....
പുതിയ അധ്യയനവര്‍ഷത്തിന്
തുടക്കമായിരിക്കുന്നു.
സംവാദങ്ങള്‍ക്കും
വിവാദങ്ങള്‍ക്കുമപ്പുറത്ത്
അറിവിന്റെ ആദ്യാക്ഷരം
കുറിക്കാന്‍ പൊതുവിദ്യാലയത്തെ
തേടിയെത്തുന്ന കുരുന്നുകള്‍ക്ക്
മികച്ച അനുഭവമൊരുക്കാന്‍
വിദ്യാലയം നടത്തിയ മുന്നൊരുക്കങ്ങളാണ്
ഈ പഠനവര്‍ഷത്തെ മികവുറ്റതാക്കുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍
വിദ്യാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ
ഡോക്ക്യുമെന്ററി സംസ്ഥാനത്തെ
പ്രൈമറി സ്കൂള്‍ പ്രധാനഅധ്യാപകര്‍ക്കായുള്ള
പരിശീലനപരിപാടിയില്‍ മാതൃകയായി
അവതരിപ്പിക്കപ്പെട്ടുവെന്നത്
വിദ്യാലയത്തിന് ഏറെ അഭിമാനം
നല്‍കുന്നതാണ്.
അടിസ്ഥാനസൗകര്യവികസനത്തിലും
ശിശുസൗഹാര്‍ദ്ദ അന്തരീക്ഷം
വിദ്യാലയത്തിലൊരുക്കുന്നതിലും
സാമൂഹ്യപങ്കാളിത്തത്തോടെ
നടപ്പിലാക്കിയപ്പോള്‍
വിദ്യാലയത്തിന്റെ മുഖഛായതന്നെ
മാറിയിട്ടുണ്ട്. അതിനെ
പൊതുസമൂഹം മനസ്സിലാക്കിയതിന്റെ
തെളിവാണ് ഈ അധ്യയനവര്‍ഷം
വിദ്യാലത്തിലേക്കെത്തിയ
കുരുന്നുകളുടെ എണ്ണം
കാണിക്കുന്നത്.
നൂറ്
കടന്ന് :-
ഒന്നാം തരത്തിലേക്ക്
106കുട്ടികള്‍ പ്രവേശനം
നേടിയപ്പോള്‍ അഞ്ചാം തരത്തില്‍
55ഉം പ്രീ-പ്രൈമറിയില്‍
75 പേരുമാണ് പുതിയതായി
വിദ്യാലയത്തില്‍ പ്രവേശനം
നേടിയത്. കൂടാതെ
മറ്റുക്ലാസുകളിലായി 50ല്‍
പരം വിദ്യാര്‍ത്ഥികളും
പ്രവേശനം നേടിയിട്ടുണ്ട്. 275ല്‍ പരം വിദ്യാര്‍ത്ഥികള്‍
പുതിയതായി വിദ്യാലയത്തിലെത്തിയത്
നമുക്കേറെ ആഹ്ലാദകരമാണ്....
ജൂണ്‍
-04 വിദ്യാലയത്തിന്റെ
ആദ്യ ദിനം കുട്ടികള്‍ക്ക്
അവിസ്മരണീയമാക്കാവുന്ന
തരത്തില്‍ ഒരുക്കുവാനാണ്
തീരുമാനിച്ചത്. വിദ്യാലയം
മനോഹരമായി അണിയിച്ചൊരുക്കി..
അക്ഷരകാര്‍ഡുകള്‍
വിദ്യാലയമുറ്റത്തെ ചുമരുകളിലും,
മരങ്ങളിലും കളിയാടി
നിന്നു...
ക്ലാസുമുറികളില്‍
തോരണങ്ങളും ബലൂണുകളും
സ്ഥാപിച്ചു. അക്ഷരകാര്‍ഡുകള്‍
വഹിച്ച ഹൈഡ്രജന്‍ ബലൂണുകള്‍
പഞ്ചായത്ത് പ്രസിഡന്റ്
ആലിപ്പറ്റ ജമീല വാനിലേക്ക്
പറത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര്‍
എന്‍.ബി. സുരേഷ്കുമാര്‍,
പി.ടി.എ.
പ്രസിഡന്റ് സി.
ഷൗക്കത്തലി എന്നിവര്‍
സംസാരിച്ചു.
നവാഗതര്‍ക്ക് ബലൂണുകള്‍
സമ്മാനമായി നല്‍കി. ക്ലാസ്
മുറിയില്‍ എത്തിയകുട്ടികള്‍ക്ക്
ആനിമേഷന്‍, സിഡി,
സാരോപദേശകഥകള്‍
പ്രദര്‍ശനം നടത്തി...
കൂടുതല്‍ പ്രതീക്ഷകളുമായി
പുതിയ അധ്യയന വര്‍ഷം
കുരുന്നുകള്‍ക്ക് കൂടുതല്‍
അറിവുകളും, അവസരങ്ങളും
നല്‍കുന്ന തരത്തില്‍ വിദ്യാലയ
ദിനങ്ങളെ മാറ്റുവാനുള്ള
ശ്രമത്തിലാണ് അധ്യാപകരും
രക്ഷിതാക്കളും
....
പ്രവേശനോല്‍സവം വളരെ നന്നായി നടത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷം .എല്ലാവിധ ഭാവുകങ്ങളും ......
മറുപടിഇല്ലാതാക്കൂ