...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഡിസംബർ 4, ഞായറാഴ്‌ച

കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍

മാതൃഭൂമി സീഡ് ക്ലബ്ബും,വിദ്യാലയകാര്‍ഷികക്ലബ്ബും കാളികാവ് കൃഷിഭവന്റെസഹകരണത്തോടെ ഒരുക്കിയ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കലാണിവിടെ..........


കാര്‍ഷികവൃത്തിയിലെ പഠനങ്ങള്‍ തുടരുന്നു..............
കാര്‍ഷിക പ്രവര്‍ത്തനത്തെകുറിച്ച് പറയുന്നത് ഇത് ആദ്യമായില്ല....കാരണം കാര്‍ഷികവൃത്തി ഒരു തുടര്‍ച്ചയുള്ളതാണ്......ചിങ്ങം 1ന് നിലമൊരുക്കലില്‍ തുടങ്ങിയതാണ് ഈ പ്രവര്‍ത്തനങ്ങള്‍.മലയാളിയുടെ കാര്‍ഷികസംസ്കൃതിയുടെ ഓര്‍മപെടുത്തലാണ് ചിങ്ങമാസത്തില്‍ നടക്കാറ്.
കൃഷി ഒരുപഠനാനുഭവമാക്കി മാറ്റാന്‍ വിദ്യാലയത്തില്‍ അവസരമൊരുക്കുക എന്നാശയത്തില്‍ നിന്ന് കാളികാവ് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറികൃഷിയൊരുക്കാന്‍ തീരുമാനിച്ചത്.
വിദ്യാലയകാര്‍ഷിക ക്ലബ്ബും സീഡ് ക്ലബ്ബു് എന്നിവയുടെ
നേതൃത്വത്തില്‍ ആണ്
വിദ്യാലയമുറ്റത്ത് കൃഷിയിടം ഒരുങ്ങിയത്
ട്രാക്ടര്‍ അനുഭവം.........
വിദ്യാലയമുറ്റത്തെ പതിനഞ്ച് സെന്റ് നിലമൊരുക്കാന്‍ ട്രാക്ടര്‍ തന്നെ വേണമായിരുന്നു.വിദ്യാലയത്തിലെത്തിയ ട്രാക്ടറിനൊപ്പം പരമ്പരാഗത കര്‍ഷകവേഷത്തിലെത്തിയ സീഡ് ക്ലബ് പ്രവര്‍ത്തകര്‍ കൃഷിപാട്ടുമായി രംഗത്തെത്തി.രണ്ടുമണിക്കൂറോളം നിലം ഉഴുതുമറിച്ചപ്പോള്‍ കുട്ടികളെല്ലാവരും ആവേശത്തോടെയാണ് സ്വീകരിച്ചത്.നല്ല കായികാധ്വാനം വേണ്ട വരമ്പ് മാടല്‍,വേലികെട്ടല്‍ എന്നിവയായിരുന്നു പിന്നീടുള്ള ജോലി.പ്രദേശത്തെ പരിചയസമ്പന്നരായ തൊഴിലാളികലുടെ സഹായം ഇതിനായി തേടേണ്ടിവന്നു.
കൃഷിയറിവ് പങ്കുവെക്കാന്‍.
കൃഷിയറിവ് പ്രയോജനപെടുത്താന്‍ ആണ് പ്രദേശത്തെ അനുഗ്രഹ സ്വയംസഹായ സഹകരണസംഘം ഒരുക്കിയ നടീല്‍ മഹോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായത്.കൃഷിപാട്ടും കൃഷിഅറിവുകളുമായി പാരമ്പര്യ തൊഴിലാളികളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനായത് കാര്‍ഷികവൃത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു.
നിലമൊരുക്കി വിത്ത്നട്ടു....
നിലമൊരുക്കലിന് ശേഷം വിത്തിടുന്നതിന് തറ മാടുന്ന പ്രവൃത്തി വിദ്യാലയത്തിലെഅഫ്സല്‍ബാബു,ഹരീഷ്,അര്‍ജ്ജുന്‍,
നിരഞ്ജന്‍,ഗീതുകൃഷ്ണ,
അംനഷെറിന്‍........ തുടങ്ങിയ കുട്ടികര്‍ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.ഒഴിവുസമയങ്ങളിലും
അവധിദിവസങ്ങളിലുമായിട്ടായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീല,വാര്‍‌ഡ് മെമ്പര്‍ ശ്രീ മുഹമ്മദ്മുസ്തഫ,കൃഷിഓഫീസര്‍ ശ്രീ അബ്ദുള്‍ലത്തീഫ്,ഹെഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി സ്കുള്‍ ലീഡര്‍ അഞ്ജലി എന്നിവര്‍ വിത്തിടീല്‍ കര്‍മം നിര്‍വ്വഹിച്ചു.പിന്നീടുള്ള പരിചരണത്തിന് കുട്ടികളെ ചുമതലകള്‍ ഏല്‍പ്പിച്ചു.ദിവസവും കൃഷിയിടം നനക്കുന്നതിനായുള്ള സൗകര്യങ്ങളു ഒരുക്കി.
വിത്തുകള്‍ മിഴിതുറക്കുന്നു.
മൂന്നാലു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വിത്തുകള്‍ മുളപൊട്ടി.വെണ്ടയാണ് ആദ്യം മുളച്ചത്.പയറും വഴുതനയും,പടവലവും മുളക്കാന്‍ പിന്നെയും സമയമെടുത്തു.ഇതിനിടയില്‍ ചീരവിത്തും പാകി.ആഴ്ചകളോളമുള്ള പരിചരണത്തിന് സദാ സന്നദ്ധരായി വിദ്യാര്‍ത്ഥികളും ചേര്‍ന്നപ്പോള്‍ കൃഷിയിടം പഠനപ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായി.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ അവതരണത്തിനും പഠനത്തിനും
സഹായകമായതരത്തില്‍ കൃഷിയിടത്തെ മാറ്റുകയാണ് ചെയ്യുന്നത്.വളപ്രയോഗമായിരുന്നു പിന്നീട് ചാണകം പൊടിച്ചിടുകയാണ് ചെയ്തത്.വിളയെ ബാധിക്കുന്ന കീടങ്ങള്‍ എത്തിയപ്പോള്‍ പുകയിലകഷായം തളിക്കുകയാണ് ചെയ്തത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ വെണ്ട പൂവിടാന്‍തുടങ്ങി.പിന്നെ കായ്ക്കാക്കാനും...

വിളവെടുപ്പുത്സവം....
മൂന്നുമാസത്തെ കാര്‍ഷികവൃത്തിയുടെ ഫലം.നൂറുമേനി വിളഞ്ഞ വെണ്ടകൃഷിയില്‍ നിന്ന് ആദ്യവിളവെടുപ്പ്.പ‍ഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീല വിളവെടുപ്പുത്സവം ഉത്ഘാടനം ചെയ്തു.കൃഷിഓഫീസര്‍ അബ്ദുള്‍ലത്തീഫ്,പിടിഎ പ്രസിഡന്റ് സിഷൗക്കത്തലി,ഹെ‍ഡ്മാസ്റ്റര്‍ എന്‍ ബി സുരേഷ്കുമാര്‍,കാര്‍ഷികക്ലബ്ബ് ചെയര്‍മാന്‍ മുരളി,റസിയ സിഎച്ച്,ഒപ്പും,സീഡിലേയും കാര്‍ഷികക്ലബ്ബിലേയും കുട്ടികളും വിളവെടുപ്പില്‍ പങ്കാളികളായി.വിദ്യാലയത്തിലെ മുഴുവന്‍കുട്ടികളും ആവേശത്തോടെയാണിവ സ്വീകരിച്ചത്.വിദ്യാലയത്തിലൊരുക്കുന്ന സാമ്പാറിന് കുട്ടികര്‍ഷകര്‍ ഒരുക്കിയ പച്ചക്കറികള്‍ തന്നെ ധാരാളം
ഇനി എല്ലാ ആഴ്‌ച്ചയിലും വിളവെടുക്കാന്‍ പാകത്തില്‍
കൃഷിയിടം ഒരുങ്ങികഴിഞ്ഞു...............

1 അഭിപ്രായം:

  1. ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    മറുപടിഇല്ലാതാക്കൂ