പുഴയറിവ് തേടി കുരുന്നുകള്‍
കാളികാവിന്റെ ഹൃദയഭാഗത്തുകൂടിയൊഴുകുന്ന കാളികാവ് പുഴ..........
കളിച്ചും ചിരിച്ചും,കുളിച്ചും തിമര്‍ത്തപുഴ ഏതൊരു കാളികാവുകാരന്റെയും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരിക്കും. എന്നാല്‍
വരും തലമുറയ്ക്ക് പുഴ സമ്മാനിക്കുന്നതെന്തായിരിക്കും?ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാറിലെ മാതൃഭൂമി സീഡ് ക്ലബിലെയും,പരിസ്ഥിതി ക്ലബിലെയും കുട്ടികളുടനേതൃത്വത്തില്‍ കാളികാവ് പുഴയെകുറിച്ച്നടത്തിയ പഠനമായിരുന്നുപുഴയറിവ്....
നീരുറവതേടിയൊരുയാത്ര
കാളികാവ് പുഴയുടെ ഉദ്ഭവം,കൈവഴികള്‍,ഇന്നത്തെ അവസ്ഥ,തുടങ്ങിയവയായിരുന്നു പഠനവിധേയമാക്കിയത്.കുട്ടികള്‍ വ്യക്തിഗതമായി വിവരശേഖരണം നടത്തി കണ്ടെത്തിയ കാര്യങ്ങള്‍ ക്രോഡീകരിച്ചു.തുടര്‍ന്ന് കാളികാവ് വില്ലേജില്‍ എത്തിയ കുട്ടികളുടെസംഘം തങ്ങളുടെ വിവരശേഖരണത്തിന്റെ ശരി തെറ്റുകള്‍ മനസിലാക്കി.കാളികാവ് പുഴ ഏറെമലിനമാകുന്ന സാഹചര്യങ്ങളാണിന്നുള്ളത്.ഈ ഒരു അവസ്ഥ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീലക്ക് നിവേദനം നല്കിയ സംഘം പുഴബോധവത്ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി ജാഥയും സംഘടിപ്പിച്ചു.പിന്നീട് കാളികാവ് പുഴയോട് ചേര്‍ന്ന് ബോധവത്ക്കരണ ബാനര്‍ സ്ഥാപിച്ചു.വിദ്യാലയത്തിലെ കുരുന്നുകള്‍ നടത്തുന്ന എളിയ പ്രയത്നത്തിന് പൂര്‍ണ്ണസഹകരണവുമായി പ്രദേശത്തെ ചുമട്ടുതൊഴിലാളികളും എത്തി.ബാനര്‍സ്ഥാപിക്കുന്നതിനും,കാടൂ വെട്ടുന്നതിനുമായി കുട്ടികളെ സഹായിച്ചു.
ഒരുചെറിയ തുടക്കമാണിത് ഒരായിരം കൈകള്‍ ഇവ ഏറ്റെടുക്കട്ടെ.
കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിന്റെ പൂര്‍ണരൂപം
(പ്രദേശിക അറിവുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത്) ആമുഖം
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ പ്രകൃതിസമ്പത്തിനും വലിയപ്രാധാന്യമുണ്ട്.കാളികാവിന്റെ ഇന്നലെകളില്‍ സമൃദ്ധിയുടെ വിളനിലമൊരുക്കിയ കാളികാവ് പുഴയുടെ ഇന്നത്തെ അവസ്ഥ?നാളെയുടെ ഭാവി ഒരന്വഷണം...... കാളികാവ് ബസാര്‍ ഗവണ്‍മെന്റ് യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളണ് പുഴയറിവ് എന്ന പേരില്‍ കാളികാവ് പുഴയെകുറിച്ച് ഒരന്വേഷണം നടത്തുന്നത്.വ്യക്തിഗതമായി കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരുക്കിയ റിപ്പോര്‍ട്ടാണിത്.
ഉള്ളടക്കം
പുഴയുടെ ഉദ്ഭവം കൈവഴികള്‍ ഉപയോഗം ഇന്നത്തെ അവസ്ഥ നിര്‍ദ്ദേശങ്ങള്‍ ഉപസംഹാരം
പുഴയറിവ് പ്രോജക്ടില്‍ പങ്കാളികളായ കുട്ടികള്‍
പുഴയുടെ ഉദ്ഭവം
ഉപയോഗം
1.കാര്‍ഷിക ആവശ്യത്തിന് 2.കുളിക്കാന്‍ 3തുണികഴുകാന്‍ 4.നിത്യോപയോഗം.........etc പുഴ പണ്ടുകാലത്ത് നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലങ്ങളില്‍ ജലസേചനത്തിനായി കാളികാവ് പഞ്ചായത്തില്‍ തന്നെ മൂന്ന് അണകളുണ്ടായിരുന്നു ചെങ്കോട്,പെവുംതറ,പരിയങ്ങാട് എന്നിവ.ചെങ്കോട് അണയുടെ പ്രയോജനം കാളികാവ് ജംഗ്ഷന്‍ വരെ കിട്ടിയിരുന്നു എന്നാണ് പറയപ്പെടുന്നത്.ചെങ്കോട് പാടശേഖരമായിരുന്നു പ്രധാനായും ഈ പ്രയോജനം ലഭിച്ചിരുന്നത്.പെവുംതറ അണയുടെ പ്രയോജനം കിട്ടിയിരുന്നത് ഉദിരംപൊയിലിനും,മാളിയേക്കലിനുമായിരുന്നു.
ഇന്നത്തെ അവസ്ഥ
15 വര്‍ഷം മുന്‍പുവരെ നദീതീരത്ത് വെള്ളം സമൃദ്ധിയായി ലഭിച്ചിരുന്നു.അന്ന നെല്‍വയലുകളായിരന്നു നദീതീരത്ത് ഏറെയും.ഇന്ന് തെങ്ങ്,കവുങ്ങ്,റബ്ബര്‍,മുതലായവ കൃഷിചെയ്തുവരുന്നു.കൂടാതെ ധാരാളും കെട്ടിടങ്ങളും ഉയര്ന്നുവന്നു.വേനല്‍ക്കാലത്ത് നീരുറവകുറഞ്ഞുവന്നു.അതിനുകാരണം തീരങ്ങളില്‍ ജലം കെട്ടിനില്‍ക്കാത്തതുകൊണ്ടാണ്.മഴപെയ്താല്‍ മണിക്കൂറുകള്‍ക്കകം പുഴയിലെ ജലം ചാലിയാറിലും എടവണ്ണ,അരീക്കോട്,ഫറൂക്ക് വഴി അറബിക്കടലില്‍ പതിക്കുന്നു.മഴപെയ്യുമ്പോള്‍ ഭൂമിയിലേക്ക് താഴ്ന്നജലം നീരുറവയായി ഒഴുകിപോയിരുന്ന കാലത്ത്നദിയില്‍ വേനല്‍ക്കാലത്ത് പോലും ജലം സമൃദ്ധിയായി ലഭിച്ഫുഴയിലു. വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ധാരാളം ജലം കൃഷിക്ക് നനക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.അതിനാല്‍ പെട്ടന്ന് പുഴ വറ്റിവരളുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍,ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടി,അറവുമാലിന്യങ്ങള്‍,കടകള്‍,വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം പുഴയെ കൊന്നൊടുക്കുന്നു. പുഴയുടെ സമീപമുള്ള വയലുകള്‍ നിരത്തിയതാണ് പുഴയിലെ ജലം കുറയാനുള്ള കാരണം,മണല്‍ വാരല്‍,വനനശീകരണം,മരംമുറിക്കല്‍,കുന്നിടിക്കല്‍ തുടങ്ങിയവയാണ് മറ്റു പ്രധാനകാരണങ്ങള്‍............. പുഴയെസംരക്ഷിക്കാനുള്ള നിര‍്‍ദ്ദേശങ്ങള്‍ .
മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നിരോധിക്കുക. .പുഴയിലേക്ക് വരുന്ന അഴുക്കുചാലുകള്‍ മൂടുക .മണല്‍ വാരല്‍ തടയുക .തീരവാസികളെ ബേധവത്ക്കരിക്കുക.......................
ഉപസംഹാരം
പുഴ ഒരു നാടിന്റെ വരദാനമാണ്.അവ നാളത്തെ തലമുറയ്കുകൂടി അവകാശപ്പെട്ടതാണ്.മാലിന്യങ്ങള്‍ നിക്ഷേപിച്ച് പുഴയെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ നാശം ക്ഷണിച്ചുവരുത്തുകയാണ്.നിര്‍ദ്ദിഷ്ട ചെത്തുകടവ് പാലത്തിന്റെ പ്രഖ്യാപനമാണ് കാളികാവ് പുഴയെകുറിച്ചുളള വാര്‍ത്തകളെ വീണ്ടും സജീവമാക്കിയത്.ചെത്ത്ക്കടവ് പാലം പൂര്‍ത്തിയാകും പക്ഷെ അപ്പോഴേക്കും ഇവിടെയൊരു പുഴ ബാക്കിയുണ്ടാവുമോ?.........
വിവരങ്ങള്‍ക്ക കടപ്പാട്
കാളികാവ് വില്ലേജ് ഓഫീസ്,. ഫേസ് ബുക്ക് കാളികാവ്.ഗ്രൂപ്പ്-
കാളികാവ് സ്കൂളിലെ പ്രവര്‍ത്തനം ഉചിതം.
മറുപടിഇല്ലാതാക്കൂപ്രോജക്ടിന്റെ പൂര്‍ണ രൂപം നല്‍കിയത് നന്നായി.
മുന്‍ പഠന യാത്രയുടെ റിപ്പോര്‍തിനേക്കാള്‍ സമഗ്രം
കുട്ടികളുടെ റോള്‍ കൂടി (അസ്സൂത്രണം മുതല്‍ )
പറയാമായിരുന്നു.എങ്കിലും കുഴപ്പമില്ല .
ഫോട്ടോ അത് പൂരിപ്പിക്കുന്നു
ഞാന്‍ നിങ്ങളുടെ സ്കൂള്‍ വിശേഷങ്ങളില്‍ ആവേശം കൊള്ളുന്നു.
നിറഞ്ഞ പിന്തുണ കാളികാവ് സ്കൂളിലെ പ്രവര്‍ത്തനം ഉചിതം.
പ്രോജക്ടിന്റെ പൂര്‍ണ രൂപം നല്‍കിയത് നന്നായി.
മുന്‍ പഠന യാത്രയുടെ റിപ്പോര്‍തിനേക്കാള്‍ സമഗ്രം
കുട്ടികളുടെ റോള്‍ കൂടി (അസ്സൂത്രണം മുതല്‍ )
പറയാമായിരുന്നു.എങ്കിലും കുഴപ്പമില്ല .
ഫോട്ടോ അത് പൂരിപ്പിക്കുന്നു
ഞാന്‍ നിങ്ങളുടെ സ്കൂള്‍ വിശേഷങ്ങളില്‍ ആവേശം കൊള്ളുന്നു.
നിറഞ്ഞ പിന്തുണ
കലാധരന്‍ മാഷ്ക്ക ഒരു പാട് നന്ദി പറയുന്നു.. വെറുതേ ചിത്രങ്ങളും അടിക്കുറിപ്പും മാത്രം പബ്ലിഷ് ചെയ്തിരുന്ന ഈബ്ലോഗിനെ ഇങ്ങനെ മാറ്റിയെടുത്തത് സമയാസമയങ്ങളില്‍ അങ്ങ് നല്‍കി വന്നിരുന്ന വിലയേറിയ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ്...ഇനിയും ഒരു പാട് മാറേണ്ടതുണ്ടെന്നറിയാം... അങ്ങയുടെ പിന്തുണ ഇനിയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്..
ഇല്ലാതാക്കൂചൂണ്ടുവിരലില് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു
മറുപടിഇല്ലാതാക്കൂനന്ദി സര്...
ഇല്ലാതാക്കൂനന്ദി സര്.....
ഇല്ലാതാക്കൂ