ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പും അതിന്റെ പ്രക്രിയയും ക്ലാസ്മുറികളില്‍ ചര്‍ച്ചചെയ്യാറുണ്ട്.UP വിഭാഗം സാമൂഹ്യശാസ്ത്രത്തില്‍ ഇത് പഠന വിഷയവുമുണ്ട്.ഇത്തരമൊരു പഠനാനുഭവം കുട്ടികള്‍ക്കൊരുക്കുവാനാണ് വിദ്യാലയ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്.
സ്കൂള്‍ ലീഡര്‍,സാഹിത്യസമാജം സെക്രട്ടറി,സ്പീക്കര്‍ എന്നീ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അതിന്റെ ഘട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചു.
നാമനിര്‍ദേശ പത്രിക നല്‍കല്‍
പ്രഖ്യപിച്ച സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ ത്ലാല്പര്യമുള്ളവര്‍ നാമ നിര്‍ദേശ പത്രിക ഹെഡ്മാസ്റ്റര്‍ കൈവശം സമര്‍പ്പിക്കണം. 10 രൂപ പണവും കെട്ടിവെക്കണേ......................സൂക്ഷമ പരിശോധനക്ക് ശേഷം സ്ഥനാര്‍ത്ഥി പട്ടിക പ്രസിദ്ദീകരിക്കുന്നു. പത്രിക പിന്‍വലിക്കാനും സമയം നല്‍കി.
ഇനി പ്രചരണം.
സ്ഥനാര്‍ത്ഥികല്‍ക്ക് ചിഹ്നം അനുവദിച്ചു. പോസ്റ്ററുകളായും ...നോട്ടീസുകളായും ( വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്നത്) ഇനി വോട്ടര്‍മാരെ കാണണം.വോട്ടുചോദിക്കല്‍, തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് പ്രചരണം അവസാനിക്കുന്നു.
ഞങ്ങളും ഇനി പോളിംഗ് ഓഫീസര്‍മാര്‍
ഇലക്ഷന്റെ നിയന്ത്രണം ഇനി കുട്ടികള്‍ തന്നെ. പ്രിസൈഡിംങ് ഓഫീസറും, പോളിംഗ് ഓഫീസറും സുരക്ഷാസേനയുമെല്ലാം കുട്ടികള്‍.................. .വളരെ അച്ചടക്കത്തോടെ തന്നെ കുട്ടി ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പോളിംഗ് ബൂത്തിലേക്ക്...................
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് പോളിംഗ് ആരംഭിച്ചത്.3 ബൂത്തുകളായാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്. മുഴുവന്‍ സ്ഥലത്തും കുട്ടി ഓഫീസര്‍മാരെ നിയോഗിച്ചു. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ സ്ളിപ്പ് വാങ്ങി പേര് വിളിക്കുബോള്‍ സെക്കന്റ്ഓഫീസറാണ് കൈവിരലില്‍ മഷി പുരട്ടുന്നത്.(പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച്) തേര്‍ഡ് പോളിംഗ് ഓഫീസര്‍ ബാലറ്റ് മടക്കി നല്‍കും. ഒപ്പം സീലും. ക്യാമ്പിനില്‍ വോട്ട് ചെയ്ത് നേരെ പെട്ടിയിലേക്ക്.........
കന്നി വോട്ടിന്റെ ആഹ്ളാദം.
മുന്‍വര്‍ഷങ്ങളില്‍ വിത്യസ്തമായ തരത്തില്‍ വോട്ട് രേഖപ്പെടുത്തിയ കുട്ടികള്‍ക്ക് ആദ്യവോട്ട് ചെയ്തതിന്റെ ആഹ്ളാദമായിരുന്നു.
വോട്ടെണല്‍
3.30 ന് തന്നെ വോട്ടെണല്‍ ആരംഭിച്ചു. കുട്ടിഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായത്തിനുമായി അധ്യപകരും ഉണ്ടായിരുന്നു. ടാബുലേഷന്‍ ഷീറ്റിലേക്ക് വോട്ടുകള്‍ ചേര്‍ക്കാന്‍ തുടങ്ങി. ഓരോ നിമിഷവും ഫലം മാറിമറിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് അവരുടെ പിരിമുറുക്കം ഒഴിച്ചു നിര്‍ത്താനായില്ല.
ഫലപ്രഖ്യാപനം
4.15 ന് ഫലം പ്രഖ്യാപിക്കുന്നത് കാത്തുനിന്ന കുട്ടികള്‍ക്ക് സന്തോഷവമായി വിജയാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് ഭൂരിപക്ഷത്തില്‍ 7.a യിലെ അഞ്ജലി വിജയിച്ചപ്പോള്‍ 145 വോട്ടിന്റെ ലീഡുമായി അദ്നാന്‍ സാഹിത്യസമാജം സെക്രട്ടറിയായി 95 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഹമ്മദ് ഫര്‍ഷിന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നത്തെ കുട്ടികള്‍ നാളെ നമ്മെ നയിക്കേണ്ടവരാണ്. നമ്മുടെ ജനാധിപത്യം ശരിയായി വിനിയോഗിക്കണമെങ്കില്‍ പൌരബോധവും ജനാധിപത്യബോധവും വിദ്യാത്ഥികളായിരിക്കുമ്പോള്‍ തന്നെ സ്വായത്തമാക്കേണ്ടതുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകളോടെ,
ഇന്നത്തെ കുട്ടികൾ നാളത്തെ പൌരന്മാർ..ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ അവർ പഠിക്കേണ്ടതു തന്നെ..തിരഞ്ഞെടുപ്പ് നന്നായി. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂ