...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012, ജനുവരി 8, ഞായറാഴ്‌ച

ഫീല്‍ഡ് ട്രിപ്പ്-നിലമ്പൂര്‍ തേക്ക് മ്യൂസിയം

പഠന യാത്ര ‍
           ഫീല്‍ഡ് ട്രിപ്പ്-നിലമ്പൂര്‍ തേക്ക് മ്യൂസിയം


നിലമ്പൂര്‍ നമ്മുടെ സ്വന്തം നാടാണ്
നിലമ്പൂരിന്റെ പെരുമ ലോകമെങ്ങും അറിയിക്കുന്നത് നിലമ്പൂര്‍ കാടുകളാണ് …......പ്രകൃതി കനിഞ്ഞ് നല്‍കുന്ന സമ്പത്തിന്റെ അറിവുകള്‍ തേടിയുള്ള ഒരുയാത്രയാണ് മാതൃഭൂമി സീഡ്, പരിസ്ഥി,കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയത്.പാട്ടുത്സവത്തിനായി നാടൊരുങ്ങിനില്‍ക്കുന്ന നാളിലാണ് ഞങ്ങള്‍ നിലമ്പൂരില്‍ എത്തിയത്.
കനോളി പ്ലോട്ടിലേക്ക്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിര്‍മിത തേക്കിന്‍തോട്ടമായ കനോളിപ്ലോട്ടിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്.മലബാര്‍ ഡിസ്ട്രിക്ട് കലക്ടര്‍ ആയിരുന്ന ജി എ‍ച്ച് കനോളിയുടെ നിര്‍ദ്ദേശ പ്രകാരം ചന്തുമേനോന്റെ നേതൃത്വത്തിലാണ് തേക്കിന്‍തോട്ടം നിര്‍മ്മിച്ചത്.
തൂക്കുപാലത്തിലൂടെ
കനോളിപ്ലോട്ടിലേക്കുള്ള യാത്രയില്‍ ചാലിയാര്‍പുഴ കടന്ന് വേണം പോവാന്‍
രസകരമായ ആ യാത്രക്ക് തൂക്കുപാലത്തിലൂടെ സഞ്ചരിക്കണം.അല്‍പ്പം പരിഭ്രമത്തോടെയാണെങ്കിലും വളരെ പ്രിയത്തോടെയാണ് കുട്ടികള്‍ തൂക്കുപാലത്തിലൂടെ നടന്നത്.തിരികെയാത്രയില്‍ തുക്കുപാലത്തില്‍ തൂങ്ങിയാടുന്ന വാനരന്‍മാര്‍ രസകരമായ കാഴ്ച്ചയായിരുന്നു
നിലമ്പൂര്‍ തേക്ക് മ്യുസിയം
പരിസ്ഥിതി പഠനത്തിന് പ്രാധാന്യം നല്‍കിയും തേക്കിന്റെ മാഹാത്മ്യ വിളിച്ചോതുന്നതുമായ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലാണ് ഞങ്ങള്‍ എത്തിയത്.മ്യൂസിയത്തിന്റെ ഭാഗമായുള്ള ജൈവവൈവിധ്യ പാര്‍ക്ക് ആകര്‍ഷകമാണ് .വിവിധതരം ഓര്‍ക്കിഡുകള്‍,കള്ളിമുള്‍ചെടികള്‍,പായലുകള്‍,ചിത്രശലഭപാര്‍ക്ക് എന്നിവ വിജ്ഞാന പ്രദമായിരുന്നു.പാര്‍ക്കിലും അല്‍പനേരം ചെലവഴിച്ച് നാല് മണിയോടെ നിലമ്പൂരിന്റെ മണ്ണില്‍ നിന്നും തിരിച്ചുപോന്നു.

3 അഭിപ്രായങ്ങൾ: