...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മികച്ച പി.ടി.എ അവാര്‍ഡ്....വിദ്യാലയത്തിനൊരു ഓണസമ്മാനം


പ്രിയരെ.........
മലയാളിക്കിത് ആഘോഷങ്ങളുടെ മാസമാണ്.ഓണവും,ചെറിയപെരുന്നാളും തീര്‍ക്കുന്ന ആഘോഷരാവുകള്‍ അവസാനിക്കുന്നതിന് മുന്‍പ്.വിദ്യലയത്തിനൊരു മികച്ച നേട്ടം.....സംസ്ഥാനസര്‍ക്കാര്‍ ഏര്‍പെടുത്തിയ മികച്ച പി.ടി.എ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ സബ് ജില്ലായില്‍ പ്രൈമറിവിഭാഗത്തില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി.ജില്ലതലമത്സരത്തിന് യോഗ്യതനേടിയവിദ്യാലയം ജില്ലതലത്തിലും മാറ്റുരച്ച് രണ്ടാം സ്ഥാനംനേടി വണ്ടൂര്‍ ഉപജില്ലയുടെ അഭിമാനമായി മാറാന്‍ വിദ്യാലയത്തിനായി.അടിസ്ഥാന
സൗകര്യം,ഭൗതികസൗകര്യം,ധനസമാഹരണം,ആക്കാദമികരംഗത്തെ പി.ടി.എ ഇടപെടല്‍,വിദ്യര്‍ഥിപ്രവേശനം,പോഷകാഹാരം, ശുചിത്വവുംസ്കുള്‍ സൗന്ദര്യവത്ക്കരണം, ആരോഗ്യം,
പ്രത്യേകപരിഗണനഅര്‍ഹിക്കുന്നകുട്ടികള്‍,
സംഘടനാസംവിധാനങ്ങള്‍
സാമൂഹ്യഇടപെടലുകള്‍,സ്കൂള്‍ഭരണം,പ്രഥമധ്യാപകന്റെ ഭരണമികവ്, നൂതനപ്രവര്ത്തനങ്ങള്‍, എന്നീ പന്ത്രണ്ട് മേഖലകളില്‍ വിദ്യലയ പി.ടി.എ ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.നല്കിയ പെര്‍ഫോമയില്‍ഉള്‍ക്കൊള്ളിച്ച വിശദാംശങ്ങള്‍ വിദ്യാലയസന്ദര്‍ശനം നടത്തി പരിശോധിച്ചാണ് വിദ്യാലയമികവിന് അംഗീകാരം നല്‍കിയത്. വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കുവാനുള്ള കാരണം.പുതിയഅധ്യയനവര്‍ഷത്തില്‍നടത്തുന്നപ്രവര്‍ത്തനത്തിന്കൂടുതല്‍ആവേശംനല്‍കുന്നു.എസ്.എസ്.എ,തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,എംപി,എം.എല്‍.എ.ഫണ്ടുകള്‍ എന്നിവയോടൊപ്പം സമൂഹവും ഒത്തുചേര്‍ന്നൊരുക്കിയ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം...  3 അഭിപ്രായങ്ങൾ:

  1. അറിവിന്റെ കേതാരമാകാന്‍ ,,അക്ഞ്ഞതയുടെ അന്ധകാരത്തില്‍ അറിവിന്റെ തിരിനാളമാകാന്‍ നിങ്ങളുടെ സ്കൂളിന് കഴിയട്ടെ എന്നാശംസിക്കുന്നു !!! അടുക്കും ചിട്ടയുമുള്ള ഒരു നല്ല ബ്ലോഗിന് ആശംസകള്‍!!!!!!

    മറുപടിഇല്ലാതാക്കൂ