1915-ലാണ് കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ് യു.പി.സ്കൂളിന്‍റ തുടക്കം.കാളികാവ് അങ്ങാടിയില്‍ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്‍റ പരിസരത്ത്, കൂനന്‍ മാസ്റ്റര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു മാനേജ് മെന്‍റ് സ്കൂള്‍ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയില്‍ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പൂന്താനത്ത് മൊയ്തീന്‍കുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നല്‍കിയ കെട്ടിടത്തിലാണ് നിരവധി വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്.1930-ആയപ്പോള്‍ കാളികാവില്‍ ഒരു പെണ്ണ് സ്കൂള്‍ കൂടി സ്ഥാപിക്കപ്പെട്ടു.
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകള്‍ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നില്‍ക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടര്‍ന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് ബോഡിന്‍റ കീഴിലായിരുന്നു ഈ സ്കൂളിന്‍റ പ്രവര്‍ത്തനം.1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോര്‍ഡുകള്‍ ഇല്ലാതാകുകയും സ്കൂളിന്‍റ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കര്‍ത്താക്കളും കൂടി സംസാരിച്ചതിന്‍റെ ശ്രമഫലമായി കാളികാവ് പാലം മുതല്‍ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെന്‍റ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകല്‍ തറ നിര്‍മ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലില്‍ നിന്ന് മരം ഊര്‍ന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളില്‍ കെട്ടിയ കല്‍തൂണുകളില്‍ മേല്‍ക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി.
അറുപതുകളുടെ അവസാനത്തില്‍ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണന്‍ നമ്പൂതിരിയില്‍ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയില്‍ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേര്‍ന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതിനുശേഷം 1990-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവര്‍ത്തനം നടന്ന് പോരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ