിദ്യാലയത്തിലെ പാട്ടുസംഘവും എത്തിയതോടെ രംഗം സജീവമായി.....

ഉദ്ഘാടനം
കാളികാവ് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍റസാഖ് മുതിര്‍ന്ന ജോലിക്കാരിയായ കല്യാണിക്ക് ഞാറിന്‍കറ്റ നല്‍കി നടീല്‍ ഉത്സവം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം ടി.പി. ആയിശ അധ്യക്ഷത വഹിച്ചു. കാളികാവ്കൃഷി ഓഫീസര്‍ പി. അബ്ദുല്‍ലത്തീഫ്  സി . ഷൗക്കത്ത്തുടങ്ങിയവര്‍ സംസാരിച്ചു 
മാലമാലേലയാ...........
നഷ്ടമാവുന്ന കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കുവാനുള്ള പരിശ്രമത്തിന് പുതിയതലമുറയുടെ പിന്തുണയാണ് ഈ പ്രവര്‍ത്തനത്തിലൂടെ നല്‍കാനായത്...
ഉഴുതുമറിച്ചിട്ടനിലംകുട്ടികളെആവേശഭരിതരാക്കി.കൊയ്ത്തുപാട്ടിന്റെ താളവുമായി കര്‍ഷകതൊഴിലാളികളും എത്തിയതോടെ കൃഷിയിടം സജീവമായി...വയലിലാവേശം വിതച്ച് കുരുന്നുകള്‍ ഞാറുകള്‍ കൈയ്യിലെടുത്തു.കൃ‍ഷിപാട്ടും പാടി അവര്‍ ‍ഞാറുനടീലിന്റെ ആദ്യപാഠങ്ങള്‍ പങ്കിട്ടു.



2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ചിങ്ങപുലരിയെ വരവേല്‍ക്കാന്‍

ചിങ്ങപുലരിയെ വരവേല്‍ക്കാന്‍
ഇന്ന് ചിങ്ങം ഒന്ന്. കാര്‍ഷിക സംസ്കൃതിയില്‍ നിന്ന് അന്യം നിന്ന് പോകുന്ന ഒരു തലമുറ വളര്‍ന്ന് വരുന്ന് നമ്മുടെ നാട്ടില്‍ നാടിന്റെ പൈതൃകവും പാരമ്പര്യവും അനുഭവഭേദ്യമാക്കാന്‍ സഹായകമായ പ്രവര്‍ത്തനമാണ് ചിങ്ങപ്പലരിയെ കര്‍ഷക ദിനത്തില്‍ വിദ്യാലയത്തിലൊരുക്കിയത്. മാതൃഭൂമി സീഡ്,ഭാഷാ,വിദ്യാരംഗം, ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളൊരുക്കിയത്.
പാട്ടിന്റെ താളം
നാടിന്റെ പാട്ടുകളായി ഉയര്‍ന്നുവന്ന നാടന്‍പാട്ടുകള്‍ കാര്‍ഷിക സംസ്കാരത്തിന്റെ കൂടി ഭാഗമായി ഉയര്‍ന്ന് വന്നതാണ്. ഇത്തരം പാട്ടുകളുടെ അവതരണം ഏറെ ശ്രദ്ധേയമായി. വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരാണ് കൃഷി പാട്ടുകള്‍ അവതരിപ്പിച്ചത്.
നിലമൊരുക്കല്‍
വിദ്യാലയത്തിലൊരു കൃഷിസ്ഥലം
കാര്‍ഷിക വൃത്തിയുടെ പഠനാനുഭവം പുസ്തകത്തിലൊതുങ്ങുന്നതിന് പകരം വിദ്യാലയ മുറ്റത്ത് പ്രാവര്‍ത്തികമാക്കുന്ന തരത്തിലുള്ള ശ്രമങ്ങളാണ് കാളികാവ് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണത്തോടെ വിദ്യാലയത്തിലൊരുക്കുന്നത്. നിലമൊരുക്കാന്‍ എത്തിയതാവട്ടെ ട്രാക്ടറും. കലപ്പ ഉപയോഗിച്ച് നിലമുഴുതുമറിക്കാന്‍ സാധിച്ചില്ല.ആവേശത്തോടെ കുട്ടികളും ചേര്‍ന്നപ്പോള്‍ പൊയ്പോയ കാലത്തെ തിരിച്ച് കൊണ്ടുവന്ന പ്രതീതി.....
വിത്ത് ശേഖരണം
നാട്ടില്‍ വിതയ്ക്കുന്ന നന്മയാണ് വിത്തുകള്‍. കുട്ടികളോട് വിത്തുകള്‍ ശേഖരിച്ചുവരാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കുട്ടികള്‍ കൊണ്ടുവന്ന ക്ലാസ് തലത്തില്‍ ശേഖരിച്ചു. പിന്നീട് അവയുടെ പ്രദര്‍ശനത്തിനും അവസരമൊരുക്കി.
കാര്‍ഷിക പ്രദര്‍ശനം
പഴയകാല കൃഷിയുപകരണങ്ങള്‍, കലപ്പ, നുകം, മുറം, പറ, കുന്താണി, തേവ്ക്കൊട്ട, തുടങ്ങിയവയുടെ പ്രദര്‍ശനം ഒരുക്കി. ഒപ്പം വിവിധയിനം വിത്തുകളും പ്രദര്‍ശിപ്പിച്ചു.
നാടിനാഹാരമൊരുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്ന ധാരണ കൈവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഹെഡ്മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍, പി.ടി.. പ്രസിഡന്റ് സി.ഷൗക്കത്തലി, സ്കൂള്‍ ലീഡര്‍ അഞ്ജലി, വൈസ് പ്രസിഡന്റ് സമീദ് എന്നിവര്‍ സംസാരിച്ചു.

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്രത്തിന്റെ 64 വര്‍ഷങ്ങല്‍ പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ഏവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍
ഇന്നലെകളില്‍ സ്വാതന്ത്രത്തിനുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിച്ച് ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്നും പുറത്താക്കിയ ധീരദേശാഭിമാനികളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ഇതിന് സഹായകമായ പ്രവര്‍ത്തനമാണ് ഈ സ്വതന്ത്ര ദിന പുലരിയില്‍ ഒരുക്കിയിരുന്നത്.
ത്രിവര്‍ണ്ണ പതാക
രാവിലെ 8.30 ന് തന്നെ പതാകയുയര്‍ത്തി. ,വാര്‍ഡ് മെമ്പര്‍ മുസ്തഫ,ഹെഡ്മാസ്റ്റര്‍,പി.ടി.എ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍ , ഭാസ്കരന്‍ മാസ്റ്റര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൗട്ട്&ഗൈഡിന്റെ പരേഡില്‍ സലൂട്ട് സ്വീകരിച്ചു. പി.ടി.എ. ഏര്‍പ്പെടുത്തിയ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
സമൃതി മണ്ഡപത്തില്‍
ധീരദേശാഭിമാനികളോടുള്ള ആദരസൂചകമായി ഒരുക്കിയ സമൃതി മണ്ഡപത്തില്‍ അവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു.അതിഥികളും കുട്ടികളും പുഷ്പാര്‍ച്ചന നടത്തി.വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാര്‍ഗില്‍ യുദ്ധത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍ അബ്ദുല്‍ നാസറിന്റെ ചിത്രവും നവ തലമുറക്കായി സ്മൃതി മണ്ഡപത്തില്‍ ഒരുക്കിയിരുന്നു.
ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍
എല്ലാ ക്ലാസുകളിലും സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊഡ്യൂളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ് തലത്തിലൊരുക്കിയിരുന്നു. പതാക നിര്‍മ്മാണം, നിറംകൊടുക്കല്‍, സ്വാതന്ത്രസമര മരം, പതിപ്പുകള്‍, റോള്‍പ്ലേ, ചാര്‍ട്ട് മത്സരം, സ്വാതന്ത്രസമര സേനാനികള്‍, പതിപ്പുകള്‍ എന്നിവയാണ് ഒരുക്കിയത്.
പ്രദര്‍ശനം
ഓരോ ക്ലാസിലെയും പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും തയ്യാറാക്കിയ പതിപ്പുകള്‍, ചാര്‍ട്ടുകള്‍, എന്നിവ കാണുന്നതിന് പ്രദര്‍ശനം ഒരുക്കി.







2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

രസം രസകരം രസ തന്ത്രം ... പി സി റേ സ്മരണയില്‍

രസം രസകരം രസ തന്ത്രം ... പി സി റേ സ്മരണയില്‍
അന്താരാഷ്ട്ര രസതന്ത്രവര്‍‍ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ ഒരുക്കുന്നത്. ബഹു. BPO ജൂലൈ 4 ന് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ശേഷം ശാസ്ത്രലാബില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ അടുക്കളയിലെ രസതന്ത്രം എന്ന വി‍ഷയത്തെ മുന്‍ നിര്‍ത്തി UP വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്ലാസ് ഒരുക്കിയിരുന്നു. KSSP പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ..കെ. ഭാസ്കരന്‍ ആണ് ക്ലാസ് എടുത്തത്. ഇതിന്റെയെല്ലാം ഭാഗമായി ആഗസ്റ്റ് 2ന് ഇന്ത്യന്‍ രസതന്ത്രശാസ്ത്രത്തിന്റെ പിതാവ്.പി.സി. റേയുടെ 150-ാം ജന്മദിനത്തില്‍ ബൃഹത്തായ ഒരു പരിപാടിയാണ് വിദ്യാലയത്തില്‍ ഒരുക്കിയത്.  

ലക്ഷ്യം:
  1. ആസിഡും,ആല്‍ക്കലിയും,അവയുടെസ്വഭാവത്തില്‍ തിരിച്ചറിയുന്നതിന്
  2. രസതന്ത്രവര്‍ഷത്തിന്റെ പ്രധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്
  3. ശാസ്ത്രകൗതുകം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അവസരമൊരുക്കുക
  4. പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും
  5. യു.പി.ക്ലാസുകളിലെ ശാസ്ത്രപാഠഭാഗങ്ങളായ നമ്മുടെ ആരോഗ്യം, ആരോഗ്യം സമ്പത്ത്, പുളിയുടെ രഹസ്യം, എന്നീ പാഠഭാഗങ്ങളിലെ പരീക്ഷണങ്ങള്‍ പരിചയപ്പെടുന്നതിന്
    പ്രവര്‍ത്തനാസൂത്രണം:-
    വിദ്യാലയ ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നേരത്തേതന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോകുട്ടിയും രണ്ട് ചെറിയ കുപ്പികള്‍ കൊണ്ടുവരണം(കണ്ണില്‍ മരുന്നൊഴിക്കുന്ന കുപ്പി, ഇന്‍ജക്ഷന്‍കുപ്പി) അവ മുന്‍കൂട്ടി ശേഖരിച്ചു.തലേ ദിവസം തന്നെ ഓരോകുപ്പിയിലുംകുട്ടികളുടെ സഹായത്തോടെ ആസി‍ഡും ആല്‍ക്കലിയും എടുത്തുവെച്ചു. ഇനി ആഗസ്റ്റ് 2 ലെ സ്കൂള്‍ അസംബ്ലിയില്‍ PC റേയുടെ സ്മരണ മൗന പ്രാര്‍ഥനയില്‍ ഒതുക്കുന്നതിനു പകരം ഈ പ്രവര്‍ത്തനം എല്ലാ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കി.അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍,ശാസ്ത്രാധ്യാപിക സജിത ടീച്ചര്‍ എന്നിവര്‍ ദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോ ഡിവിഷനും വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  
     കുട്ടികളുടെ കൈയ്യിലുള്ള കുപ്പികളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്(സോഡിയം ഹൈഡ്രോക്സൈഡ്+ ഫിനോള്ഫ്തലീന്‍ , അസറ്റിക് ആസിഡ്,+മെഥില്‍ ഓറഞ്ച്, അന്നജം+അയഡിന്‍) രാസവസ്തു പകര്‍ത്തി. ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. അവയെല്ലാം സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നതിനും പരീക്ഷണകുറിപ്പ് ഒരുക്കുന്നതിനുള്ള അവസരം നല്‍കി
    തയ്യാറാക്കിയ പരീക്ഷണങ്ങള്‍
    1. ആല്‍ക്കലി(സോഡിയം ഹൈഡ്രോക്സൈഡ്,)+ഫിനോല്ഫ്തലീന്‍ ചേര്‍ത്ത് മജന്ത നിറം ഉണ്ടാക്കുന്നു
    2. അസറ്റിക് ആസിഡും മെഥില്‍ ഓറഞ്ചും ചേര്‍ത്ത് ചുവപ്പ് നിറം ഉണ്ടാക്കുന്നു
    3. അന്നജം, അയഡിന്‍ ഇവ ചേര്‍ത്ത് നീല നിറം ഉണ്ടാക്കുന്നു
    4. നിര്‍വിരീകരണം (Neutralisation) ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രവര്‍ത്തിച്ച് ജലവും ലവണവും ഉണ്ടാക്കുന്നു
    5. നീല ലിറ്റ്മസ് ചുവപ്പ് ലിറ്റ്മസ് എന്നിവ ഉപയോഗിച്ച് ആസി‍ഡ് ആല്‍ക്കലി തിരിച്ചറിയുന്നു.

രസകരമായ രസതന്ത്രപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടരുന്നതാണ്.