മലപ്പുറം
ഡയറ്റ്
പഠനം
മധുരം -
വിദ്യാലയ
ഗുണമേന്മാപരിപാടി...
മോഡല്‍
: ഗവ:
യു.പി.എസ്
കാളികാവ് ബസാര്‍
1915
ല്‍ ആരംഭിച്ച
ഗവണ്‍മെന്റ് യു.പി
സ്കൂള്‍ കാളികാവ് ബസാര്‍
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം
അടിസ്ഥാന -ഭൗതിക
സൗകര്യ വികസനത്തിന് ഏറെ
പ്രാധാന്യം നല്‍കിവരുന്നു.
2009 ല്‍ ആരംഭം
കുറിച്ച 'പഠനം
മധുരം' പദ്ധതിയുടെ
ഭാഗമായി ഡയറ്റ് നിര്‍ദ്ദേശിക്കപ്പെട്ട
മുഴുവന്‍ മേഖലകളിലും വലിയ
മുന്നേറ്റം കൈവരിക്കാന്‍
വിദ്യാലയത്തിനായി.
കഴിഞ്ഞ
കുറച്ച് വര്‍ഷങ്ങളില്‍
വിദ്യാലയ കാമ്പസ് നയനമനോഹരമായി
ഒരുക്കിയിട്ടുണ്ട്.
അക്കാദമിക
പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ
സഹായകമായ തരത്തിലാണ് ഒരുക്കിയത്.
പഠനം മധുരം
പൊതുവിദ്യാലയങ്ങളുടെ
ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
2010-11അധ്യയനവര്‍ഷം
മലപ്പുറം ഡയറ്റ് ആവിഷ്കരിച്ചു
നടപ്പാക്കിയ പരിപാടിയാണ്
പഠനം മധുരം.
ഉദ്ദേശ്യങ്ങള്‍:-
- സ്കൂളുകളിലെ ഭൗതികവും വൈകാരികവും അക്കാദമികവുമായ അവസ്ഥ മെച്ചപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഉള്ളതാക്കി മാറ്റുക.
- ലാബ്, ലൈബ്രറി, ഐ.ടി സൗകര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ പഠനത്തിനുപയോഗിക്കുന്നതിന് മാതൃകകള്‍ രൂപപ്പെടുത്തുക.
- സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സമൂഹപങ്കാളിത്തം ഉറപ്പുവരുത്തുക.
- സ്കൂള്‍കെട്ടിടവും സ്കൂള്‍ കാമ്പസും പഠനവസ്തുവാക്കി മാറ്റുക.
- അധ്യാപകരെ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു പ്രാപ്തിയുള്ള പ്രൊഫഷണലുകളാക്കി മാറ്റുക.
- പ്രാധാനാധ്യാപകരെ നേതൃപാടവമുള്ളവരാക്കി മാറ്റുക.
- ശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുക.
- ലൈബ്രറി ശാക്തീകരണം
- വിവരവിനിമയവിദ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
- സ്കൂള്‍കാമ്പസ് മനോഹരമാക്കുക
- എസ്.ആര്‍.ജി. ശക്തിപ്പെടുത്തുക
- സാമുഹ്യപങ്കാളിത്തം ഉറപ്പാക്കല്‍
- കലാകായികപ്രവൃത്തിപരിചയവിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍
- വിലയിരുത്തല്‍, ഫലപ്രദമാക്കല്‍
- ക്ലബ്ബുപ്രവര്‍ത്തനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം
- ക്രിയാഗവേഷണംഈ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പരിപാടിയെ പഠനം മധുരം എന്നു വിളിച്ചു.
സ്കൂളുകള്‍
സ്വയം ഏറ്റെടുത്തു നടത്തിയ
പരിപാടിയാണ് പഠനം മധുരം.
10 ഗുണമേന്മാ
പ്രവര്‍ത്തനങ്ങളില്‍
മൂന്നിനങ്ങള്‍ക്കു മാത്രമാണ്
ഡയറ്റ് പരിശീലനം നല്‍കിയത്.
ക്രിയാഗവേഷണം,
വിവരവിനിമയവിദ്യ,
ശാസ്ത്രപഠനാന്തരീക്ഷം
മെച്ചപ്പെടുത്തുക എന്നിവയായിരുന്നു
അവ. മറ്റുപ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിന് എച്ച്.എം.,
എസ്.ആര്‍.ജി.
കണ്‍വീനര്‍മാര്‍
എന്നിവരുടെ കൂടിച്ചേരലില്‍
വെച്ച് മാര്‍ഗനിര്‍ദ്ദേശം
നല്‍കുക മാത്രമാണ് ചെയ്ത്
ത്. നമ്മുടെ
സ്കൂള്‍ ഇവ ഏറ്റെടുക്കുകയും
വന്‍വിജയമാക്കിത്തീര്‍ക്കുകയും
ചെയ്തു.
വിദ്യാലയ
കാമ്പസ് മനോഹരമാക്കല്‍
'പഠനം മധുരം'
പ്രവര്‍ത്തനത്തിന്റെ
വിദ്യാലയതല ഉദ്ഘാടനം ബഹു:മന്ത്രി.ശ്രീ.ആര്യാടന്‍
മുഹമ്മദ് നിര്‍വ്വഹിച്ചു.
'സ്കൂള്‍കാമ്പസ്
മനോഹരമാക്കല്‍' എന്ന
മേഖലയാണ് കൂടുതല്‍ മികച്ച
രീതിയില്‍ വിദ്യാലയം
പൂര്‍ത്തീകരിച്ചത്.
പൂന്തോട്ടം,
ഔഷധത്തോട്ടം,
പച്ചക്കറിത്തോട്ടം
എന്നിവ ഒരുക്കി.
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍...
- അടിസ്ഥാനസൗകര്യവികസനത്തിലൂന്നി വിദ്യാലയ കാമ്പസ് മനോഹരമായി മാറ്റിയെടുക്കല്‍
- വിദ്യാലയ കെട്ടിടങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതരത്തില്‍ കഥാചിത്രങ്ങളാല്‍ സമ്പന്നമാക്കല്‍
- ആശയാധിഷ്ഠിത ക്ലാസ് മുറികള്‍ ഒരുക്കല്‍ (ചരിത്രം, കല, സാഹിത്യം.....etc)
- ഓപ്പണ്‍ എയര്‍/പരിസ്ഥിതി സൗഹൃദക്ലാസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക.
- 'എന്റെ വിദ്യാലയം' 'സുന്ദര വിദ്യാലയം' പ്രോജക്ട്
പ്രവര്‍ത്തന
പദ്ധതി
- വിദ്യാലയകെട്ടിടം പഠനോപകരണമാക്കി മാറ്റുക.
- മുഴുവന്‍ ചുമരുകളിലും കഥാചിത്രങ്ങള്‍, ലോകക്ലാസിക്കുകള്‍, കാര്‍ട്ടൂണുകള്‍, സന്ദേശചിത്രങ്ങള്‍ എന്നിവ ഒരുക്കുക.
- ഓരോ ക്ലാസ്മുറിയും ഒരാശയം പ്രദാനം ചെയ്യുന്ന തരത്തില്‍ അവയെ ക്രമീകരിക്കുക.
- വിദ്യാലയമുറ്റത്തെ മരങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും ഓപ്പണ്‍ എയര്‍ ക്ലാസ്മുറികള്‍ ഒരുക്കുന്നതിനും മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കക.
വിദ്യാലയകെട്ടിടം
പഠനോപകരണമാക്കി മാറ്റുക
എന്നാശയത്തെ മുന്‍നിര്‍ത്തി
വിദ്യാലയത്തിലെ മുഴുവന്‍
കെട്ടിടങ്ങളും, കഥാചിത്രങ്ങള്‍,
ലോകക്ലാസിക്കുകള്‍,
കാര്‍ട്ടൂണുകള്‍,
സന്ദേശ ചിത്രങ്ങള്‍
എന്നിവ ഒരുക്കി ഓരോ ക്ലാസ്മുറിയും
ഓരോ ആശയത്തിന്റെ അടിസ്ഥാനത്തില്‍
ക്രമീകരിച്ചു. 12 ക്ലാസ്മുറികളും
ഓഫീസും, കമ്പ്യൂട്ടര്‍ലാബ്,
സയന്‍സ് ലാബ്,
വരാന്ത എന്നിവ
ടൈല്‍സ് വിരിച്ച് മനോഹരമാക്കി.
ചരിത്രവത്കരണം
ഇന്ത്യന്‍
സ്വാതന്ത്രസമര ചരിത്രം ആണ്
ക്ലാസില്‍ അവതരിപ്പിച്ചത്.
1857 ലെ ഒന്നാം
സ്വാതന്ത്സമരം മുതല്‍,
ജാലിയന്‍വാലാബാഗ്
കൂട്ടക്കൊല,
വിദേശവസ്ത്ര
ബഹിഷ്കരണം,
ഉപ്പുസത്യാഗ്രഹം
എന്നീ സമരങ്ങളുടെയും സ്വതന്ത്ര്യ
സമരസേനാനികളുടെയും ചിത്രങ്ങളാണ്
ഒരുക്കിയത്.
സാഹിത്യ
ജാലകം
മലയാളത്തിലെ
ക്ലാസിക്കല്‍ രചനകളുടെ
ചിത്രീകരണമാണ് ഒരുക്കിയത്.
പാത്തുമ്മയുടെ
ആട്, ചണ്ഡാലഭിക്ഷുകി,
വാഴക്കുല,
ഖസാക്കിന്റെ
ഇതിഹാസം, മാമ്പഴം,
എം.
ടി കഥകള്‍
എന്നിവയാണ് ചിത്രങ്ങള്‍
ഭാഷാ
ക്ലാസ്
വിവിധ
സന്ദര്‍ഭങ്ങളുടെ ചിത്രങ്ങള്‍
കുട്ടികള്‍ക്ക് സ്വതന്ത്രമായി
സംഭാഷണങ്ങള്‍ രചിക്കുന്നതിനും
അവതരിപ്പിക്കുന്നതിനും
സഹായിക്കുന്നു.
മലയാളം,
ഇംഗ്ലീഷം,
അറബി,
ഉറുദു,
ഹിന്ദി
തുടങ്ങിയ ഭാഷാക്ലാസുകളില്‍
ഈ ചിത്രങ്ങളുടെ സഹായത്തോടെ
ഭാഷണപ്രവര്‍ത്തനങ്ങള്‍
ഒരുക്കുന്നു.
കലകളുടെ
കളിത്തൊട്ടില്‍
മലയാളത്തിലെ
ക്ലാസിക്കല്‍ കലകളായ കഥകളി,
നൃത്ത ഇനങ്ങളായ
മോഹിനിയാട്ടം,
ക്ഷേത്രകലകളായ
ഓട്ടന്‍തുള്ളല്‍,
ചാക്യാര്‍കൂത്ത്,
തെയ്യം,
സംഘ ഇനങ്ങളായ
തിരുവാതിരക്കളി,
കോല്‍ക്കളി,
മാര്‍ഗംകളി
എന്നിവയുടെ ആകര്‍ഷകമായ
ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയത്.
ഗ്രാമീണകാഴ്ചകള്‍..
നാട്ടിന്‍പുറത്തെ
കാഴ്ചകളാല്‍ സമ്പന്നമാണിവിടെ,
ഐസ്
വില്പനക്കാരന്‍,
മീന്‍
പിടിക്കുന്ന കുട്ടികള്‍,
കളിസ്ഥലം,
വീട്,
പോലീസ്
സ്റ്റേഷന്‍, ആശുപത്രി,
പോസ്റ്റ്മാന്‍
തുടങ്ങി ധാരാളം ചിത്രങ്ങള്‍
ഒരുക്കിയിട്ടുണ്ട്.
പഴമയുടെ
പകിട്ട്
1970
ല്‍ ഒന്നാംക്ലാസിലെ
പാഠപുസ്തകം അവയുടെ
ഓര്‍മപ്പെടുത്തലുകളാണ് ഈ
കെട്ടിടത്തില്‍.
മേരിക്കുണ്ടൊരു
കുഞ്ഞാട്, അമ്പിളിമാമന്‍,
ബാപ്പു
തുടങ്ങി നിരവധി പാഠഭാഗങ്ങളും
പ്രവര്‍ത്തനങ്ങളും ഒരുക്കി.
പൊതുവിദ്യാഭ്യാസ
ചരിത്രത്തിലെ മികച്ച ശേഖരണമായി
ഇവയെ മാറ്റാനായി.
ഇന്നലെകളില്‍
ആദ്യാക്ഷരത്തിന്റെ മാധുര്യം
അറിഞ്ഞവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി
ഇതുമാറും.
ഓപ്പണ്‍
എയര്‍ ക്ലാസ്റും...
മരസംരക്ഷണത്തിന്റെ
ഭാഗമായി വിദ്യാലയ മുറ്റത്തെ
മരങ്ങള്‍ക്ക് ചുറ്റും
ഇരിപ്പിടങ്ങള്‍ ഒരുക്കി.
വിദ്യാലയമുറ്റത്ത്
മരച്ചുവട്ടില്‍ പ്രശാന്തസുന്ദരമായ
അന്തരീക്ഷത്തില്‍ ക്ലാസ്
ഒരുക്കുവാനുള്ള സൗകര്യങ്ങളാണ്
ഒരുക്കീട്ടുള്ളത്.
കൂടാതെ
ക്യാമ്പുകള്‍,
സെമിനാറുകള്‍,
ചര്‍ച്ചാക്ലാസുകള്‍
എന്നിവ ഒരുക്കുന്നതിനും ഇവ
ഏറെ സഹായിക്കുന്നു.
പച്ചക്കറിത്തോട്ടം,
പൂന്തോട്ടം,
ഔഷധതോട്ടം
കടുത്ത
വേനലിലും വിദ്യാലയമുറ്റത്തെ
ചെടികളെ സംരക്ഷിക്കുന്നതിന്റെ
തിരക്കിലാണ് കുട്ടികള്‍ 30
ല്‍ അധികം
ചെടിച്ചട്ടികളാണ് വരാന്തയ്ക്ക്
സമീപം ക്രമീകരിച്ചിരിക്കുന്നത്.
കാര്‍ഷിക
രംഗത്തെ മികവാര്‍ന്ന
പ്രവര്‍ത്തനങ്ങള്‍
ഒരുക്കിയിരിക്കുന്നു.
20സെന്റ്
സ്ഥലത്ത് വെണ്ട,
പയര്‍,
വഴുതന,
കോളിഫ്ലവര്‍,
കാബേജ്
എന്നിവ കൃഷിചെയ്തു.
മികവുകള്‍
'പഠനം
മധുരം' പദ്ധതിയുടെ
ഭാഗമായി വിദ്യാലയം ഒരുക്കിയ
പ്രവര്‍ത്തനങ്ങളാണ്കഴിഞ്ഞവര്‍ഷം
സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ
ഹരിത വിദ്യാലയം റിയാലിറ്റി
ഷോയില്‍ 'മികവ്
' തെളിയിക്കുന്നതിന്
വിദ്യാലയത്തെ സഹായിച്ചത്.
ഈ
വര്‍ഷം സംസ്ഥാനഗവണ്‍മെന്റ്
ഏര്‍പ്പെടുത്തിയ മികച്ച
പി.ടി.എ
അവാര്‍ഡില്‍ ജില്ലയില്‍
രണ്ടാംസ്ഥാനവും ഉപജില്ലാ
തലത്തില്‍ ഒന്നാംസ്ഥാനവും
നേടാനായി.
ഉണര്‍വ്വിലേക്ക്...
മലയോരമേഖലയായ
കാളികാവിലെ സാധാരണക്കാരുടെ
കുട്ടികള്‍ പഠിക്കുന്ന ഈ
പൊതുവിദ്യാലയത്തിന്റെ
ഉണര്‍വ്വ് സമൂഹം ഏറെ
പ്രതീക്ഷയോടെയാണ് കാണുന്നത്.
വിദ്യാലയത്തിലെത്തുന്നവര്‍ക്ക്
കൗതുകവും വിസ്മയവും ഒരുക്കുന്ന
തരത്തില്‍ വിദ്യാലയത്തെ
മനോഹരമാക്കി മാറ്റാന്‍ ഈ
പ്രവര്‍ത്തനത്തിലൂടെ
സാധിച്ചിട്ടുണ്ട്.
ഏറെ സുന്ദരം ...പഠനം ഇനിയേറെ മധുരം ഈ സ്കൂളില്‍ ...പങ്കാളിയാകാന്‍ കഴിയാതെ പോയ ഹൃദയ നൊമ്പരങ്ങള്‍ ..
മറുപടിഇല്ലാതാക്കൂഇനിയുമേറെ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..ഇതിനു പിന്നിലെ എല്ലാ കൈകള്‍ക്കും ഒരു പാട് നന്ദി ..
thanks Ashraf for ur valuable supports for your school....
ഇല്ലാതാക്കൂ