മന്ത്രിയുടെ വീട്ടില്‍
തിരുവനന്തപുരം യാത്രയില്‍ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു സ്ഥലം ....അനന്തപുരിയിലെ റോസ് വില്ല.... ബഹു.ധനമന്ത്രി ശ്രീ തോമസ്ഐസക്കിന്‍റ ഭവനത്തില്‍ ഞങ്ങള്‍ എത്തിയത്.29തിയ്യതി ബുധനാഴ്ചയായിരുന്നു.നിയമസഭയിലെ ബില്ലവതരണ സെഷന്‍ കണ്ടുമടങ്ങുബോഴാണ് ധനമന്ത്രിയുടെ വീട്ടിലെത്തിയത്.ധനമന്ത്രിയുടെ മാതാവ് ശ്രിമതി സാറാമ്മ മാത്യു ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. റിയാലിറ്റോഷോയിലെ ഞങ്ങളുടെ പ്രകടനത്തെ ചോദിച്ചറിഞ്ഞ അമ്മ അവിടെ അവതരിപ്പിച്ച നാടന്‍പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്തു.കേക്കും,മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് അമ്മ ഞങ്ങളെയാത്രയാക്കിയത്.ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ച ഞങ്ങള്‍ പിന്നീട് കോവളം ബീച്ചിലേക്ക് യാത്രതിരിച്ചു.
ഷഹാന.സി6B
good..very good
മറുപടിഇല്ലാതാക്കൂ