പ്രവേശനം ഉത്സവമാക്കി
കാളികാവ് ബസാര്‍ മോഡല്‍ യു.പി.സ്കൂള്‍
പുതിയ
അധ്യായന വര്‍ഷത്തിന്
തുടക്കമായിരിക്കുന്നു.
അക്ഷരമുറ്റത്തേക്ക്
ലക്ഷകണക്കിന് കുരുന്നുകള്‍
പിച്ചവെച്ചെത്തുന്ന ജൂണ്‍
മാസത്തിലെ ആദ്യത്തെ പ്രവൃത്തി
ദിവസം കേരളത്തിലങ്ങോളമിങ്ങോളമുള്ള
എല്ലാ സ്കൂളുകളിലും ആവേശവും
, ആഘോഷവുമെക്കെയാണ്.
കാളികാവ്
പ്രേദേശത്തിന്റെ വിദ്യാഭ്യാസ
സ്വപ്നങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന
കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ്
യു.പി
സ്കൂളും പ്രവേശനോത്സവം ഒരു
ഉത്സവമാക്കി മാറ്റുകയായിരുന്നു.
നാടിന്റെ
നാട്ടുകാരുടെ ഉത്സവം......
വിദ്യാലയവും,
സമൂഹവും
മാര്‍ച്ച്
മാസത്തെ മികവ് അവതരണത്തിനേക്കാള്‍
വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ്
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍
വിദ്യാലയത്തില്‍ കണ്ടത്.
കഴിഞ്ഞ
കുറച്ച് വര്‍ഷങ്ങളായി
അധ്യാപകരുടെയും ,
രക്ഷിതാക്കളുടെയും,
പൊതുജനങ്ങളുടെയും
പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍
ഒരുക്കിയ പ്രവര്‍ത്തനങ്ങളുടെ
ഫലമായാണ് ഓരോ രക്ഷിതാവും
വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍
എപ്പോഴും സഹകരിക്കുന്നവരായത്.
പൊതുവിദ്യാലയത്തിന്റെ
മുന്നേറ്റമായി കുട്ടികളുടെ
വര്‍ദ്ധന 2000 ത്തിന്റെ
തുടക്കത്തില്‍ ഏറെ പിന്നോക്കം
നിന്നിരുന്ന ഒരു വിദ്യാലയം
കുട്ടികള്‍ കൊഴിഞ്ഞുപോയ്
അടച്ചുപൂട്ടല്‍ ഭീഷണിവരെ
നേരിട്ടിരുന്ന അവസ്ഥയില്‍
നിന്ന് രക്ഷിതാക്കളുടെ
പങ്കാളിത്തത്തോടെ,
അധ്യാപക
കൂട്ടായ്മയിലൂടെ വളര്‍ച്ചയുടെ
പാതയിലേക്ക് മുന്നേറിയത്
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം
അക്കാദമിക രംഗത്തെ നൂതന
പ്രവര്‍ത്തനങ്ങളും,
വിദ്യാലയത്തെ
കൂടുതല്‍ ചലമാത്മകമാക്കിമാറ്റിയതാണ്
ഈ ശ്രദ്ധേയമായ നേട്ടത്തിന്
കാരണം.
അണ്‍
എയ്ഡഡ് CBSE
വിദ്യാലയങ്ങളിലേക്ക്
കുട്ടികളുടെ ഒഴുക്കാണെന്ന്
പറയപ്പെടുന്ന ഈ കാലത്ത്
പ്രദേശത്തെ അണ്‍ എയ്ഡഡ്
സ്ഥാപനങ്ങളില്‍ നിന്ന് വരെ
കുട്ടികള്‍ തിരികെയെത്തുന്ന
കാഴ്ച ഈ വിദ്യാലയത്തിലെ
അനുഭവസാക്ഷ്യമാണ്.
319 ല്‍ നിന്ന്
912 ലേക്കുള്ള
കുട്ടികളുടെ എണ്ണത്തിലെ
വളര്‍ച്ച വിദ്യാലയം കൈവരിച്ച
മികവ് തന്നെയാണ്.
ഈ വര്‍ഷം
ഒന്നാം ക്സാസില്‍ 100
കുട്ടികളും
LKG യില്‍
120 കുട്ടികളും
, 5-ാം
തരത്തില്‍ 63
കുട്ടികളുമാണ്
വിദ്യാലയത്തില്‍ പുതിയതായി
പ്രവേശനം നേടിയത്.
പ്രവേശനോത്സവം
2013
പുതിയ
അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍
വിദ്യാലയം ഒരുങ്ങിയപ്പോള്‍
പൂര്‍ണപിന്തുണയുമായി പ്രദേശത്തെ
യുവജനങ്ങളും,
ക്ലബുകളും
മുന്നോട്ടുവന്നു.
വിളംബര
ഘോഷയാത്രയോടെയായിരുന്നു
പ്രവര്‍ത്തനങ്ങളുടെ തുടക്കം.
ശിങ്കാരിമേളത്തിന്റെ
അകമ്പടിയോടെ കാളികാവ്
അങ്ങാടിയില്‍ നിന്ന്
വിദ്യാലയത്തിലേക്ക് ഘോഷയാത്ര
സംഘടിപ്പിച്ചത് വര്‍ണക്കുടയും,
വാദ്യമേളങ്ങളുമായി
സ്ത്രീകളും,
കുട്ടികളുമടക്കം
നിരവധി പേര്‍ ഘോഷയാത്രയില്‍
അണിനിരന്നു.
കാളികാവ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി ആലിപ്പെറ്റ ജമീലയാണ്
പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം
ചെയ്തത്. അക്ഷരങ്ങളുടെ
ലോകത്തേക്ക് കുട്ടികളെ സ്വാഗതം
ചെയ്തുകൊണ്ടുള്ള ഒരു കൂറ്റന്‍
പുസ്തകം തുറന്ന് കൊണ്ടാണ്
പ്രവേശനോത്സവ പരിപാടി
ആരംഭിച്ചത്. LSS
പരീക്ഷയില്‍
വിജയിച്ച കുട്ടികള്‍ക്കുള്ള
സമ്മാനങ്ങളും ചടങ്ങില്‍
വിതരണം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠന പുസ്തകങ്ങളുടെ വിതരണോത്ഘാടനം
ബി. ആര്‍,
സി,
ട്രെയ്നര്‍
അബ്ദുല്‍കരീം നിര്‍വ്വഹിച്ചു.
വാര്‍ഡ്
അംഗം മുജീബ് റഹ്മാന്‍,
ഹെഡ് മാസ്റ്റര്‍
എന്‍. ബി.
സുരേഷ്കുമാര്‍,
പി.ടി.
എ പ്രസിഡന്റ്
സി. ഷൗക്കത്തലി
തുടങ്ങിയവര്‍ സംസാരിച്ചു
തുടര്‍ന്ന് കുട്ടികള്‍ക്ക്
പായസവും, മധുരപലഹാരങ്ങളും
വിതരണം ചെയ്തു.
ഇനിയും മുന്നോട്ടു പോവുക.. എല്ലാ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂ