...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

രസം രസകരം രസ തന്ത്രം ... പി സി റേ സ്മരണയില്‍

രസം രസകരം രസ തന്ത്രം ... പി സി റേ സ്മരണയില്‍
അന്താരാഷ്ട്ര രസതന്ത്രവര്‍‍ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ ഒരുക്കുന്നത്. ബഹു. BPO ജൂലൈ 4 ന് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ശേഷം ശാസ്ത്രലാബില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ അടുക്കളയിലെ രസതന്ത്രം എന്ന വി‍ഷയത്തെ മുന്‍ നിര്‍ത്തി UP വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്ലാസ് ഒരുക്കിയിരുന്നു. KSSP പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ..കെ. ഭാസ്കരന്‍ ആണ് ക്ലാസ് എടുത്തത്. ഇതിന്റെയെല്ലാം ഭാഗമായി ആഗസ്റ്റ് 2ന് ഇന്ത്യന്‍ രസതന്ത്രശാസ്ത്രത്തിന്റെ പിതാവ്.പി.സി. റേയുടെ 150-ാം ജന്മദിനത്തില്‍ ബൃഹത്തായ ഒരു പരിപാടിയാണ് വിദ്യാലയത്തില്‍ ഒരുക്കിയത്.  

ലക്ഷ്യം:
  1. ആസിഡും,ആല്‍ക്കലിയും,അവയുടെസ്വഭാവത്തില്‍ തിരിച്ചറിയുന്നതിന്
  2. രസതന്ത്രവര്‍ഷത്തിന്റെ പ്രധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്
  3. ശാസ്ത്രകൗതുകം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അവസരമൊരുക്കുക
  4. പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും
  5. യു.പി.ക്ലാസുകളിലെ ശാസ്ത്രപാഠഭാഗങ്ങളായ നമ്മുടെ ആരോഗ്യം, ആരോഗ്യം സമ്പത്ത്, പുളിയുടെ രഹസ്യം, എന്നീ പാഠഭാഗങ്ങളിലെ പരീക്ഷണങ്ങള്‍ പരിചയപ്പെടുന്നതിന്
    പ്രവര്‍ത്തനാസൂത്രണം:-
    വിദ്യാലയ ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നേരത്തേതന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോകുട്ടിയും രണ്ട് ചെറിയ കുപ്പികള്‍ കൊണ്ടുവരണം(കണ്ണില്‍ മരുന്നൊഴിക്കുന്ന കുപ്പി, ഇന്‍ജക്ഷന്‍കുപ്പി) അവ മുന്‍കൂട്ടി ശേഖരിച്ചു.തലേ ദിവസം തന്നെ ഓരോകുപ്പിയിലുംകുട്ടികളുടെ സഹായത്തോടെ ആസി‍ഡും ആല്‍ക്കലിയും എടുത്തുവെച്ചു. ഇനി ആഗസ്റ്റ് 2 ലെ സ്കൂള്‍ അസംബ്ലിയില്‍ PC റേയുടെ സ്മരണ മൗന പ്രാര്‍ഥനയില്‍ ഒതുക്കുന്നതിനു പകരം ഈ പ്രവര്‍ത്തനം എല്ലാ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കി.അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍,ശാസ്ത്രാധ്യാപിക സജിത ടീച്ചര്‍ എന്നിവര്‍ ദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോ ഡിവിഷനും വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  
     കുട്ടികളുടെ കൈയ്യിലുള്ള കുപ്പികളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്(സോഡിയം ഹൈഡ്രോക്സൈഡ്+ ഫിനോള്ഫ്തലീന്‍ , അസറ്റിക് ആസിഡ്,+മെഥില്‍ ഓറഞ്ച്, അന്നജം+അയഡിന്‍) രാസവസ്തു പകര്‍ത്തി. ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. അവയെല്ലാം സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നതിനും പരീക്ഷണകുറിപ്പ് ഒരുക്കുന്നതിനുള്ള അവസരം നല്‍കി
    തയ്യാറാക്കിയ പരീക്ഷണങ്ങള്‍
    1. ആല്‍ക്കലി(സോഡിയം ഹൈഡ്രോക്സൈഡ്,)+ഫിനോല്ഫ്തലീന്‍ ചേര്‍ത്ത് മജന്ത നിറം ഉണ്ടാക്കുന്നു
    2. അസറ്റിക് ആസിഡും മെഥില്‍ ഓറഞ്ചും ചേര്‍ത്ത് ചുവപ്പ് നിറം ഉണ്ടാക്കുന്നു
    3. അന്നജം, അയഡിന്‍ ഇവ ചേര്‍ത്ത് നീല നിറം ഉണ്ടാക്കുന്നു
    4. നിര്‍വിരീകരണം (Neutralisation) ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രവര്‍ത്തിച്ച് ജലവും ലവണവും ഉണ്ടാക്കുന്നു
    5. നീല ലിറ്റ്മസ് ചുവപ്പ് ലിറ്റ്മസ് എന്നിവ ഉപയോഗിച്ച് ആസി‍ഡ് ആല്‍ക്കലി തിരിച്ചറിയുന്നു.

രസകരമായ രസതന്ത്രപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടരുന്നതാണ്.




2 അഭിപ്രായങ്ങൾ: