...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂലൈ 19, ചൊവ്വാഴ്ച

സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും

വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സര്‍ഗ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും നാടന്‍ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉള്‍കൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നന്‍മയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി നമ്മുടെ വിദ്യാലയത്തിലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു
പുതിയ അക്കാദമികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാദിനാചരണത്തോ‍ടെ തുടക്കം കുറിച്ചെങ്കിലും വിപുലമായ തരത്തില്‍ പ്രവത്തനോദ്ഘാടനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാരംഗം ക്ലബ്ബിന്റെയും അതിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയൊരുക്കുന്ന സ്കൂള്‍ നാടക തീയേറ്ററിന്റെയും ഉദ്ഘാടനം ചില്‍‍ഡ്രന്‍സ് തിയേറ്റര്‍ സംഘാംഗവും നാടക പ്രവര്‍ത്തകനും ക്യാമറമാനുമായ ശ്രീ.മുഹ്സിന്‍ കാളികാവ് ഉദ്ഘാടനെ ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ്കുമാര്‍ അധ്യക്ഷവഹിച്ച ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സി.ഷൗക്കത്തലി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സ്കൂള്‍ തല ചെയര്‍മാന്‍ രജീഷ് സ്വാഗതവും കണ്‍വീനര്‍ സായ് കൃഷ്ണ നന്ദിയും പറഞ്ഞു.


സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും

വിദ്യാലയ നാടക തീയേറ്റര്‍ പ്രവര്‍ത്തനം വര്‍ഷങ്ങളായി വിദ്യാലയത്തില്‍ നടന്നു വരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളില്‍ നിരവധി പുരസ്കാരം ഈ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു.


പഠനപ്രവര്‍ത്തനത്തില്‍ പിന്നോക്കം നില്‍കുന്നവര്‍ MR വിഭാഗം കുട്ടികള്‍ ഇവരെ കൂടി ഉള്‍ പ്പെടുത്തി പ്രവര്‍ത്തിക്കുന്ന നാടക സംഘം ഒരുക്കുന്ന നാടകം കൃത്യമായ സ്ക്രിപ്റ്റ് മന. പാഠമാക്കുന്നതല്ല ക്യാമ്പില്‍ അവതരണ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ അവരുടേതായ രൂപത്തില്‍ ഒരുക്കിന്നതാണ്. സംഭാഷ​ണങ്ങള്‍ അവരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.


മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ ആനപ്പൂട, ബലൂണ്‍, അലാവുദ്ദീനും അലുകുലുക്ക് ഭൂതവും, എന്നീനാടകങ്ങളും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവുംപുരോഗമിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയ നാടക തിയേറ്റര്‍ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കം കുറിച്ചത്.

ചില്‍‍ഡ്രന്‍സ് തീയേറ്റര്‍ പ്രവര്‍ത്തകനും കാളികാവ് സ്വദേശിയുമായ ശ്രീ.മുഹസിന്‍ കാളികാവാണ് വിദ്യാലയനാടക തീയേറ്റര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. കൂടാതെ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രോല്‍സാഹനം നല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ