...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി കുരുന്നുകള്‍

എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി കുരുന്നുകള്‍

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന സന്ദേശമുയര്‍ത്തിയാണ് നാടിന്റെ നന്മക്കായി കുട്ടികള്‍ എലിപ്പനിക്കെതിരെ ബോധവത്കരണ സന്ദേശവുമായി രംഗത്തിറങ്ങിയത്. പ്രദേശത്തെ "ആയിരം വീടുകളില്‍ " ഈ സന്ദേശം എത്തിക്കുന്നതിനായി ലഘൂലേഖകളും ഗൃഹസന്ദര്‍ശനവുമായി കുരുന്നുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
പ്രസിഡന്റിനൊപ്പം ആദ്യവീട്ടില്‍
പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അറിയുന്നത്കൊണ്ടുതന്നെയാണ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീല, വാര്‍ഡ് മെമ്പര്‍ മുസ്തഫ, കൃഷി ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്, തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ഗൃഹസന്ദര്‍ശനം നടത്തി ബോധവത്കരണ യജ്ഞത്തില്‍ പങ്കാളികളായത്. ഹെഡ് മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍, പി.ടി.. പ്രസിഡന്റ് സി. ഷൗക്കത്തലി,വൈസ് പ്രസിഡന്റ് സമീദ്, സ്കൂള്‍ ലീ‍‍ഡര്‍ അഞ്ജലി, അധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ സംഘമാണ് വീടുകളില്‍ സന്ദേശമറിയിക്കാനെത്തിയത്.
കുരുന്നുകളുടെ നിര്‍ദ്ദേശങ്ങള്‍
എലിപ്പനി എങ്ങനെ പകരുന്നു, ചികില്‍സകള്‍ എന്തൊക്കെ, എങ്ങനെ തടയാം, ഈ കര്യങ്ങളല്ലാം ഓരോ വീടുകളിലും കയറി പറയാന്‍ കുട്ടികള്‍ക്കാവേശമായി. അമര്‍ നിഷാന്‍, ജൗവഹര്‍ ഷാന്‍, അഞ്ജലി, ഗീതുകൃഷ്ണ, ദില്‍റൂബ, അര്‍ജുന്‍, ഹരീഷ്, നിരഞജന്‍, സായ്കൃഷ്ണ, അപര്‍ണ, വീട്ടുകാര്‍ക്കു മുമ്പില്‍ ശുചിത്വബോധത്തിന്റെ അറിവുകള്‍ ശുചിത്വരഹിതത്തിന്റെ അപകടങ്ങള്‍ പങ്കുവെക്കുകയാണിവിടെ.........
അങ്ങാടിയില്‍...........
വിദ്യാലയസമയത്തിനുശേഷം വൈകീട്ട് അഞ്ചുമണിയോടെ പ്ലക്കാര്‍ഡുകളും, ലഘൂലേഖകളുമായി കുട്ടി സംഘങ്ങള്‍ കാളികാവ് ടൗണിലെത്തി. കടകളിലും ബസ്റ്റാന്റിലും, യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു. എലിപ്പനി നമ്മുടെ ഗ്രാമത്തില്‍ നാശം വിതക്കാതിരിക്കാനുള്ള കുഞ്ഞ് പ്രയത്നം...........
2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

വിദ്യാലയം.അണിഞ്ഞൊരുങ്ങുന്നു ...........

പുതിയ 
അധ്യയനവര്‍ഷത്തില്‍ വിദ്യാലയത്തിന് 
SSA അനുവദിച്ചഫണ്ട്
ഉപയോഗിച്ച് വിദ്യാലയംഅണിഞ്ഞൊരുങ്ങുന്നു.വിദ്യാലയ
കെട്ടിടം പഠനസാമഗ്രിയാക്കി മാറ്റല്‍ (BALA)എന്ന ആശയത്തെ മുന്‍നിര്‍ത്തി ഓരോക്ലാസ് മുറിയും ഒരാശയം ഉള്‍ക്കൊള്ളുന്നു.എസ് .എസ്.ജി അംഗവും ചിത്രകാരനുമായ ആര്‍ടിസ്റ്റ് രവിയാണ് ചിത്രീകരണമൊരുക്കുന്നത്.
ചരിത്രം പറയും ക്ലാസ്മുറി....
വരു....
 ഈ ക്ലാസ് മുറിയിലേക്ക് .....ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം ചുമരുകളില്‍ ഒരുക്കിയിരിക്കുന്നിവിടെ.ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതു വരെയുള്ള പ്രധാന സമരങ്ങള്‍, സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുകയാണിവിടെ...
കലകളുടെ കളിതൊട്ടില്‍.........
കേരളീയകലാരൂപങ്ങളുടെദൃശ്യവത്ക്കരണം കഥകളിയും,
ഓട്ടന്‍തുള്ളലും,തെയ്യവും,തിറയും, 
മോഹിനിയാട്ടവും, 
തിരുവാതിരകളിയും,
ഒപ്പനയും,കോല്‍ക്കളിയുമെല്ലാം
ചുവരുകളില്‍ നിറയുമ്പോള്‍ പുതിയൊരു 
വിദ്യാലയന്തരീക്ഷംഒരുക്കുവാന്‍ഇതിലൂടെസാധിക്കുന്നു.... 
കൂടുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു........

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഹിന്ദി ദിനാചരണം...........സെപ്റ്റംബര്‍ 14 രാഷ്ട്രഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലായ പരിപാടികളൊരുക്കി.ദിനാചരണത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതരത്തില്‍ പുസ്തകപ്രദര്‍ശനം,വിതരണം,ചാര്‍ട്ട്പ്രദര്‍ശനം,പ്രസംഗമത്സരം എന്നിവ നടത്തി.ചടങ്ങില്‍ സുഗമഹിന്ദി പരീക്ഷയില്‍ വിജയം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍ എന്‍.ബി സുരേഷ്കുമാര്‍,പി.ടി.എ പ്രസിഡന്റ് സി.ഷൗക്കത്തലി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍സലാം,റസിയ സി.എച്ച് എന്നിവര്‍ സംസാരിച്ചു.ഹിന്ദി ക്ലബ്ബ് കണ്‍വീനര്‍ രാമകൃഷ്ണന്‍,ശരവണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മികച്ച പി.ടി.എ അവാര്‍ഡ്....വിദ്യാലയത്തിനൊരു ഓണസമ്മാനം


പ്രിയരെ.........
മലയാളിക്കിത് ആഘോഷങ്ങളുടെ മാസമാണ്.ഓണവും,ചെറിയപെരുന്നാളും തീര്‍ക്കുന്ന ആഘോഷരാവുകള്‍ അവസാനിക്കുന്നതിന് മുന്‍പ്.വിദ്യലയത്തിനൊരു മികച്ച നേട്ടം.....സംസ്ഥാനസര്‍ക്കാര്‍ ഏര്‍പെടുത്തിയ മികച്ച പി.ടി.എ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ സബ് ജില്ലായില്‍ പ്രൈമറിവിഭാഗത്തില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി.ജില്ലതലമത്സരത്തിന് യോഗ്യതനേടിയവിദ്യാലയം ജില്ലതലത്തിലും മാറ്റുരച്ച് രണ്ടാം സ്ഥാനംനേടി വണ്ടൂര്‍ ഉപജില്ലയുടെ അഭിമാനമായി മാറാന്‍ വിദ്യാലയത്തിനായി.അടിസ്ഥാന
സൗകര്യം,ഭൗതികസൗകര്യം,ധനസമാഹരണം,ആക്കാദമികരംഗത്തെ പി.ടി.എ ഇടപെടല്‍,വിദ്യര്‍ഥിപ്രവേശനം,പോഷകാഹാരം, ശുചിത്വവുംസ്കുള്‍ സൗന്ദര്യവത്ക്കരണം, ആരോഗ്യം,
പ്രത്യേകപരിഗണനഅര്‍ഹിക്കുന്നകുട്ടികള്‍,
സംഘടനാസംവിധാനങ്ങള്‍
സാമൂഹ്യഇടപെടലുകള്‍,സ്കൂള്‍ഭരണം,പ്രഥമധ്യാപകന്റെ ഭരണമികവ്, നൂതനപ്രവര്ത്തനങ്ങള്‍, എന്നീ പന്ത്രണ്ട് മേഖലകളില്‍ വിദ്യലയ പി.ടി.എ ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.നല്കിയ പെര്‍ഫോമയില്‍ഉള്‍ക്കൊള്ളിച്ച വിശദാംശങ്ങള്‍ വിദ്യാലയസന്ദര്‍ശനം നടത്തി പരിശോധിച്ചാണ് വിദ്യാലയമികവിന് അംഗീകാരം നല്‍കിയത്. വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കുവാനുള്ള കാരണം.പുതിയഅധ്യയനവര്‍ഷത്തില്‍നടത്തുന്നപ്രവര്‍ത്തനത്തിന്കൂടുതല്‍ആവേശംനല്‍കുന്നു.എസ്.എസ്.എ,തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,എംപി,എം.എല്‍.എ.ഫണ്ടുകള്‍ എന്നിവയോടൊപ്പം സമൂഹവും ഒത്തുചേര്‍ന്നൊരുക്കിയ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം...