...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ക്രിസ്തുമസ് സന്ദേശം പകര്‍ന്ന്


ക്രിസ്തുമസ് സന്ദേശം പകര്‍ന്ന് വിദ്യാലയത്തില്‍ ആഘോഷപരിപാടികള്‍
ഡിസംബറിന്റെ അവസാനത്തോടൊപ്പം 2011 വിടപറയുമ്പോള്‍ തിരുപിറവിയുടെ സന്ദേശം പകര്‍ന്ന ക്രിസ്തുമസ്ദിനം കടന്നുവരികയാണ്.ഒരുമയുടെ സന്ദേശം പകര്‍ന്ന് വിദ്യാലയത്തില്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.
ക്രിസ്തുമസ് ട്രീ ഒരുക്കല്‍...
ക്ലാസടിസ്ഥാനത്തില്‍ മത്സരമായാണ് ക്രിസ്തുമസ് ട്രീ നിര്‍മാണം ഒരുക്കിയത്.ഓരോ ക്ലാസിനും അനുവദിച്ച സ്ഥലത്ത് കുട്ടികള്‍ കൊണ്ടുവന്ന മരകൊമ്പുകള്‍ സ്ഥാപിച്ച് അതിനെ ക്രിസ്തുമസ് ട്രീയായി അണിയിച്ചൊരുക്കുകയായിരുന്നു.തോരണങ്ങളും,ബലൂണുകളും
നക്ഷത്രങ്ങളും സമ്മാനപെട്ടിയും അണിയിച്ച് നയനമനോഹരമായ ക്രിസ്തുമസ് ട്രീകളാണ് കുട്ടികള്‍ വി‍ദ്യലയമുറ്റത്ത് അണിയിച്ചൊരുക്കിയത്.ഒപ്പം പുല്‍ക്കൂടുകളും ഒരുക്കിയിരുന്നു
സാന്താക്ലോസിനൊപ്പം
രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ക്രിസതുമസ് ട്രീ നിര്‍മാണമത്സരത്തിന് ആവേശംവിതറി സാന്തയുടെ വേഷത്തില്‍ കുട്ടികള്‍ എത്തിയത് വളരെ രസകരമായി.പ്രീ പ്രൈമറി കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്യാനായി എത്തിയ അപ്പൂപ്പന്‍മാര്‍ കുട്ടികള്‍ക്കൊരു കൗതുകകാഴ്‍ച്ചതന്നെയായിരുന്നു.സമീപത്തെ അംഗനവാടിയിലെ കുട്ടികളും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.കേക്കും മിഠായികളും നല്‍കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷമാക്കിമാറ്റിയത്.
സാമൂഹ്യപങ്കാളിത്തം
വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മുസ്തഫ,ഹെഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍ പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി,റസിയ ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്രിസതുമസ് സന്ദേശം നല്‍കി. ആഘോഷപരിപാടികളില്‍ പങ്കുചേരുന്നതിനായി എസ് എസ് ജി അംഗം ഭാസ്ക്കരന്‍ മാഷ് പി ടി എ അംഗങ്ങളായ റസാഖ്,അന്‍വര്‍,ബാബു,നജീബ് ബാബു,തുടങ്ങിയവര്‍ പങ്കെടുത്തു.






ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്പ്രത്യേക  ഉച്ചഭക്ഷണം ഒരുക്കിയിരുന്നു 

2011, ഡിസംബർ 4, ഞായറാഴ്‌ച

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍

മാതൃഭൂമി സീഡ് ക്ലബ്ബും,വിദ്യാലയകാര്‍ഷികക്ലബ്ബും കാളികാവ് കൃഷിഭവന്റെസഹകരണത്തോടെ ഒരുക്കിയ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കലാണിവിടെ..........


കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍ തുടരുന്നു..............
കാര്‍ഷിക പ്രവര്‍ത്തനത്തെകുറിച്ച് പറയുന്നത് ഇത് ആദ്യമായില്ല....കാരണം കാര്‍ഷികവൃത്തി ഒരു തുടര്‍ച്ചയുള്ളതാണ്......ചിങ്ങം 1ന് നിലമൊരുക്കലില്‍ തുടങ്ങിയതാണ് ഈ പ്രവര്‍ത്തനങ്ങള്‍.മലയാളിയുടെ കാര്‍ഷികസംസ്കൃതിയുടെ ഓര്‍മപെടുത്തലാണ് ചിങ്ങമാസത്തില്‍ നടക്കാറ്.
കൃഷി ഒരുപഠനാനുഭവമാക്കി മാറ്റാന്‍ വിദ്യാലയത്തില്‍ അവസരമൊരുക്കുക എന്നാശയത്തില്‍ നിന്ന് കാളികാവ് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറികൃഷിയൊരുക്കാന്‍ തീരുമാനിച്ചത്.
വിദ്യാലയകാര്‍ഷിക ക്ലബ്ബും സീഡ് ക്ലബ്ബു് എന്നിവയുടെ
നേതൃത്വത്തില്‍ ആണ്
വിദ്യാലയമുറ്റത്ത് കൃഷിയിടം ഒരുങ്ങിയത്
ട്രാക്ടര്‍ അനുഭവം.........
വിദ്യാലയമുറ്റത്തെ പതിനഞ്ച് സെന്റ് നിലമൊരുക്കാന്‍ ട്രാക്ടര്‍ തന്നെ വേണമായിരുന്നു.വിദ്യാലയത്തിലെത്തിയ ട്രാക്ടറിനൊപ്പം പരമ്പരാഗത കര്‍ഷകവേഷത്തിലെത്തിയ സീഡ് ക്ലബ് പ്രവര്‍ത്തകര്‍ കൃഷിപാട്ടുമായി രംഗത്തെത്തി.രണ്ടുമണിക്കൂറോളം നിലം ഉഴുതുമറിച്ചപ്പോള്‍ കുട്ടികളെല്ലാവരും ആവേശത്തോടെയാണ് സ്വീകരിച്ചത്.നല്ല കായികാധ്വാനം വേണ്ട വരമ്പ് മാടല്‍,വേലികെട്ടല്‍ എന്നിവയായിരുന്നു പിന്നീടുള്ള ജോലി.പ്രദേശത്തെ പരിചയസമ്പന്നരായ തൊഴിലാളികലുടെ സഹായം ഇതിനായി തേടേണ്ടിവന്നു.
കൃഷിയറിവ് പങ്കുവെക്കാന്‍.
കൃഷിയറിവ് പ്രയോജനപെടുത്താന്‍ ആണ് പ്രദേശത്തെ അനുഗ്രഹ സ്വയംസഹായ സഹകരണസംഘം ഒരുക്കിയ നടീല്‍ മഹോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായത്.കൃഷിപാട്ടും കൃഷിഅറിവുകളുമായി പാരമ്പര്യ തൊഴിലാളികളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനായത് കാര്‍ഷികവൃത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു.
നിലമൊരുക്കി വിത്ത്നട്ടു....
നിലമൊരുക്കലിന് ശേഷം വിത്തിടുന്നതിന് തറ മാടുന്ന പ്രവൃത്തി വിദ്യാലയത്തിലെഅഫ്സല്‍ബാബു,ഹരീഷ്,അര്‍ജ്ജുന്‍,
നിരഞ്ജന്‍,ഗീതുകൃഷ്ണ,
അംനഷെറിന്‍........ തുടങ്ങിയ കുട്ടികര്‍ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.ഒഴിവുസമയങ്ങളിലും
അവധിദിവസങ്ങളിലുമായിട്ടായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീല,വാര്‍‌ഡ് മെമ്പര്‍ ശ്രീ മുഹമ്മദ്മുസ്തഫ,കൃഷിഓഫീസര്‍ ശ്രീ അബ്ദുള്‍ലത്തീഫ്,ഹെഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി സ്കുള്‍ ലീഡര്‍ അഞ്ജലി എന്നിവര്‍ വിത്തിടീല്‍ കര്‍മം നിര്‍വ്വഹിച്ചു.പിന്നീടുള്ള പരിചരണത്തിന് കുട്ടികളെ ചുമതലകള്‍ ഏല്‍പ്പിച്ചു.ദിവസവും കൃഷിയിടം നനക്കുന്നതിനായുള്ള സൗകര്യങ്ങളു ഒരുക്കി.
വിത്തുകള്‍ മിഴിതുറക്കുന്നു.
മൂന്നാലു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വിത്തുകള്‍ മുളപൊട്ടി.വെണ്ടയാണ് ആദ്യം മുളച്ചത്.പയറും വഴുതനയും,പടവലവും മുളക്കാന്‍ പിന്നെയും സമയമെടുത്തു.ഇതിനിടയില്‍ ചീരവിത്തും പാകി.ആഴ്ചകളോളമുള്ള പരിചരണത്തിന് സദാ സന്നദ്ധരായി വിദ്യാര്‍ത്ഥികളും ചേര്‍ന്നപ്പോള്‍ കൃഷിയിടം പഠനപ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായി.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ അവതരണത്തിനും പഠനത്തിനും
സഹായകമായതരത്തില്‍ കൃഷിയിടത്തെ മാറ്റുകയാണ് ചെയ്യുന്നത്.വളപ്രയോഗമായിരുന്നു പിന്നീട് ചാണകം പൊടിച്ചിടുകയാണ് ചെയ്തത്.വിളയെ ബാധിക്കുന്ന കീടങ്ങള്‍ എത്തിയപ്പോള്‍ പുകയിലകഷായം തളിക്കുകയാണ് ചെയ്തത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ വെണ്ട പൂവിടാന്‍തുടങ്ങി.പിന്നെ കായ്ക്കാക്കാനും...





വിളവെടുപ്പുത്സവം....
മൂന്നുമാസത്തെ കാര്‍ഷികവൃത്തിയുടെ ഫലം.നൂറുമേനി വിളഞ്ഞ വെണ്ടകൃഷിയില്‍ നിന്ന് ആദ്യവിളവെടുപ്പ്.പ‍ഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീല വിളവെടുപ്പുത്സവം ഉത്ഘാടനം ചെയ്തു.കൃഷിഓഫീസര്‍ അബ്ദുള്‍ലത്തീഫ്,പിടിഎ പ്രസിഡന്റ് സിഷൗക്കത്തലി,ഹെ‍ഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍,കാര്‍ഷികക്ലബ്ബ് ചെയര്‍മാന്‍ മുരളി,റസിയ സിഎച്ച്,ഒപ്പും,സീഡിലേയും കാര്‍ഷികക്ലബ്ബിലേയും കുട്ടികളും വിളവെടുപ്പില്‍ പങ്കാളികളായി.വിദ്യാലയത്തിലെ മുഴുവന്‍കുട്ടികളും ആവേശത്തോടെയാണിവ സ്വീകരിച്ചത്.വിദ്യാലയത്തിലൊരുക്കുന്ന സാമ്പാറിന് കുട്ടികര്‍ഷകര്‍ ഒരുക്കിയ പച്ചക്കറികള്‍ തന്നെ ധാരാളം
ഇനി എല്ലാ ആഴ്‌ച്ചയിലും വിളവെടുക്കാന്‍ പാകത്തില്‍
കൃഷിയിടം ഒരുങ്ങികഴിഞ്ഞു...............

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച


ശാസ്ത്രമേളയനുഭവം.....
മൂന്നാമത് വണ്ടൂര്‍ ഉപജില്ല ശാസ്ത്രമേളക്ക് കൊടിയിറങ്ങുമ്പോള്‍ വിദ്യാലയമൊരുക്കിയ പ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കലാണ് ഇവിടെ...



വിദ്യാലയപ്രവൃത്തിപരിചയമേളയോടെയായിരുന്നു തുടക്കം.സ്കൂള്‍തലത്തില്‍ മത്സരങ്ങളൊരുക്കിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്.തുടര്‍ന്ന് അവര്‍ക്കാവശ്യമായ പരിശീലനങ്ങളാണ് വിദ്യലയത്തില്‍ഒരുക്കിയത്....

പ്രവൃത്തി പരിചയം..........
ഈറ,മുളഉല്പന്നങ്ങള്‍,പാവകളിക്കുള്ളപാവകള്‍,ചിത്രതുന്നല്‍,ബുക്ക്ബൈന്റിങ്ങ്,പാഴ്വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പനങ്ങള്‍,വുഡ് വര്‍ക്ക്,ചന്ദനതിരിനിര്‍മാണം തുടങ്ങിയ ഇനങ്ങളിലും,ഗണിത-.ടി മേളകളിലുമാണ് കുരുന്നുകള്‍ പങ്കെടുത്തത്
കൗതുകം പകര്‍ന്ന് വിദ്യലയസ്റ്റാള്‍..........
36ല്‍ പരം സ്റ്റാളുകളാണ് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയത്.പ്രവൃത്തിപരിചയത്തിലൊരുക്കിയ മുഴുവന്‍വസ്തുക്കളുടെയും കൂടുതല്‍ മാതൃകകളും ഒരുക്കി.
എല്‍.പി കളക്ഷനില്‍ നാല്‍പ്പതിലധികം പയറുവര്‍ഗങ്ങളുമായി നാലാംതരത്തിലെ ഷിഫയും ബിന്‍സിയയും പങ്കാളികളായപ്പോള്‍ വനവൃക്ഷങ്ങളില്‍ ഔഷധമുല്യമുള്ള നാല്‍പാമരങ്ങളും ത്രിഫലയുടെയും പഠനമാണ് മൂന്നാംക്ലാസിലെ തന്‍ഹഷൗക്കത്തും,ഷഹാനയും ഒരുക്കിയത്.വിവിധ തരം പുല്ലുകളുടെ ശേഖരണവുമായി മൂന്നാംക്ലാസിലെ അജ്മലും,അതുലും ശ്രദ്ധേയമായത്.
,ഊര്‍ജ്ജസ്രോതസ്സുമായിരുന്നു അദ്നാനും അനൂഷയും അവതരിപ്പിച്ചുത് കാറ്റാടി,സൗരോര്‍ജം,ജലവൈദ്യുതി തുടങ്ങിയ മാര്‍ഗങ്ങളെ ഭൂപ്രകൃതിയുടെ പശ്ചാതലത്തില്‍ ഒരുക്കുകയാണ് ചെയ്തത്.
മെട്രൊറെയില്‍ മേളയുടെതാരം........
 
കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപെടുന്ന വികസനസ്വപ്നമാണ്
കൊച്ചിമെട്രൊറെയില്‍......മുംബൈയിലും,കൊല്‍ക്കത്തയിലും,ബാംഗ്ലൂരിലും വിജയകരമായി പൂര്‍ത്തികരിച്ച ഈ പദ്ധതി കേരളത്തിന് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് വിദ്യലയ ടീം.ആറാം ക്ലാസിലെ ഷിഫ സി.കെയും അഞ്ചാം തരത്തിലെ ഹനഅന്‍വറുമാണ് ഇത്തരമൊരു സാധ്യത ഒരുക്കിയത്.സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വം വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി.നിര്‍മാണഘട്ടത്തില്‍ ചെറിയസഹായം വിദഗ്ധരില്‍ നിന്നും തേടേണ്ടി വന്നു.മൂല്യനിര്‍ണയത്തിനെത്തിയ ജഡ്ജസ് ഏറെ പ്രശംസിക്കുകയുണ്ടായി. 
എക്സിബിഷന്‍ വീക്ഷിക്കാനെത്തിയ കുട്ടികള്‍ക്കും,പൊതുജനങ്ങള്‍ക്കും ഏറെ കൗതുകവുമായിരുന്നു ഈ മെട്രൊ മാതൃക.ലാപ് ടോപ് പ്രസന്റേഷന്‍കൂടിയായപോള്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കുകയായിരുന്നു മെട്രൊ..........
എല്‍ .പി യു.പി വിഭാഗങ്ങളിലായി വിവിധ വീഭാഗങ്ങളില്‍ വിജയം നേടാന്‍ വിദ്യാലയത്തിനായി റെന്ന ഹാരിസ്,റഷ,ആയിഷ,ഫിഷഫഹ്മി,ഷാലിഖ്ഇജാസ്,ഷംനമോള്‍,ഹനഅന്‍വര്‍,ഷിഫ സി.കെ എന്നിവരാണ് വിജയം കൈവരിച്ചത്.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

സാമൂഹ്യമുന്നേറ്റത്തിന്റെ സന്ദേശം പകര്‍ന്ന് വിദ്യാലയ ജാഗ്രതസമിതി


സാമൂഹ്യമുന്നേറ്റത്തിന്റെ സന്ദേശം പകര്‍ന്ന്
വിദ്യാലയ ജാഗ്രതസമിതി



                                      വിദ്യാര്‍ത്ഥികള്‍ക്ക് നല്ല
പഠനാന്തരീക്ഷം ഒരുക്കന്നതോ‍ടൊപ്പം സമൂഹത്തില്‍ അവന്റെ സുരക്ഷിതത്വം
ഉറപ്പുവരുത്തുക എന്ന ദൗത്യം ഏറ്റെടുത്തതാണ് വി‍ദ്യാലയത്തില്‍
ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം ഒരുക്കുവാന്‍ പി.ടി.എ
തീരുമാനിച്ചത്.വി‍ദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ദുരുപയോഗം
ചെയ്യുന്ന തരത്തിലുള്ള പ്രവണത നമ്മുടെ പ്രദേശങ്ങളില്‍ കൂടി
കണ്ടുവരുന്നതിനാല്‍ ആണ് ഇത്തരമൊരു ജാഗ്രതസമിതി......
























രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണം.
                                     തന്റെ കുട്ടിയുടെ സ്വഭാവ
വ്യതിയാനം,കൂട്ടുകെട്ട് ,ദുശ്ശീലങ്ങള്‍, ഒരു രക്ഷിതാവെന്ന നിലയില്‍
കുട്ടികളെ എങ്ങനെ നിയന്ത്രിക്കണം എന്നതിനുള്ള മികച്ച ക്ലാസായിരുന്നു ശ്രീ
ഫരീദ്  റഹ് മാനി ഒരുക്കിയത്.മാറിയസാഹചര്യത്തില്‍ മീഡിയകളുടെ സ്വാധീനം
ഗുണത്തേക്കാളേറെ ദോഷഫലം ചെയ്യുന്നു.ഇത്തരം പ്രവണതകളിലകപെടാതെ നമ്മുടെ
കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത വിദ്യാലയത്തിനും
രക്ഷിതാവിനുമൊപ്പം പൊതുസമൂഹത്തിനുമുണ്ട്.ഈ കാഴ്ചപ്പാട്
വളര്‍ത്തിയെടുക്കുകയെന്നത് ഒരു വി‍ദ്യാലയത്തെ സംബന്ധിച്ചെടുത്തോളം
പ്രതിജ്‍‍ഞാ ബന്ധമാണ്.






























 വി‍ദ്യാലയ ജാഗ്രതസമിതി
                        


















വിദ്യാലയ ജാഗ്രതസമിതി
പ്രദേശത്തെ സാമൂഹിക,സാംസ്കാരികരംഗത്തെപ്രമുഖരും,ചുമട്ടുതൊഴിലാളികള്‍,ഓട്ടോതൊഴിലാളികള്‍,പി.ടി.എ
പ്രതിനിധികളുമടക്കം 22 പേരടങ്ങുന്ന വിദ്യാലയ ജാഗ്രതസമിതിയുടെ(school
protection group)രൂപ വത്ക്കരണം നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി
അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെ‍‍ഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ് കുമാര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം അബ്ദുല്‍സലാം നന്ദിയും
പറഞ്ഞു.ഹെല്‍പ്പ് ഡെസ്ക് കണ്‍വീനര്‍ ശ്രീമതി റസിയ സി.എച്ച്,സമീദ്
,അപ്പുണ്ണിനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു,

















2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

കായിക കരുത്തിന് വിദ്യാലയതുടക്കം

കായിക കരുത്തിന് വിദ്യാലയതുടക്കം
ഉപജില്ലാ തലത്തില്‍ മേളകള്‍ തുടങ്ങുന്നതിന് മുന്‍പ് വിദ്യാലയത്തിലെ കുരുന്നുകള്‍ക്കായി ഒരുക്കിയ സ്കൂള്‍ കായികമേള ആവേശമായി.കൂടുതല്‍ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കാം എന്നതിനാലാണ് വിദ്യാലയകായികമേള ഒരുക്കിയത്.വീറും,വാശിയും,ആവേശവും നിറഞ്ഞ ഒരു ദിനം.നിരവധി കായികപ്രതിഭകള്‍ക്ക് അരങ്ങൊരുങ്ങുകയായിരുന്നു.

ഫ്ലാഗ് സല്യൂട്ട്...........
വിദ്യാലയകായികമേളയാണെങ്കിലുംമാര്‍ച്ച്പാസ്റ്റും,പതാകയുയര്‍ത്തലും,ഹൗസ് ഫ്ലാഗും ഒക്കെയായി മികച്ചനിലവാരത്തില്‍ തന്നെയായിരുന്നു.വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മുസ്തഫ പതാകയുയര്‍ത്തി.പിന്നീട് കായികതാര‍ങ്ങളും വിദ്യാര്‍ഥികളും ഹൗസടിസ്ഥാനത്തിലുള്ള മാര്‍ച്ച്പാസ്റ്റായിരുന്നു.പി.ടി.എ പ്രസി‍ഡന്റ് സി.ഷൗക്കത്തലി സല്യൂട്ട് സ്വീകരിച്ചു.വൈസ് പ്രസി‍ഡന്റ് സമീദ്,ഹെഡ്മാസ്റ്റര്‍ എന്‍.ബി സുരേഷ് കുമാര്‍‌,സ്പോര്‍ട്സ് കണ്‍വീനര്‍ തേജസ് രവി,റസിയ സി.എച്ച് എന്നിവര്‍ സംസാരിച്ചു

ഓണ്‍ യുവര്‍ മാര്‍ക്ക്....
White,Blue,Rose,Yellow എന്നീ നാല് ഹൗസുകളായി തിരഞ്ഞായിരുന്നു മത്സരം,ഒന്നാം തരം മുതല്‍ ഏഴാംതരം വരെയുള്ള 400ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുങ്ങി.ട്രാക്കിലും ഫീല്‍ഡിലും ആവേശം വിതറിയ കായികമേള ഉത്സവം തന്നെയായിരുന്നു.

രക്ഷിതാക്കളുടെ പങ്കാളിത്തം.
വിദ്യാലയത്തിലെ കായികമേളയാണ്,കുട്ടികളെ പറഞ്ഞു വിട്ട് വീട്ടിലിരിക്കാന്‍ തോന്നാത്ത രക്ഷിതാക്കളാണ് വിദ്യാലയത്തിന്റെ നേട്ടം.തങ്ങളുടെ കുട്ടികളുടെ കായിപ്രകടനം കാണാന്‍ പൊരിവെയിലിനെ അതിജീവിച്ചും പി.ടി.എ കമ്മറ്റി അംഗങ്ങളും,രക്ഷിതാക്കളും ഗ്രൗണ്ടിലെത്തിയത്.

വിജയത്തിളക്കം..
തുടക്കം മുതല്‍ ആവേശം വിതറിയ കായികമേളയില്‍ WHITE ഹൗസ് ഒന്നാംസ്ഥാനം നേടി, ROSE ഹൗസ് രണ്ടാം സ്ഥാനവും BLUE ഹൗസ് മൂന്നാംസ്ഥാനവും,YELLOW ഹൗസ് നാലാം സ്ഥാനവും നേടി.

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി കുരുന്നുകള്‍

എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി കുരുന്നുകള്‍

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന സന്ദേശമുയര്‍ത്തിയാണ് നാടിന്റെ നന്മക്കായി കുട്ടികള്‍ എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി രംഗത്തിറങ്ങിയത്. പ്രദേശത്തെ "ആയിരം വീടുകളില്‍ " ഈ സന്ദേശം എത്തിക്കുന്നതിനായി ലഘൂലേഖകളും ഗൃഹസന്ദര്‍ശനവുമായി കുരുന്നുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
പ്രസിഡന്റിനൊപ്പം ആദ്യവീട്ടില്‍
പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അറിയുന്നത്കൊണ്ടുതന്നെയാണ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീല, വാര്‍ഡ് മെമ്പര്‍ മുസ്തഫ, കൃഷി ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്, തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ഗൃഹസന്ദര്‍ശനം നടത്തി ബോധവത്കരണ യജ്ഞത്തില്‍ പങ്കാളികളായത്. ഹെഡ് മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍, പി.ടി.. പ്രസിഡന്റ് സി. ഷൗക്കത്തലി,വൈസ് പ്രസിഡന്റ് സമീദ്, സ്കൂള്‍ ലീ‍‍ഡര്‍ അഞ്ജലി, അധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ സംഘമാണ് വീടുകളില്‍ സന്ദേശമറിയിക്കാനെത്തിയത്.
കുരുന്നുകളുടെ നിര്‍ദ്ദേശങ്ങള്‍
എലിപ്പനി എങ്ങനെ പകരുന്നു, ചികില്‍സകള്‍ എന്തൊക്കെ, എങ്ങനെ തടയാം, ഈ കര്യങ്ങളല്ലാം ഓരോ വീടുകളിലും കയറി പറയാന്‍ കുട്ടികള്‍ക്കാവേശമായി. അമര്‍ നിഷാന്‍, ജൗവഹര്‍ ഷാന്‍, അഞ്ജലി, ഗീതുകൃഷ്ണ, ദില്‍റൂബ, അര്‍ജുന്‍, ഹരീഷ്, നിരഞജന്‍, സായ്കൃഷ്ണ, അപര്‍ണ, വീട്ടുകാര്‍ക്കു മുമ്പില്‍ ശുചിത്വബോധത്തിന്റെ അറിവുകള്‍ ശുചിത്വരഹിതത്തിന്റെ അപകടങ്ങള്‍ പങ്കുവെക്കുകയാണിവിടെ.........
അങ്ങാടിയില്‍...........
വിദ്യാലയസമയത്തിനുശേഷം വൈകീട്ട് അഞ്ചുമണിയോടെ പ്ലക്കാര്‍ഡുകളും, ലഘൂലേഖകളുമായി കുട്ടി സംഘങ്ങള്‍ കാളികാവ് ടൗണിലെത്തി. കടകളിലും ബസ്റ്റാന്റിലും, യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു. എലിപ്പനി നമ്മുടെ ഗ്രാമത്തില്‍ നാശം വിതക്കാതിരിക്കാനുള്ള കുഞ്ഞ് പ്രയത്നം...........




2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

വിദ്യാലയം.അണിഞ്ഞൊരുങ്ങുന്നു ...........





പുതിയ 
അധ്യയനവര്‍ഷത്തില്‍ വിദ്യാലയത്തിന് 
SSA അനുവദിച്ചഫണ്ട്
ഉപയോഗിച്ച് വിദ്യാലയംഅണിഞ്ഞൊരുങ്ങുന്നു.വിദ്യാലയ
കെട്ടിടം പഠനസാമഗ്രിയാക്കി മാറ്റല്‍ (BALA)എന്ന ആശയത്തെ മുന്‍നിര്‍ത്തി ഓരോക്ലാസ് മുറിയും ഒരാശയം ഉള്‍ക്കൊള്ളുന്നു.എസ് .എസ്.ജി അംഗവും ചിത്രകാരനുമായ ആര്‍ടിസ്റ്റ് രവിയാണ് ചിത്രീകരണമൊരുക്കുന്നത്.
ചരിത്രം പറയും ക്ലാസ്മുറി....
വരു....
 ഈ ക്ലാസ് മുറിയിലേക്ക് .....ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം ചുമരുകളില്‍ ഒരുക്കിയിരിക്കുന്നിവിടെ.ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതു വരെയുള്ള പ്രധാന സമരങ്ങള്‍, സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുകയാണിവിടെ...












കലകളുടെ കളിതൊട്ടില്‍.........
കേരളീയകലാരൂപങ്ങളുടെദൃശ്യവത്ക്കരണം കഥകളിയും,
ഓട്ടന്‍തുള്ളലും,തെയ്യവും,തിറയും, 
മോഹിനിയാട്ടവും, 
തിരുവാതിരകളിയും,
ഒപ്പനയും,കോല്‍ക്കളിയുമെല്ലാം
ചുവരുകളില്‍ നിറയുമ്പോള്‍ പുതിയൊരു 
വിദ്യാലയന്തരീക്ഷംഒരുക്കുവാന്‍ഇതിലൂടെസാധിക്കുന്നു.... 
കൂടുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു........

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഹിന്ദി ദിനാചരണം...........







സെപ്റ്റംബര്‍ 14 രാഷ്ട്രഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലായ പരിപാടികളൊരുക്കി.ദിനാചരണത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതരത്തില്‍ പുസ്തകപ്രദര്‍ശനം,വിതരണം,ചാര്‍ട്ട്പ്രദര്‍ശനം,പ്രസംഗമത്സരം എന്നിവ നടത്തി.ചടങ്ങില്‍ സുഗമഹിന്ദി പരീക്ഷയില്‍ വിജയം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍ എന്‍.ബി സുരേഷ്കുമാര്‍,പി.ടി.എ പ്രസിഡന്റ് സി.ഷൗക്കത്തലി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍സലാം,റസിയ സി.എച്ച് എന്നിവര്‍ സംസാരിച്ചു.ഹിന്ദി ക്ലബ്ബ് കണ്‍വീനര്‍ രാമകൃഷ്ണന്‍,ശരവണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മികച്ച പി.ടി.എ അവാര്‍ഡ്....വിദ്യാലയത്തിനൊരു ഓണസമ്മാനം


പ്രിയരെ.........
മലയാളിക്കിത് ആഘോഷങ്ങളുടെ മാസമാണ്.ഓണവും,ചെറിയപെരുന്നാളും തീര്‍ക്കുന്ന ആഘോഷരാവുകള്‍ അവസാനിക്കുന്നതിന് മുന്‍പ്.വിദ്യലയത്തിനൊരു മികച്ച നേട്ടം.....സംസ്ഥാനസര്‍ക്കാര്‍ ഏര്‍പെടുത്തിയ മികച്ച പി.ടി.എ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ സബ് ജില്ലായില്‍ പ്രൈമറിവിഭാഗത്തില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി.ജില്ലതലമത്സരത്തിന് യോഗ്യതനേടിയവിദ്യാലയം ജില്ലതലത്തിലും മാറ്റുരച്ച് രണ്ടാം സ്ഥാനംനേടി വണ്ടൂര്‍ ഉപജില്ലയുടെ അഭിമാനമായി മാറാന്‍ വിദ്യാലയത്തിനായി.അടിസ്ഥാന
സൗകര്യം,ഭൗതികസൗകര്യം,ധനസമാഹരണം,ആക്കാദമികരംഗത്തെ പി.ടി.എ ഇടപെടല്‍,വിദ്യര്‍ഥിപ്രവേശനം,പോഷകാഹാരം, ശുചിത്വവുംസ്കുള്‍ സൗന്ദര്യവത്ക്കരണം, ആരോഗ്യം,
പ്രത്യേകപരിഗണനഅര്‍ഹിക്കുന്നകുട്ടികള്‍,
സംഘടനാസംവിധാനങ്ങള്‍
സാമൂഹ്യഇടപെടലുകള്‍,സ്കൂള്‍ഭരണം,പ്രഥമധ്യാപകന്റെ ഭരണമികവ്, നൂതനപ്രവര്ത്തനങ്ങള്‍, എന്നീ പന്ത്രണ്ട് മേഖലകളില്‍ വിദ്യലയ പി.ടി.എ ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.നല്കിയ പെര്‍ഫോമയില്‍ഉള്‍ക്കൊള്ളിച്ച വിശദാംശങ്ങള്‍ വിദ്യാലയസന്ദര്‍ശനം നടത്തി പരിശോധിച്ചാണ് വിദ്യാലയമികവിന് അംഗീകാരം നല്‍കിയത്. വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കുവാനുള്ള കാരണം.പുതിയഅധ്യയനവര്‍ഷത്തില്‍നടത്തുന്നപ്രവര്‍ത്തനത്തിന്കൂടുതല്‍ആവേശംനല്‍കുന്നു.എസ്.എസ്.എ,തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,എംപി,എം.എല്‍.എ.ഫണ്ടുകള്‍ എന്നിവയോടൊപ്പം സമൂഹവും ഒത്തുചേര്‍ന്നൊരുക്കിയ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം...  



2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍
കൃഷിയും കൃഷിരീതികളും അന്യംനിന്ന് പോവുന്ന കാലഘട്ടത്തില്‍ അത്തരം പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് മാതൃഭൂമി സീഡ്,പരിസ്ഥിതി,കാര്‍ഷിക ക്ളബുകളുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവത്തില്‍ കുട്ടികളെ പങ്കാളികളാക്കിയത്. പ്രദേശത്തെ അനുഗ്രഹ സാമുഹ്യകൂട്ടായ്മ കാളികാവ് ക്ഷേത്ര വയലില്‍ ഒരുക്കിയ ഞാറ് നടീല്‍ ഉത്സവത്തിലാണ് കുട്ടികള്‍ പങ്കെടുത്തത്..........

മുന്നൊരുക്കങ്ങള്‍.....

ആഗസ്റ്റ് 20ഞായറാഴ്ച്ചയാണ് നടീല്‍ ഉത്സവം അരങ്ങേറിയത്.ക്ളബിലെ അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.അന്‍പതിലധികം കുട്ടികള്‍ ഞായറാഴ്ച്ച 10മണിക്ക് മുന്‍പ് തന്നെ വയലില്‍ എത്തിയിരുന്നു.കര്‍ഷകരുടെ വേഷം ധരിച്ച് വിദ്യാലയത്തിലെ പാട്ടുസംഘവും എത്തിയതോടെ രംഗം സജീവമായി.....

ഉദ്ഘാടനം
കാളികാവ് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍റസാഖ് മുതിര്‍ന്ന ജോലിക്കാരിയായ കല്യാണിക്ക് ഞാറിന്‍കറ്റ നല്‍കി നടീല്‍ ഉത്സവം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം ടി.പി. ആയിശ അധ്യക്ഷത വഹിച്ചു. കാളികാവ്കൃഷി ഓഫീസര്‍ പി. അബ്ദുല്‍ലത്തീഫ്  സി . ഷൗക്കത്ത്തുടങ്ങിയവര്‍ സംസാരിച്ചു 
മാലമാലേലയാ...........
നഷ്ടമാവുന്ന കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കുവാനുള്ള പരിശ്രമത്തിന് പുതിയതലമുറയുടെ പിന്തുണയാണ് ഈ പ്രവര്‍ത്തനത്തിലൂടെ നല്‍കാനായത്...
ഉഴുതുമറിച്ചിട്ടനിലംകുട്ടികളെആവേശഭരിതരാക്കി.കൊയ്ത്തുപാട്ടിന്റെ താളവുമായി കര്‍ഷകതൊഴിലാളികളും എത്തിയതോടെ കൃഷിയിടം സജീവമായി...വയലിലാവേശം വിതച്ച് കുരുന്നുകള്‍ ഞാറുകള്‍ കൈയ്യിലെടുത്തു.കൃ‍ഷിപാട്ടും പാടി അവര്‍ ‍ഞാറുനടീലിന്റെ ആദ്യപാഠങ്ങള്‍ പങ്കിട്ടു.