നിയമ
പാലകര്‍ക്ക് സ്നേഹപൂര്‍വ്വം.....
പ്രിയപ്പെട്ട കാളികാവിലെ
പോലീസുകാരെ,
ഞങ്ങളെ തേടി,ഞങ്ങളുടെ
കുടുംബങ്ങളെ തേടി...
ലഹരി വസ്തുക്കളുമായി
വന്ന്
നമ്മുടെ നാടിന്റെ
സമാധാനം തകര്‍ക്കാന്‍
നോക്കിയ കുറ്റവാളികളെ
പിടികൂടിയ നിങ്ങള്‍ക്ക്
ഞങ്ങളുടെ അഭിനന്ദനങ്ങള്‍.........
കാളികാവ്
ബസാര്‍ സ്കൂളിലെ കുട്ടികള്‍.....
ജൂലൈ 25ന്
രാവിലെ വന്‍ കഞ്ചാവ് വേട്ടയുടെ
വാര്‍ത്തകേട്ടാണ് നാടുണര്‍ന്നത്.
കാളികാവ്, കരുവാരകുണ്ട്,
പുല്ലങ്കോട്,
ചോക്കാട് പ്രദേശങ്ങളില്‍
വിറ്റഴിക്കാനായി എത്തിയ 16
കിലോ കഞ്ചാവാണ് കാളികാവ്
പോലീസ് പിടിച്ചെടുത്തത്.
വിദ്യാര്‍ത്ഥികളെയടക്കം
ഈ റാക്കറ്റില്‍ കണ്ണികളാക്കി
ഉപയോഗപ്പെടുത്തുകയാണിവര്‍
ചെയ്യുന്നത്. ഇത്തരത്തില്‍
ഒരു നാടിന്റെ യുവത്വത്തെ
ലഹരിക്കടിമയാകാനുള്ള ശ്രമത്തെ
ഇല്ലാതാക്കാന്‍ നമ്മുടെ
പ്രദേശത്തെ നിയമപാലകര്‍ക്കായി...
ഈ സംഭവത്തിന്റെ
പ്രാധാന്യം കണക്കിലെടുത്താണ്
വിദ്യാലയത്തിലെ കുരുന്നുകള്‍
(മാതൃഭൂമി, സീഡ്
ക്ലബ്ബിലെ കുട്ടിപോലീസ്)
കാളികാവ് പോലീസ്
സ്റ്റേഷനില്‍ സന്ദര്‍ശനം
നടത്തുകയും പോലീസ് സേനയെ
അനുമോദനങ്ങള്‍ അറിയിക്കുകയും
ചെയ്തത്. സീഡ്പോലീസ്
ക്യാപ്റ്റന്‍ ആസിഫ്. ഇ
എസ്. ഐ പി. രാധാകൃഷ്ണന്
പൂച്ചെണ്ട് കൈമാറി. ദില്‍റൂബ.
സി മിഠായിയും വിതരണം
ചെയ്തു.
എസ്. ഐ പി.
രാധാകൃഷ്ണനോടൊപ്പം
എ.എസ്.ഐ
ചാത്തുകുട്ടി, സീനിയര്‍
സിവില്‍ പോലീസ് ഓഫീസര്‍മാരായ
സുരേഷ്, മോഹന്‍ദാസ്,
കരീം, സിവില്‍
പോലീസ് ഓഫീസര്‍ ഷാഫി തുടങ്ങിയവര്‍
വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.
വളരെ നല്ല അനുഭവമാണ്
ഈയൊരു സന്ദര്‍ശനത്തിലൂടെ
കുട്ടികള്‍ക്ക് ലഭിച്ചത്.
പോലീസ് സ്റ്റേഷനും
അവിടുത്തെ പ്രവര്‍ത്തനങ്ങളും
മനസ്സിലാകുന്നതിനൊടൊപ്പം
'സാമൂഹ്യ നന്മ'
വളര്‍ത്തല്‍ നിയമപാലകര്‍
എത്രമാത്രം സഹായകമാണെന്ന്
മനസ്സിലാക്കാനും സാധിച്ചു.
kuttikale, polissine adutharinjhal ningal parayum kerathile ettavum nalla manushyar polissukaranennu.
മറുപടിഇല്ലാതാക്കൂ