...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

മാനുഷരെല്ലാരുമൊന്നുപോലെ


മാനുഷരെല്ലാരുമൊന്നുപോലെ

ഓണം സമൃദ്ധിയേയും െഎശ്വര്യത്തിന്റെയും ഉത്സവമാണ്. ഓണാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്. ഓണത്തിന്റെ ഐതിഹ്യവും ഓണം നല്‍കുന്ന സന്ദേശവും കുട്ടികളില്‍ എത്തിക്കുന്നതിന് സഹായകമാവുന്ന തരത്തിലാണ് ഓണം ആഘോഷിച്ചത്. മാനുഷ്യരല്ലാരും ഒന്നുപോലെയായിരുന്ന ആ കാലത്തെ കുറിച്ച് അറിയുക മാത്രമല്ല, വിദ്യാലയത്തിന്റെ ആഘോഷപരിപാടികളെ അത്തരത്തിലാക്കി മാറ്റുകയായിരുന്നു.

കുട്ടികള്‍ക്കായി നിരവധി മത്സരങ്ങള്‍ പൂക്കളമൊരുക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരകളി, ചാക്കില്‍ചാട്ടം. വടംവലി തുടങ്ങിയ മത്സരങ്ങള്‍, വിഭവസമൃതമായ സദ്യ , പുലിക്കളി, മാവേലി തുടങ്ങിയവരൊക്കെയായി ഓണാഘോഷം കെങ്കേമമാക്കാന്‍ വിദ്യാലയം തീരുമാനിച്ചു. .പി.ടി., എം.ടി., എസ്,എസ്.ജി തുടങ്ങി എല്ലാ സഹായകഗ്രുപ്പുകളേയും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി.

ശരണര്‍ക്കരു കൈത്താങ്ങ്

വിദ്യാലത്തില്‍ മുഴുവന്‍ കുട്ടികല്‍ക്കും വിഭവസമൃദ്ധമായ സദ്യയൊരുക്കിയപ്പോള്‍ അതു പങ്കിടാന്‍ കുട്ടികളെ മാത്രമല്ല രോഗബാധിതരായി അവശതയനുഭവിക്കുന്ന പാവപ്പെട്ട രോഗികളെകൂടി സ്കൂള്‍ ആഘോഷപരിപാടിയുടെ ഭാഗമാക്കി മാറ്റി. കാളികാവ് ഗ്രാമപ‍ഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ആഘോഷപരിപാടിയില്‍ അതിഥികളായി ഉള്‍പ്പെടുത്തിയിരുന്നത്. സ്കൂള്‍മുറ്റത്തൊരുക്കിയ പൂക്കളത്തിനുചുറ്റും തിരിതെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. സദ്യയ്ക്ക് പുറമെ രോഗികള്‍ക്ക് ഓണക്കിറ്റും, കമ്പിളിപുതപ്പും മാവേലിവേഷം കെട്ടിയകുട്ടി സമ്മാനിച്ചു ഓണത്തിന്റെ ആഘോഷം നിര്‍ധനരായ രോഗികള്‍ക്ക് ഒരിറ്റു ആശ്വാസമാകാന്‍ കുട്ടികള്‍ക്കായി
ആശുപത്രിയിലെ ഓണാഘോഷം

വിദ്യാലയത്തിന്റെ അടുത്തായാണ് കാളികാവ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റെര്‍ സ്ഥി തിചെയ്യുന്നത്. വിദ്യാലയത്തിലെ ഓണാഘോഷം അങ്ങോട്ടുകൂടി എത്തിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കം വിഭവസമൃതമായ ഓണാസദ്യനല്‍കി. ആശുപത്രി അങ്കണത്തില്‍ പൂക്കളമിട്ടു. മാവേലിയും കുട്ടികളും രോഗികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു, പോലീസ്റ്റേഷന്‍ , പഞ്ചായത്ത്, .., ബി.ആര്‍.സി എന്നീ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വ്യാപാരി സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പൊതുജനങ്ങളും ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെത്തുകയും വിദ്യാലയത്തിലെ ഓണാഘോഷപരിപാടി വന്‍വിജയമാക്കി തീര്‍ക്കുകയും ചെയ്തു.