ശാസ്ത്രമേളയനുഭവം.....
മൂന്നാമത് വണ്ടൂര്‍ ഉപജില്ല ശാസ്ത്രമേളക്ക് കൊടിയിറങ്ങുമ്പോള്‍ വിദ്യാലയമൊരുക്കിയ പ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കലാണ് ഇവിടെ...
വിദ്യാലയപ്രവൃത്തിപരിചയമേളയോടെയായിരുന്നു തുടക്കം.സ്കൂള്‍തലത്തില്‍ മത്സരങ്ങളൊരുക്കിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്.തുടര്‍ന്ന് അവര്‍ക്കാവശ്യമായ പരിശീലനങ്ങളാണ് വിദ്യലയത്തില്‍ഒരുക്കിയത്....
പ്രവൃത്തി
പരിചയം..........
കൗതുകം
പകര്‍ന്ന് വിദ്യലയസ്റ്റാള്‍..........
36ല്‍
പരം സ്റ്റാളുകളാണ് എക്സിബിഷന്റെ
ഭാഗമായി ഒരുക്കിയത്.പ്രവൃത്തിപരിചയത്തിലൊരുക്കിയ
മുഴുവന്‍വസ്തുക്കളുടെയും
കൂടുതല്‍ മാതൃകകളും ഒരുക്കി.
എല്‍.പി
കളക്ഷനില്‍ നാല്‍പ്പതിലധികം
പയറുവര്‍ഗങ്ങളുമായി നാലാംതരത്തിലെ
ഷിഫയും ബിന്‍സിയയും
പങ്കാളികളായപ്പോള്‍
വനവൃക്ഷങ്ങളില്‍ ഔഷധമുല്യമുള്ള
നാല്‍പാമരങ്ങളും ത്രിഫലയുടെയും
പഠനമാണ് മൂന്നാംക്ലാസിലെ
തന്‍ഹഷൗക്കത്തും,ഷഹാനയും
ഒരുക്കിയത്.വിവിധ
തരം പുല്ലുകളുടെ ശേഖരണവുമായി
മൂന്നാംക്ലാസിലെ അജ്മലും,അതുലും
ശ്രദ്ധേയമായത്.
,ഊര്‍ജ്ജസ്രോതസ്സുമായിരുന്നു
അദ്നാനും അനൂഷയും അവതരിപ്പിച്ചുത്
കാറ്റാടി,സൗരോര്‍ജം,ജലവൈദ്യുതി
തുടങ്ങിയ മാര്‍ഗങ്ങളെ
ഭൂപ്രകൃതിയുടെ പശ്ചാതലത്തില്‍
ഒരുക്കുകയാണ് ചെയ്തത്.
മെട്രൊറെയില്‍
മേളയുടെതാരം........
കേരളത്തില്‍
ഏറെ ചര്‍ച്ചചെയ്യപെടുന്ന
വികസനസ്വപ്നമാണ്
കൊച്ചിമെട്രൊറെയില്‍......മുംബൈയിലും,കൊല്‍ക്കത്തയിലും,ബാംഗ്ലൂരിലും
വിജയകരമായി പൂര്‍ത്തികരിച്ച
ഈ പദ്ധതി കേരളത്തിന് എത്രമാത്രം
പ്രയോജനം ചെയ്യുമെന്ന്
വ്യക്തമാക്കുകയാണ് വിദ്യലയ
ടീം.ആറാം
ക്ലാസിലെ ഷിഫ സി.കെയും അഞ്ചാം തരത്തിലെ ഹനഅന്‍വറുമാണ്
ഇത്തരമൊരു സാധ്യത
ഒരുക്കിയത്.സാമൂഹ്യശാസ്ത്രക്ലബിന്റെ
നേതൃത്വം വിദ്യാര്‍ത്ഥികള്‍ക്ക്
സഹായം നല്‍കി.നിര്‍മാണഘട്ടത്തില്‍
ചെറിയസഹായം വിദഗ്ധരില്‍
നിന്നും തേടേണ്ടി
വന്നു.മൂല്യനിര്‍ണയത്തിനെത്തിയ
ജഡ്ജസ് ഏറെ പ്രശംസിക്കുകയുണ്ടായി.
എക്സിബിഷന്‍
വീക്ഷിക്കാനെത്തിയ
കുട്ടികള്‍ക്കും,പൊതുജനങ്ങള്‍ക്കും
ഏറെ കൗതുകവുമായിരുന്നു ഈ
മെട്രൊ മാതൃക.ലാപ്
ടോപ് പ്രസന്റേഷന്‍കൂടിയായപോള്‍
കാഴ്ച്ചയുടെ വിരുന്നൊരുക്കുകയായിരുന്നു
മെട്രൊ..........
എല്‍
.പി
യു.പി
വിഭാഗങ്ങളിലായി വിവിധ
വീഭാഗങ്ങളില്‍ വിജയം നേടാന്‍
വിദ്യാലയത്തിനായി റെന്ന
ഹാരിസ്,റഷ,ആയിഷ,ഫിഷഫഹ്മി,ഷാലിഖ്ഇജാസ്,ഷംനമോള്‍,ഹനഅന്‍വര്‍,ഷിഫ
സി.കെ
എന്നിവരാണ് വിജയം കൈവരിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ