...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജനുവരി 4, ചൊവ്വാഴ്ച

ഷൂട്ടിംങ് വിശേഷങ്ങള്‍ -അമാനി.സി
ഷൂട്ടിംങ് വിശേഷങ്ങള്‍

ഡിസംമ്പര്‍ 29 ബുധനാഴ്ചയാണ് ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഫ്ലോര്‍ ഷൂട്ടിംങ് നടന്നത്. രാവിലെ 7.30ന് തന്നെ കിള്ളിപാലത്തെ ജയ്ഹിന്ദ് സ്റ്റുഡിയോയില്‍ ഞങ്ങളെത്തി.ഞങ്ങളെ കൂടാതെ പരിപാടിയില്‍ പങ്കെടുക്കാനത്തിയ മറ്റു വിദ്യാലയത്തിലെ കുട്ടികളും അവിടെ യുണ്ടായിരുന്നു. ആദ്യ ഷൂട്ട് ഞങ്ങളുടേതായിരുന്നു.സ്റ്റുഡിയോയില്‍ കയറുമ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു. ജൂറി അഗംങ്ങളായ ശ്രീ.RVG മേനോന്‍, അക്ബര്‍ കക്കട്ടില്‍, പിയൂഷ് ആന്‍റണി, കെ.ആര്‍. മീര, എന്നിവരുടെ മുമ്പില്‍ ചോദ്യങ്ങളെ നേരിട്ടപ്പോള്‍ അല്‍പമൊന്ന് പരിഭ്രമിച്ചു. എന്നാല്‍ അവസാനമായപ്പോഴേക്കും തൃപ്തികരമായ ഉത്തരം പറയാന്‍ കഴിഞ്ഞു. സ്റ്റുഡിയോ ഫ്ളോറിലെ കാഴ്ചകള്‍ .....ചുറ്റും ലൈറ്റുകള്‍ നീണ്ടുവരുന്ന ക്യമറ കണ്ണുകള്‍ ..... ചടുലമായ അവതരണത്തോടെ പ്രഭിതച്ചേച്ചി ........ സ്റ്റുഡിയോയൂണിറ്റ് അഗംങ്ങള്‍ ......... സന്തോഷം ഒരു നല്ല അനുഭവം ഞങ്ങള്‍ ക്ക് സമ്മാനിച്ചു, ഈ ദിനം............
-അമാനി.സി,7A

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ