..
ജൂലൈ14
തുഞ്ചന്‍
പറമ്പില്‍ ഒരു വിദ്യാലയ
പ്രവര്‍ത്തനത്തിന് തുടക്കം
കുറിക്കുന്നതിന്റെ പ്രാധാന്യം
തുഞ്ചന്റെ
മണ്ണില്‍.....
മലയാള
ഭാഷയുടെ പിതാവ് തുഞ്ചത്ത്
രാമാനുജന്‍ എഴുത്തച്ഛന്റെ
ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍
പറമ്പിലേക്കൊരു യാത്ര..
വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ സ്കൂള്‍തല ഉദ്ഘാടനത്തിന്റെ
ഭാഗമായാണ് 45 കുട്ടികളും
5 അധ്യാപകരുമടങ്ങുന്ന
സംഘം ഭാഷാപിതാവിന്റെ ജന്മനാട്ടില്‍
എത്തിയത്. സംസ്ഥാന
ക്യാമ്പുകള്‍ക്ക് വേദിയായത്.
തുഞ്ചന്‍ പറമ്പില്‍
ഒരു ദിനം...
രാവിലെ
11 മണിക്കാണ്
തിരൂര്‍ തുഞ്ചന്‍പറമ്പില്‍
സംഘമെത്തിയത്.
കാഞ്ഞിരമരങ്ങള്‍ക്കിടയില്‍
പല ഭാഗത്തായി തലയുയര്‍ത്തി
നില്‍ക്കുന്ന കേരളീയ ശൈലിയില്‍
പണിത കെട്ടിടങ്ങള്‍, സ്
മൃതി മണ്ഡപം, ശാരികവൈതല്‍,
ക്ഷേത്രം,
ക്ഷേത്രകുളം...
എന്നിവ സന്ദര്‍ശിച്ച
ശേഷം മലയാള സാഹിത്യ മ്യൂസിയത്തിലെ
കാഴ്ചകളിലേക്ക് ഞങ്ങള്‍
പ്രവേശിച്ചു. കേരളീയ
സാംസ്കാരികതനിമ വിളിച്ചോതുന്ന
സ്വാഗത ഡോക്യുമെന്ററിക്ക്
ശേഷം കേരളീയപൈതൃകം,
കലകള്‍ (കൂത്ത്,
കൂടിയാട്ടം,
ഓട്ടന്‍ തുള്ളല്‍,
കഥകളി തുടങ്ങിയവ)
എന്നിവയുടെ ദൃശ്യങ്ങളും
മലയാള സാഹിത്യരചനയുടെ തുടക്കം
മണിപ്രവാള സാഹിത്യം മുതല്‍
ആധുനികതവരെ ഒരു കുടക്കീഴില്‍,
എഴുത്തച്ഛന്‍
മുതലിങ്ങോട്ടുള്ള മലയാള
സാഹിത്യ എഴുത്തുകാരുടെ
നീണ്ടനിര, ജീവചരിത്ര
കുറിപ്പുകള്‍ നമ്മെ സാഹിത്യ
നക്ഷത്രങ്ങളെ പരിചയപ്പെടുത്തുന്നു.
തുടര്‍ന്ന് 'നിള
പറയുന്നു' എന്ന
ഡോക്യുമെന്ററി പ്രദര്‍ശനവും
കണ്ടു..
എഴുത്തിന്റെ
ലോകം - സാഹിത്യ
ക്യാമ്പ്...
സംസ്ഥാന
തല സാഹിത്യ ക്യാമ്പുകള്‍ക്ക്
വേദിയാകുന്ന തുഞ്ചന്‍ പറമ്പില്‍
സാഹിത്യ ക്യാമ്പ് കുട്ടികള്‍ക്കായി
ഒരുക്കാനായി. 'എഴുത്തിന്റെ
ലോകം' എന്നപേരില്‍
ഒരുക്കിയ ക്യാമ്പ് യൂറീക്ക
സബ് എഡിറ്റര്‍ ഷീജടീച്ചര്‍
ഉദ്ഘാടനം ചെയ്തു. വായനയുടെ
പ്രാധാന്യം, സര്‍ഗാത്മകത
രചനകള്‍ എങ്ങനെ തയ്യാറാക്കാം
തുടങ്ങിയ കാര്യങ്ങള്‍
ചര്‍ച്ചചെയ്തു. വിദ്യാരംഗം
കണ്‍വീനര്‍ അന്‍സഫ്, ആതിര
എ.കെ. എന്നിവര്‍
ക്യാമ്പില്‍ പ്രസംഗിച്ചു.
ഈ
ദിവസത്തെ പുണ്യം...
തുഞ്ചന്റെ
മണ്ണില്‍ ഒത്തുകൂടിയപ്പോള്‍
ഒരിക്കലും സ്വപ്നംകാണാത്ത
ഒന്നായിരുന്നു മലയാളത്തിന്റെ
പ്രിയകഥാകരന്‍ എം.ടി.
വാസുദേവന്‍ നായരെ
നേരില്‍ കാണാന്‍ സാധിക്കുമെന്ന്.
എം.ടി.
യുടെ ജീവചരിത്ര
ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ
ഭാഗമായി തുഞ്ചന്‍പറമ്പില്‍
എത്തിയ എം.ടി.
യെ സന്ദര്‍ശിക്കുവാനും
ആശിര്‍വാദം വാങ്ങുന്നതിനും
കുട്ടികള്‍ക്കായി എം.ടി.
യെ കൂടാതെ, മധുസൂദനന്‍
ആലങ്കോട് ലീലാകൃഷ്ണന്‍,
കെ. വി.
രാമനുണ്ണി,
കൂരീപ്പുഴ ശ്രീകുമാര്‍
തുടങ്ങിയ സാഹിത്യ പ്രതിഭകളെ
നേരില്‍ കാണാനും കുട്ടികള്‍ക്കായി.
മുന്നൊരുക്കം.
'തുഞ്ചന്റെ മണ്ണിലേക്കൊരു
യാത്ര' പ്രഖ്യാപിച്ചപ്പോള്‍
വിനോദത്തിലെ പഠനത്തിനാണല്ലോ
പ്രാമുഖ്യം 'എഴുത്തച്ഛന്റെ
ജീവചരിത്രം' കുറിപ്പ്
തയ്യാറാക്കാന്‍ അവസരമൊരുക്കുകയായിരുന്നു
ആദ്യം മികച്ച രീതിയില്‍
ജീവചരിത്രകുറിപ്പ് തയ്യാറാക്കിയ
45 പേര്‍ക്കാണ്
അവസരം നല്‍കിയത്. തുഞ്ചന്‍പറമ്പിനെ
കുറിച്ചും എഴുത്തച്ഛനെ
കുറിച്ചും നല്ല ധാരണ കൈവരിക്കാന്‍
കുട്ടികള്‍ക്കായി. ഇത്
സന്ദര്‍ശനത്തെ ഏറെ സഹായിക്കുകയും
ചെയ്തു.
വിദ്യാരംഗം
കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
എന്നത് ഒരു ചടങ്ങ് മാത്രമല്ല...
മികച്ച അനുഭവമാക്കി
മാറ്റാന്‍ സാധിച്ചുവെന്നതാണ്
ഈ പ്രവര്‍ത്തനത്തിന്റെ നേട്ടം.
ബഷീര്‍
മലയാളത്തിന്റെ
സുല്‍ത്താന്‍...
ജൂലൈ
5 മലയാളത്തിന്റെ
സുല്‍ത്താന്‍ വൈക്കം മുഹമ്മദ്
ബഷീറിന്റെ ചരമദിനമാണ്.
വിദ്യാരംഗം - ഭാഷാ
ക്ലബ്ബുകളുടെ സഹകരണത്തോടെയാണ്
ബഷീര്‍ ദിനാചരണ പ്രവര്‍ത്തനം
വിദ്യാലയത്തില്‍ ഒരുക്കിയത്.
ബഷീര്‍
- പൂസിതകങ്ങളിലൂടെ.....
ബഷീറിന്റെ
എക്കാലത്തേയും മികച്ച രചനകളുടെ
പരിചയപ്പെടുത്തലും
പ്രദര്‍ശനവുമായിരുന്നു ഈ
ഒരുക്കിയത്. പാത്തുമ്മയുടെ
ആട്, ന്റെപൂപ്പാക്കൊരനാണ്ടാര്‍ന്നു,
മുച്ചീട്ടുകളിക്കാരന്റെ
ഭാര്യ... etc. ഓരോ
ക്ലാസിലും ബഷീര്‍ എന്ന ഇതാഹാസ
സാഹിത്യകാരനെ പരിചയപ്പെടുത്തുകയും
വിവരശേഖരണത്തിന് അവസരമൊരുക്കുകയും
ബഷീര്‍ കൃതികളെ ആസ്പതമാക്കി
ക്വിസ് മത്സരവും ഒരുക്കി.
ബഷീറിന്റെ
ഏറ്റവും മികച്ച രചനകളിലൊന്നായ
പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും,
ആടും കഥാപാത്രങ്ങള്‍
പുനഃസൃഷ്ടിച്ചത് കുട്ടികള്‍ക്ക്
പുതിയ അനുഭവപാഠമായിരുന്നു.
7 B ക്ലാസിലെ സഫ്ന.
വി. വി.
എന്ന വിദ്യാര്‍ത്ഥി
പാത്തുമ്മയായി കുട്ടികളുടെ
മുന്നിലെത്തി കൂടെ ആടും...
ബഷീന്റെ വിശേഷങ്ങളും
പാത്തുമ്മയുടെ ആടിലെ
വിശേഷങ്ങളുമൊക്കെ കുട്ടികള്‍ക്ക്
ചോദിക്കാനും അതിന്റെ മറുപടി
പാത്തുമ്മയായി തന്നെ സഫ്ന
പങ്കുവെക്കുകയും ചെയ്തു.
ഒരിക്കലും
മറക്കാനാവാത്ത അനുഭവമാണ്
കുട്ടികള്‍ക്ക് ഇതിലൂടെ
സമ്മാനിച്ചത്.
ജൂലൈ
-21
ചന്ദ്രദിനം
ജൂലൈ
21 ചന്ദ്രദിനാചരണത്തിന്റെ
ഭാഗമായി വിദ്യാലയ ശാസ്ത്രക്ലബ്ബിന്റെ
നേതൃത്വത്തില്‍ വിദ്യാലയത്തില്‍
വൈവിദ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളൊരുക്കി.
ചാര്‍ട്ട്
മത്സരം.
ക്ലാസടിസ്ഥാനത്തില്‍
ചന്ദ്രനെകുറിച്ചു് ചാര്‍ട്ട്
മത്സരം ഒരുക്കി. ചാര്‍ട്ട്
പ്രദര്‍ശനവും ആകാശ കാഴ്ചകളും
വിസ്മയങ്ങളും തീര്‍ക്കുന്ന
ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും
നടത്തി.
ഗ്രാന്റ്
ക്വിസ്സ്
2
പേര്‍ വീതമുള്ള 15
ടീമുകള്‍ 5റൗണ്ടുകള്‍
ഓഡിയോ, വീഡിയോ
സംവിധാനങ്ങളുടെ സഹായത്തോടെ
ഒരുക്കിയ മെഗാ ഗ്രാന്റ്
ക്വിസ്സ് വിദ്യാര്‍ത്ഥി
പങ്കാളിത്തം കൊണ്ട് വളരെയധികം
ശ്രദ്ധേയമായ ഒന്നായിരുന്നു.
വായനയൂടെ
വസന്തം വിരിയട്ടെ...
വായനാദിനം,
വായനയുടെ
മഹാത്മ്യം മലയാളിക്ക്
പരിചയപ്പെടുത്തിയ ശ്രീ.
വി. എന്‍.
പണിക്കരുടെ ചരമദിനം....
കുഞ്ഞുമനസ്സുകളില്‍
വായനയുടെ പുതുലോകം തീര്‍ക്കുവാന്‍
സഹായകമായ തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍ ആണ്
വിദ്യാലയത്തിലിന്നൊരുക്കിയത്.
കുഞ്ഞുവായന
-
വായനാകാര്‍ഡുകള്‍
ഒരുക്കി ലഖുവായനക്കുള്ള
അവസരമായിരുന്നു ഒന്ന്,
രണ്ട് ക്ലാസുകളില്‍
ഒരുക്കിയത്. ക്ലാസുകളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
വായനക്കുള്ള അവസരവും നല്‍കി.
ചിത്രകഥാപുസ്തകങ്ങള്‍
എല്ലാവര്‍ക്കും സമ്മാനമായി
നല്‍കുകയും ചെയ്തു. ഓരോ
ക്ലാസുകളിലും ആദ്യത്തെ
പിരിയേഡ് വായനാദിനപ്രവര്‍ത്തനങ്ങളായി
പുസ്തകപരിചയം, എഴുത്തുകാരെ
പരിചയപ്പെടല്‍.....
ജീവചരിത്രകുറിപ്പ്,...
ആത്മകഥ,...
ചരിത്രപുസ്തകങ്ങള്‍,
യാത്രാവിവരണം
തുടങ്ങി.... വിവിധ
മേഖലകളിലെ പുസ്തകങ്ങള്‍
ക്ലാസുകളില്‍ പരിചയപ്പെടുത്തി....
വായനാമത്സരം
വായനാകാര്‍ഡ്
നല്‍കി ഗ്രൂപ്പടിസ്ഥാനത്തില്‍
വ്യക്തിഗതവായനക്ക് അവസരം
നല്‍കി. ഗ്രൂപ്പില്‍
നന്നായി വായിച്ചയാളുകളെ
കണ്ടെത്തി ക്ലാസില്‍ വായനാമത്സരം
നടത്തി.
പുസ്തക
വിതരണം...
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
(ഒന്നാം ക്ലാസ്
മുതല്‍ ഏഴാം ക്ലാസുവരെ)
ഇഷ്ടമുള്ള പുസ്തകങ്ങള്‍
തെരഞ്ഞെടുക്കുന്നതിന് അവസരം
നല്‍കി. ക്ലാസ്
ലൈബ്രറി സംവിധാനം ഒരുക്കി.
വായനക്കൊരു
റിയാലിറ്റി ഷോ....
ആരാണ്
വിദ്യാലയത്തിലെ മികച്ച
വായനക്കാരി 'വായനക്കാരന്‍....അതു
കണ്ടുപിടിക്കാനാണ് വായനക്കൊരു
റിയാലിറ്റി ഷോ …. ഒരുക്കുന്നത്.
ക്ലാസടിസ്ഥാനത്തില്‍
നിന്നും തെരഞ്ഞെടുക്കുന്ന
കുട്ടികള്‍ക്ക് പൊതുവായി
ഒരു മത്സരം ഒരുക്കുന്നു.
പദ്യവായന, ഗദ്യവായന
എന്നീ രണ്ട് ഘട്ടങ്ങളില്‍
മത്സരം പുരോഗമിച്ചു.
വിജയിക്ക് സമ്മാനങ്ങളും
നല്‍കുന്നു.
ക്ലാസ്
ലൈബ്രറി
മുഴുവന്‍
ക്ലാസുകളിലും ക്ലാസ് ലൈബ്രറി
സംവിധാനം ഒരുക്കി. 24 കവിത,
ആത്മകഥ, ബാലസാഹിത്യം
തുടങ്ങി വിവിധ മേഖലകളിലായി
150ല്‍ പരം പുസ്തകങ്ങള്‍
നല്‍കി. ക്ലാസ്
ലൈബ്രറി പ്രവര്‍ത്തനം
കാര്യക്ഷമമാക്കി മാറ്റി....
വായനയുടെ
പുതു ലോകത്തേക്ക് കുട്ടികളെ
കൂട്ടികൊണ്ട് പോകുന്ന തരത്തില്‍
മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്
ഈ വായാനാവാരാഘോഷത്തിന്റെ
ഭാഗമായി വിദ്യാലയം ഏറ്റെടുത്ത്
നടത്തിയത്. ഈ
പ്രവര്‍ത്തനങ്ങള്‍
അവസാനിക്കുന്നില്ല.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ