...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

മുത്തശ്ശിക്കഥ കേള്‍ക്കാനല്ല; സാന്ത്വനം പകരാന്‍ കുരുന്നുകളെത്തി...


നിര്‍മല ഭവനില്‍
ആശ്വാസത്തിന്റെ കരങ്ങളുമായി
സ്നേഹ സാന്ത്വന യാത്ര...

ഒക്ടോബര്‍ - 1 വയോജന ദിനമാണ്.
വാര്‍ദ്ധക്യം നല്‍കിയ അവശതയില്‍ സാന്ത്വനമേകേണ്ടവര്‍ കൈവിട്ട മുത്തശ്ശിമാര്‍ അധിവസിക്കുന്ന ചോക്കാട് നിര്‍മല ഭവനിലേക്ക് കുട്ടികളുമായി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ 40 കുട്ടികളും അധ്യാപകരും യാത്ര നടത്തിയത്.
മധുര പലഹാരങ്ങള്‍ ഉള്‍പ്പെടെ കൈനിറയെ സമ്മാനങ്ങളുമായിട്ടെത്തിയ ഇളം പൈതങ്ങളെ നിറ കണ്ണുകളോടെയാണ് മുത്തശ്ശിമാര്‍ സ്വീകരിച്ചത്.
തീര്‍ത്തും വിഭിന്നമായ അന്തരീക്ഷമാണ് നിര്‍മല ഭവനില്‍ കുട്ടികളെ കാത്തിരുന്നത്. പ്രായമായവര്‍ ആയിരുന്നു ഏറെയും, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ആരോരുമില്ലാത്തവര്‍, രോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ ശരീരിക അവശതയനുഭവിക്കുന്ന ഈ മുത്തശ്ശിമാരെ, അമ്മമാരെ,ആദരിച്ചും ആശ്വസിപ്പിച്ചും സ്നേഹം പകര്‍ന്നും മനസുകീഴടക്കുകയായിരുന്നു കുട്ടികള്‍.

ആസിഫ്, ഫര്‍ഷിന്‍, ഇജാസ് അഹമ്മദ്, അംന ഷെറിന്‍, ഫിഷ ഫഹ്മി തുടങ്ങി.. കുട്ടികള്‍ പാട്ടുപാടിയും മധുര പലഹാരങ്ങള്‍ നല്‍കിയും അശരണരായവരെ സാന്ത്വനിപ്പിക്കുകയായിരുന്നു.

സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന ആളുകള്‍ ധാരാളമാണ്. അവരുടെ പ്രയാസങ്ങളും കഷ്ടതകളും അറിയുമ്പോഴാണ് നാമെത്ര ഭാഗ്യശാലികളെന്ന് തിരിച്ചറിയുക. അറിവിന്റെ പടികള്‍ കടന്നുപോകുമ്പോള്‍ പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും ആവശ്യകത... അവരെ വിസ്മരിരുതെന്ന ബോധ്യം ഇവ ലഭ്യമാകുകയായിരുന്നു ഈ സ്നേഹസാന്ത്വന യാത്രയിലൂടെ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ