എലിപ്പനിക്കെതിരെ
ബോധവത്കരണ സന്ദേശവുമായി
കുരുന്നുകള്‍
രോഗം
വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍
നല്ലത് രോഗം വരാതെ നോക്കുന്നതാണ്
എന്ന സന്ദേശമുയര്‍ത്തിയാണ്
നാടിന്റെ നന്മക്കായി കുട്ടികള്‍
എലിപ്പനിക്കെതിരെ ബോധവത്കരണ
സന്ദേശവുമായി രംഗത്തിറങ്ങിയത്.
പ്രദേശത്തെ
"ആയിരം
വീടുകളില്‍ " ഈ
സന്ദേശം എത്തിക്കുന്നതിനായി
ലഘൂലേഖകളും ഗൃഹസന്ദര്‍ശനവുമായി
കുരുന്നുകള്‍ പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കി.
പ്രസിഡന്റിനൊപ്പം
ആദ്യവീട്ടില്‍
പ്രവര്‍ത്തനത്തിന്റെ
പ്രാധാന്യം അറിയുന്നത്കൊണ്ടുതന്നെയാണ്
ബഹുമാനപ്പെട്ട പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ
ജമീല, വാര്‍ഡ്
മെമ്പര്‍ മുസ്തഫ,
കൃഷി ഓഫീസര്‍
അബ്ദുല്‍ ലത്തീഫ്,
തുടങ്ങിയവര്‍
കുട്ടികളോടൊപ്പം ഗൃഹസന്ദര്‍ശനം
നടത്തി ബോധവത്കരണ യജ്ഞത്തില്‍
പങ്കാളികളായത്.
ഹെഡ് മാസ്റ്റര്‍
എന്‍.ബി.
സുരേഷ് കുമാര്‍,
പി.ടി.എ.
പ്രസിഡന്റ്
സി. ഷൗക്കത്തലി,വൈസ്
പ്രസിഡന്റ് സമീദ്,
സ്കൂള്‍
ലീഡര്‍ അഞ്ജലി,
അധ്യാപകര്‍,
കുട്ടികള്‍
എന്നിവരുടെ സംഘമാണ് വീടുകളില്‍
സന്ദേശമറിയിക്കാനെത്തിയത്.
കുരുന്നുകളുടെ
നിര്‍ദ്ദേശങ്ങള്‍
എലിപ്പനി
എങ്ങനെ പകരുന്നു,
ചികില്‍സകള്‍
എന്തൊക്കെ, എങ്ങനെ
തടയാം, ഈ
കര്യങ്ങളല്ലാം ഓരോ വീടുകളിലും
കയറി പറയാന്‍ കുട്ടികള്‍ക്കാവേശമായി.
അമര്‍ നിഷാന്‍,
ജൗവഹര്‍ ഷാന്‍,
അഞ്ജലി,
ഗീതുകൃഷ്ണ,
ദില്‍റൂബ,
അര്‍ജുന്‍,
ഹരീഷ്,
നിരഞജന്‍,
സായ്കൃഷ്ണ,
അപര്‍ണ,
വീട്ടുകാര്‍ക്കു
മുമ്പില്‍ ശുചിത്വബോധത്തിന്റെ
അറിവുകള്‍ ശുചിത്വരഹിതത്തിന്റെ
അപകടങ്ങള്‍ പങ്കുവെക്കുകയാണിവിടെ.........
അങ്ങാടിയില്‍...........
വിദ്യാലയസമയത്തിനുശേഷം
വൈകീട്ട് അഞ്ചുമണിയോടെ
പ്ലക്കാര്‍ഡുകളും,
ലഘൂലേഖകളുമായി
കുട്ടി സംഘങ്ങള്‍ കാളികാവ്
ടൗണിലെത്തി. കടകളിലും
ബസ്റ്റാന്റിലും,
യാത്രക്കാര്‍ക്കും,
വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ
ബോധവത്കരണ നോട്ടീസ് വിതരണം
ചെയ്തു. എലിപ്പനി
നമ്മുടെ ഗ്രാമത്തില്‍ നാശം
വിതക്കാതിരിക്കാനുള്ള കുഞ്ഞ്
പ്രയത്നം...........
തികച്ചും ശ്ലാഘനീയമായ കാര്യം. അഭിനന്ദനം. ഞങ്ങളുടെ ബ്ലോഗിലേക്കു സ്വാഗതം. തിരുവാങ്കുളം ആരോഗ്യ കേന്ദ്രം
മറുപടിഇല്ലാതാക്കൂവളരെ നല്ല പ്രവര്‍ത്തനം.അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂജയരാജന്
KGMSUPS KOZHUKKALLUR