സാമൂഹ്യമുന്നേറ്റത്തിന്റെ സന്ദേശം പകര്‍ന്ന്
വിദ്യാലയ ജാഗ്രതസമിതി
വിദ്യാര്‍ത്ഥികള്‍ക്ക് നല്ല
പഠനാന്തരീക്ഷം ഒരുക്കന്നതോടൊപ്പം സമൂഹത്തില്‍ അവന്റെ സുരക്ഷിതത്വം
ഉറപ്പുവരുത്തുക എന്ന ദൗത്യം ഏറ്റെടുത്തതാണ് വിദ്യാലയത്തില്‍
ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം ഒരുക്കുവാന്‍ പി.ടി.എ
തീരുമാനിച്ചത്.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ദുരുപയോഗം
ചെയ്യുന്ന തരത്തിലുള്ള പ്രവണത നമ്മുടെ പ്രദേശങ്ങളില്‍ കൂടി
കണ്ടുവരുന്നതിനാല്‍ ആണ് ഇത്തരമൊരു ജാഗ്രതസമിതി......
രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണം.
തന്റെ കുട്ടിയുടെ സ്വഭാവ
വ്യതിയാനം,കൂട്ടുകെട്ട് ,ദുശ്ശീലങ്ങള്‍, ഒരു രക്ഷിതാവെന്ന നിലയില്‍
കുട്ടികളെ എങ്ങനെ നിയന്ത്രിക്കണം എന്നതിനുള്ള മികച്ച ക്ലാസായിരുന്നു ശ്രീ
ഫരീദ് റഹ് മാനി ഒരുക്കിയത്.മാറിയസാഹചര്യത്തില്‍ മീഡിയകളുടെ സ്വാധീനം
ഗുണത്തേക്കാളേറെ ദോഷഫലം ചെയ്യുന്നു.ഇത്തരം പ്രവണതകളിലകപെടാതെ നമ്മുടെ
കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത വിദ്യാലയത്തിനും
രക്ഷിതാവിനുമൊപ്പം പൊതുസമൂഹത്തിനുമുണ്ട്.ഈ കാഴ്ചപ്പാട്
വളര്‍ത്തിയെടുക്കുകയെന്നത് ഒരു വിദ്യാലയത്തെ സംബന്ധിച്ചെടുത്തോളം
പ്രതിജ്‍ഞാ ബന്ധമാണ്.
വിദ്യാലയ ജാഗ്രതസമിതി
വിദ്യാലയ ജാഗ്രതസമിതി
പ്രദേശത്തെ സാമൂഹിക,സാംസ്കാരികരംഗത്തെപ്രമുഖരും,ചുമട്ടുതൊഴിലാളികള്‍,ഓട്ടോതൊഴിലാളികള്‍,പി.ടി.എ
പ്രതിനിധികളുമടക്കം 22 പേരടങ്ങുന്ന വിദ്യാലയ ജാഗ്രതസമിതിയുടെ(school
protection group)രൂപ വത്ക്കരണം നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി
അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ് കുമാര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം അബ്ദുല്‍സലാം നന്ദിയും
പറഞ്ഞു.ഹെല്‍പ്പ് ഡെസ്ക് കണ്‍വീനര്‍ ശ്രീമതി റസിയ സി.എച്ച്,സമീദ്
,അപ്പുണ്ണിനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ