...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ക്രിസ്തുമസ് സന്ദേശം പകര്‍ന്ന്


ക്രിസ്തുമസ് സന്ദേശം പകര്‍ന്ന് വിദ്യാലയത്തില്‍ ആഘോഷപരിപാടികള്‍
ഡിസംബറിന്റെ അവസാനത്തോടൊപ്പം 2011 വിടപറയുമ്പോള്‍ തിരുപിറവിയുടെ സന്ദേശം പകര്‍ന്ന ക്രിസ്തുമസ്ദിനം കടന്നുവരികയാണ്.ഒരുമയുടെ സന്ദേശം പകര്‍ന്ന് വിദ്യാലയത്തില്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.
ക്രിസ്തുമസ് ട്രീ ഒരുക്കല്‍...
ക്ലാസടിസ്ഥാനത്തില്‍ മത്സരമായാണ് ക്രിസ്തുമസ് ട്രീ നിര്‍മാണം ഒരുക്കിയത്.ഓരോ ക്ലാസിനും അനുവദിച്ച സ്ഥലത്ത് കുട്ടികള്‍ കൊണ്ടുവന്ന മരകൊമ്പുകള്‍ സ്ഥാപിച്ച് അതിനെ ക്രിസ്തുമസ് ട്രീയായി അണിയിച്ചൊരുക്കുകയായിരുന്നു.തോരണങ്ങളും,ബലൂണുകളും
നക്ഷത്രങ്ങളും സമ്മാനപെട്ടിയും അണിയിച്ച് നയനമനോഹരമായ ക്രിസ്തുമസ് ട്രീകളാണ് കുട്ടികള്‍ വി‍ദ്യലയമുറ്റത്ത് അണിയിച്ചൊരുക്കിയത്.ഒപ്പം പുല്‍ക്കൂടുകളും ഒരുക്കിയിരുന്നു
സാന്താക്ലോസിനൊപ്പം
രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ക്രിസതുമസ് ട്രീ നിര്‍മാണമത്സരത്തിന് ആവേശംവിതറി സാന്തയുടെ വേഷത്തില്‍ കുട്ടികള്‍ എത്തിയത് വളരെ രസകരമായി.പ്രീ പ്രൈമറി കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്യാനായി എത്തിയ അപ്പൂപ്പന്‍മാര്‍ കുട്ടികള്‍ക്കൊരു കൗതുകകാഴ്‍ച്ചതന്നെയായിരുന്നു.സമീപത്തെ അംഗനവാടിയിലെ കുട്ടികളും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.കേക്കും മിഠായികളും നല്‍കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷമാക്കിമാറ്റിയത്.
സാമൂഹ്യപങ്കാളിത്തം
വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മുസ്തഫ,ഹെഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍ പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി,റസിയ ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്രിസതുമസ് സന്ദേശം നല്‍കി. ആഘോഷപരിപാടികളില്‍ പങ്കുചേരുന്നതിനായി എസ് എസ് ജി അംഗം ഭാസ്ക്കരന്‍ മാഷ് പി ടി എ അംഗങ്ങളായ റസാഖ്,അന്‍വര്‍,ബാബു,നജീബ് ബാബു,തുടങ്ങിയവര്‍ പങ്കെടുത്തു.






ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്പ്രത്യേക  ഉച്ചഭക്ഷണം ഒരുക്കിയിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ