...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

ഭൗതിക സൗകര്യങ്ങളിലെ വിദ്യാലയമികവ്


ഭൗതിക സൗകര്യങ്ങളിലെ വിദ്യാലയമികവ്

സ്കൂള്‍ പഴയചിത്രം
96ന്റെ നിറവില്‍ ആണിന്ന് വിദ്യാലയം ഈ അധ്യയനവര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും ഭൗതിക അടിസ്ഥാന സൗകര്യങ്ങളില്‍ വിദ്യാലയം കൂടുതല്‍ മികവ് കൈവരിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളുടെ മാറിയ മുഖം കേരളത്തിന്റെ പൊതുസമൂഹം ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ്. അക്കാദമിക രംഗത്തെ മുന്നേറ്റം സാധ്യമാക്കുന്നതിന് ഏറെ പ്രയത്നിക്കുകയും ഒരു പരിധിവരെ വിജയിക്കുന്നതിനും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് സാധിച്ചു. എസ്. എസ്. എ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രാദേശിക സംഘങ്ങള്‍ എന്നിവയാണ് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനസൗകര്യവികസനത്തിന് ഏറെസഹായിച്ചത്.

പുതുമോടിയോടെ
90കളുടെ തുടക്കത്തില്‍ പൂര്‍ത്തിയാക്കിയ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിനും മറ്റുമായി എസ്. എസ്. എ അനുവദിച്ച ഒന്‍പതുലക്ഷം രൂപ ചെലവഴിച്ചാണ് ഈ അധ്യായനവര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാലയത്തിന്റെ നവീകരണപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

ക്ലാസ് മുറി

  ഭൂരിപക്ഷം ക്ലാസ്മുറികളുടെയും നിലം, വരാന്ത, സ്റ്റെയര്‍ എന്നിവ ടൈലുകകള്‍ വിരിച്ച് മനോഹരമാക്കി.ഡസ്റ്റ്ഫ്രീയായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി, ക്ലാസ് മുറി ഉപയോഗിക്കുന്നതിന് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കവാന്‍ ഇതിലൂടെ സാധിച്ചു.നിറങ്ങള്‍ ചാലിച്ചെഴുതിയ ചിത്രങ്ങള്‍ ചുമരുകളെ കൂടുതല്‍ മികവുറ്റതാക്കുന്നു.

വര്‍ണചിത്രങ്ങള്‍....
വിദ്യാലയചുമരുകള്‍ വര്‍ണമനോഹരമായ ചിത്രങ്ങളാല്‍ സമ്പന്നമാണ്. മുഴുവന്‍ ക്ലാസ് മുറികളിലും പഠനപ്രവര്‍ത്തനത്തിന് ഏറെ സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഥകള്‍, നാടോടികഥകള്‍, കലാരൂപങ്ങള്‍, ചരിത്രവത്കരണം എന്നിവയായിരുന്നു അവ....

ക്ലാസ്റൂം ചരിത്രവത്ക്കരണം
1851 ലെ ഇന്ത്യന്‍ സ്വാതന്ത്രസമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായതുവരെയുള്ള ഇന്ത്യയുടെ സ്വാതന്ത്രസമരത്തിന്റെ പ്രധാനസംഭവങ്ങളാണ് 6B ക്ലാസില്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാംസ്വാതന്ത്രസമരം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, ഉപ്പു സത്യാഗ്രഹം, വിദേശവസ്തുക്കളുടെ ബഹിഷ്ക്കരണം, ക്വിറ്റ് ഇന്ത്യാസമരം തുടങ്ങിയവയുടെ ചിത്രങ്ങളാണ് ക്ലാസ്മുറിയില്‍ ഒരുക്കിയത്. ഗാന്ധിജിയും, നെഹ്റുവും, റാണിലക്ഷ്മീഭായിയും, സുഭാഷ് ചന്ദ്രബോസും ജീവന്‍തുടിക്കുന്ന ചിത്രങ്ങളായി കുട്ടികള്‍ക്ക് മുന്നിലെത്തുമ്പോള്‍ സാനൂഹ്യശാസ്ത്രപഠനത്തിന് കുട്ടികള്‍ക്ക് ഏറെ പ്രിയമേറുന്നു.
കലകളുടെ കളിത്തൊട്ടില്‍

കലാരംഗത്തോടെ മലയാളത്തിന്റെ അഭിനിവേശം ഏറെയാണ്. കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള കലകളുടെ ദൃശ്യവത്കരണമാണ് 5A ക്ലാസില്‍ ഒരുക്കിയത്. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, തെയ്യം എന്നിവക്കൊപ്പം ഒപ്പന, കോല്‍ക്കളി, തിരുവാതിരകളി, മാര്‍ഗംകളി തുടങ്ങിയ സംഘഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ 'കലകളുടെ കളിത്തൊട്ടിലായി' ക്ലാസ് റൂം അന്തരീക്ഷം മാറ്റിയെടുക്കുവാന്‍‍ ചിത്രീകരണത്തിനായി.

സാഹിത്യ ജാലകം

പാത്തുമ്മയുടെ ആടും, ബഷീര്‍ കൃതികളും അറിയാത്തവരായി ആരും ഉണ്ടാവില്ല. ബഷീറും, പാത്തുമ്മയും, ആടുമാണ് 6B ക്ലാസിലെ സാഹിത്യലോകത്തേക്കുള്ള വാതില്‍ തുറക്കുന്നത്. മലയാളിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മാമ്പഴം, അപ്പുകിളി, ചണ്ഡാലഭിക്ഷുകി, വാഴക്കുല എന്നിവയുടെ ചിത്രീകരണം. ഒപ്പം കഥാപാത്രങ്ങളായി എം.ടി, അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി തുടങ്ങിയവരും സാഹിത്യജാലകം ഇവിടെ തുറക്കുന്നു.....
ഗ്രാമീണകാഴ്ചകള്‍
കാളികാവ് യു.പി.സ്കൂള്‍ ഇന്നത്തെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഓര്‍മ ആരിലൊക്കെയുണ്ടാവും? പഴയവിദ്യാലയം എത്ര പേര്‍ക്ക് ഓര്‍മയുണ്ടാവും. പഴയ സ്കൂള്‍ ചിത്രമാണ് ഗ്രാമീണകാഴ്ചകളില്‍ ആദ്യം. കൂടാതെ പോസ്റ്റ് ഓഫീസ്, ആശുപത്രി, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും ഒപ്പം ഐസ് വില്പനക്കാരന്‍, കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടവര്‍, ഗ്രൗണ്ടില്‍ കളിക്കുന്നവര്‍ അസ്തമയകാഴ്ചകള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.....
                                  ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലാരംഭിച്ച വിദ്യാലയനവീകരണപ്രവര്‍ത്തനത്തിന്റെ സാക്ഷ്യപെടുത്തലാണിത്.പൊതുവിദ്യാലയങ്ങളുടെമാറിയമുഖം  പരിചയപെടുത്തുകകൂടിയാണിവിടെ.ഭൗതിക,അടിസ്ഥാന സൗകര്യവികാസങ്ങളോടൊപ്പം അക്കാദമികവിനായി അവയെ ഉപയോഗപെടുത്തുകവാനാണ് വിദ്യാലയം ശ്രമിക്കുന്നത്.കമ്പ്യൂട്ടര്‍ലാബ്,ഓപ്പണ്‍ എയര്‍ ക്ലാസ്മുറികള്‍,വാട്ടര്‍പ്യൂരിഫയറുകള്‍ ......വിശേഷങ്ങള്‍ ഇനിയുമേറെയുണ്ട്  പങ്കുവെക്കുവാന്‍ .....നമ്മുടെ വിദ്യാലയം  കുരുന്നുകള്‍ക്ക് ഒരുകൊച്ചു സ്വര്‍ഗമായി മാറട്ടെ......

14 അഭിപ്രായങ്ങൾ:

  1. ബ്ലോഗ്‌ സുന്ദരം ..പോസ്റ്റുകള്‍ അതിലേറെ സുന്ദരം ..ഈ സ്കൂള്‍ ഇനിയും ഏറെ ഉയരങ്ങളിലെത്തും ..ഉറപ്പ് .. അതിനായി പ്രാര്‍ഥനയോടെ ..
    ഈ സ്കൂളില്‍ പഠിച്ചു എന്ന് അഭിമാനത്തോടെ പറയുന്ന ഒരു പൂര്‍വ വിദ്യാര്‍ഥി ..എന്റെ ഗുരുക്കന്‍ മാര്‍ക്കും എന്റെ കൊച്ചു കൂട്ടുകാര്‍ക്കും ഒരായിരം ആശംഷകള്‍ ..സ്നേഹപൂര്‍വ്വം ..

    മറുപടിഇല്ലാതാക്കൂ
  2. സ്കൂളും ബ്ലോഗും സുന്ദരം. ഈ കലാലയം ഒന്നു നേരിൽക്കാണാൻ ആഗ്രഹമുണ്ട്...

    മറുപടിഇല്ലാതാക്കൂ
  3. ഒരു സ്വപ്നം പോലെ, സുന്ദരം. നല്ല നാടുകര്‍ക്കും, പി.ടി.യെ ക്കും, അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അഭിന്ദനങ്ങള്‍, ആശംസകള്‍!
    പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സി.ബി.എസ് ഇ സ്കൂളുകള്‍ക്കെ ആവൂ/ എന്ന് അകരുതുന്നവര്‍ ഇതൊക്കെ കണ്ടു വിഡ്ഢിത്തം തിരിച്ചറിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായ ബ്ലോഗ്... സ്കൂളും അതെ... ഇനിയും ഉയരങ്ങളിലെത്തട്ടെ എന്നാ ശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. അഷറഫ്‌ മാനു ...
    ഇത്തരം ഒരു വ്യത്യസ്ത വിവരം പങ്കിട്ടതിനു നന്ദി
    ചിത്രങ്ങളും വിവരണവും നന്നായി ...
    തികച്ചും സുഖമുള്ള ഒരു പഠനാന്തരീക്ഷം ഇത്തരം വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കി നല്‍കുന്നത്
    അഭിനന്ദനാര്‍ഹം

    മറുപടിഇല്ലാതാക്കൂ
  6. നല്ല ബ്ലോഗും നല്ല സ്കൂളും. നന്മയുടെ ഒരായിരം പൂക്കള്‍ വിരിഞ്ഞപോലെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാകുംപോള്‍,അംഗീകാരം താനേ വന്നു കൊള്ളും..മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റാന്‍ കഴിയുമെന്ന് ഇതിനകം തന്നെ കേരളം തെളിയിച്ചുവല്ലോ...ഇത് സുസ്ഥിരമാക്കാനുള്ള പരിശ്രമങ്ങള്‍ നമുക്ക് തുടരാം.അനേകമനേകം കാളികാവുകള്‍ ഇനിയും തളിര്‍ത്തു വരുമെന്ന് പ്രത്യാശിക്കാം....എല്ലാവിധ ആശംസകളും നേരുന്നു,..

    മറുപടിഇല്ലാതാക്കൂ